വെള്ളെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രായംചെന്ന ആൾക്കാരിൽ കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം കണ്ണിൽ പതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അസുഖമാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ (Presbyopia). നാൽപ്പതുവയസ്സാകുന്നതോടുകൂടി ദൃഷ്ടിദൂരം ഇരുപതുസെന്റീമീറ്ററായും അറുപതുവയസ്സാകുന്നതോടുകൂടി അത് എൺപതുസെന്റീമീറ്ററായും വർദ്ധിക്കുന്നു.

കാരണങ്ങൾ[തിരുത്തുക]

പ്രായമാകുന്നതോടെ ശരീരത്തിനുണ്ടാകുന്ന എല്ലാ അപചയപ്രവർത്തനങ്ങൾക്കുമൊപ്പം നടക്കുന്ന ഒരു പ്രവർത്തനമായാണ് ഇതിനെ കാണുന്നത്. എങ്കിലും സീലിയറി പേശികളുടെ പ്രവർത്തനശേഷിക്കുറവും ലെൻസിന്റെ വക്രത വ്യത്യാസപ്പെടാത്ത അവസ്ഥയും ഇതിന്റെ പ്രത്യക്ഷകാരണങ്ങളാണ്.

ലക്ഷണങ്ങൾ[തിരുത്തുക]

തുടക്കത്തിൽ കണ്ണിനുണ്ടാകുന്ന അമിതവേദനയും മങ്ങിയ പ്രകാശത്തിൽ കാഴ്ച ലഭിക്കാത്തതും സമഞ്ജനക്ഷമത കൃത്യമായി പരിപാലിച്ച് അടുത്തും അകലെയുമുള്ള വസ്തുക്കളുടെ ശരിയായ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതാണ് പ്രത്യക്ഷലക്ഷണങ്ങൾ.

പരിഹാരം[തിരുത്തുക]

അടുത്തും അകലെയുമുള്ള വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി കണ്ണിൽത്തന്നെ പതിക്കത്തക്കതരത്തിൽ ബൈഫോക്കൽലെൻസുള്ള കണ്ണട ഉപയോഗിക്കുകയാണ് ശരിയായ പരിഹാരം. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന കോണ്ടാക്ട് ലെൻസ് വച്ചും പരിഹാരം കാണാം. ഇൻട്രാഓകുലാർ ലെൻസുകൾ കണ്ണിനുള്ളിൽ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വഴിയും കൃത്യമായ നേത്രവ്യായാമങ്ങളും കൊണ്ട് വെള്ളെഴുത്ത് പരിഹരിക്കാം.

"https://ml.wikipedia.org/w/index.php?title=വെള്ളെഴുത്ത്&oldid=1675834" എന്ന താളിൽനിന്നു ശേഖരിച്ചത്