ഹ്രസ്വദൃഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹ്രസ്വദൃഷ്ടി (മുകളിൽ), അനുയോജ്യമായ ലെൻസ്‍ ഉപയോഗിച്ച് വൈകല്യം പരിഹരിച്ചിരിക്കുന്നു (താഴെ)

കണ്ണിന്റെ നീളം കൂടുന്നത് മൂലമോ കണ്ണിലെ ലെൻസിന്റെയോ കോർണ്ണിയയുടെയോ വക്രത കൂടുന്നത് മൂലമോ ഉണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി എന്ന് അറിയപ്പെടുന്നത്[1]. അടുത്തുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ആംഗലേയ ഭാഷയിൽ Near-sightedness, Short-sightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ മയോപ്പിയ (Myopia/ഗ്രീക്ക്: μυωπία) എന്ന പേരിൽ വിശദീകരിക്കപ്പെടുന്നു. അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു മുന്നിൽ വീഴുന്നതാണ് കാരണം. നേത്രഗോളത്തിന്റെ നീളം കൂടുന്നതോ ലെൻസിന്റെ വക്രത കൂടുന്നതോ മൂലമാണ് ഇത് സംഭവിക്കുന്നത്.[അവലംബം ആവശ്യമാണ്]ഇതിന് പരിഹാരമായി ഒരു ഉത്തല ലെൻസ് ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

  1. "ഹ്രസ്വ ദൃഷ്ടി". http://healthykeralam.com/remove-your-eyeglasses/. ശേഖരിച്ചത് 23 ഡിസംബർ 2015. External link in |website= (help)
"https://ml.wikipedia.org/w/index.php?title=ഹ്രസ്വദൃഷ്ടി&oldid=3120192" എന്ന താളിൽനിന്ന് ശേഖരിച്ചത്