ഭാഗ്യദേവത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഗ്യദേവത
സംവിധാനം സത്യൻ അന്തിക്കാട്
നിർമ്മാണം എം.എം. ഹംസ
കഥ രാജേഷ് ജയരാമൻ
തിരക്കഥ സത്യൻ അന്തിക്കാട്
അഭിനേതാക്കൾ ജയറാം
നരേൻ
കനിഹ
വേണു നാഗവള്ളി
സംഗീതം ഇളയരാജ
ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം കെ. രാജഗോപാൽ
സ്റ്റുഡിയോ കലാസംഘം
വിതരണം കലാസംഘം റിലീസ്
റിലീസിങ് തീയതി 2009 ഏപ്രിൽ 23
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, നരേൻ, വേണു നാഗവള്ളി, കനിഹ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാഗ്യദേവത. കലാസംഘത്തിന്റെ ബാനറിൽ എം. എം. ഹംസ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം റിലീസ് ആണ്. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥയും സംഭാഷണവും രചിച്ചത് സത്യൻ അന്തിക്കാട് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജയറാം ബെന്നി ചാക്കോ
നരേൻ സാജൻ ജോസഫ്
വേണു നാഗവള്ളി ആന്റോ
നെടുമുടി വേണു സദാനന്ദൻ പിള്ള
മാമുക്കോയ പരീദ്
ഇന്നസെന്റ് മാത്യു പാലക്കൽ
ശ്രീകുമാർ പൊതുമന അച്ചൻ
വെട്ടുകിളി പ്രകാശൻ ചാർളി
കനിഹ ഡൈസി
സംവൃത സുനിൽ റോസി
കെ.പി.എ.സി. ലളിത അന്നമ്മ
ലക്ഷ്മി പ്രിയ സോഫിയ
രശ്മി ബോബൻ
ശാന്തകുമാരി നബീസുമ്മ

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആഴിത്തിരതന്നിൽ – കാർത്തിക്
  2. അല്ലിപ്പൂവേ മല്ലിപ്പൂവേ – വിജയ് യേശുദാസ്, ശ്വേത മോഹൻ
  3. സ്വപ്നങ്ങൾ കണ്ണേഴുതിയ – രാഹുൽ നമ്പ്യാർ, കെ.എസ്. ചിത്ര, കോറസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല ജോസഫ് നെല്ലിക്കൽ
ചമയം പാണ്ഡ്യൻ, ഉദയൻ നേമം
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, ദൊരൈ
നൃത്തം സുജാത
പരസ്യകല ജിസ്സെൻ പോൾ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് അരുൺ, സീനു
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്, ദിനേശ് പ്രഭു
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
നിർമ്മാണ നിർവ്വഹണം സേതു മണ്ണാർക്കാട്
ലെയ്‌സൻ അഗസ്റ്റിൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു തോമസ്
അസോസിയേറ്റ് ഡയറൿടർ ശ്രീബാല കെ. മേനോൻ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭാഗ്യദേവത&oldid=2330717" എന്ന താളിൽനിന്നു ശേഖരിച്ചത്