ബോർഡർ ഗവാസ്കർ ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബോർഡർ ഗവാസ്കർ ട്രോഫി
കാര്യനിർ‌വാഹകർ ക്രിക്കറ്റ് ഓസ്ട്രേലിയ & ബി.സി.സി.ഐ.
ഘടന ടെസ്റ്റ്
ആദ്യ ടൂർണമെന്റ് 1996
അവസാന ടൂർണമെന്റ് 2013
ടൂർണമെന്റ് ഘടന പരമ്പര
ടീമുകളുടെ എണ്ണം 2
നിലവിലുള്ള ചാമ്പ്യന്മാർ  ഇന്ത്യ
ഏറ്റവുമധികം വിജയിച്ചത്  ഇന്ത്യ (6 തവണ)
ഏറ്റവുമധികം റണ്ണുകൾ ഇന്ത്യ സച്ചിൻ തെൻഡുൽക്കർ (2,380)
ഏറ്റവുമധികം വിക്കറ്റുകൾ ഇന്ത്യ അനിൽ കുംബ്ലെ (111)

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരകളുടെ പൊതുവായ പേരാണ് ബോർഡർ ഗവാസ്കർ ട്രോഫി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഭാവി പര്യടന പട്ടികകളിൽ ഉൾപ്പെടുത്തിയാണ് ഈ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാറുള്ളത്. ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല. പരമ്പരയിൽ വിജയിക്കുന്ന ടീമിനാണ് ബോർഡർ ഗവാസ്കർ ട്രോഫി ലഭിക്കുന്നത്, പരമ്പര സമനിലയിലാവുകയാണങ്കിൽ കഴിഞ്ഞ തവണത്തെ വിജയികൾക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദമുണ്ട്.

മത്സര ഫലങ്ങൾ[തിരുത്തുക]

വർഷം കളിച്ച സ്ഥലം ഫലം മികച്ച കളിക്കാരൻ
1996-1997 ഇന്ത്യ ഇന്ത്യ 1-0 നയൻ മോംഗിയ
1997-1998 ഇന്ത്യ ഇന്ത്യ 2-1 സച്ചിൻ ടെണ്ടുൽക്കർ
1999-2000 ആസ്ത്രേലിയ ആസ്ത്രേലിയ 3-0 സച്ചിൻ ടെണ്ടുൽക്കർ
2000-2001 ഇന്ത്യ ഇന്ത്യ 2-1 ഹർഭജൻ സിങ്
2003-2004 ആസ്ത്രേലിയ 4 മത്സരങ്ങളുടെ പരമ്പര സമനിലയിൽ 1-1 രാഹുൽ ദ്രാവിഡ്
2004-2005 ഇന്ത്യ ആസ്ത്രേലിയ 2-1 ഡാമിയൻ മാർടിൻ
2007-2008 ആസ്ത്രേലിയ ആസ്ത്രേലിയ 2-1 ബ്രെറ്റ് ലീ
2008-2009 ഇന്ത്യ ഇന്ത്യ 2-0 ഇശാന്ത് ശർമ്മ
2010-2011 ഇന്ത്യ ഇന്ത്യ 2-0 സച്ചിൻ ടെണ്ടുൽക്കർ
2011-2012 ആസ്ത്രേലിയ ആസ്ത്രേലിയ 4-0 മൈക്കൽ ക്ലാർക്ക്
2012-2013 ഇന്ത്യ 4 മത്സരങ്ങളുടെ പരമ്പര ഇന്ത്യ വിജയിച്ചു 4-0 രവിചന്ദ്രൻ അശ്വിൻ
2014-2015 ആസ്ത്രേലിയ ആസ്ത്രേലിയ 2-0 സ്റ്റീവ് സ്മിത്ത്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബോർഡർ_ഗവാസ്കർ_ട്രോഫി&oldid=2140576" എന്ന താളിൽനിന്നു ശേഖരിച്ചത്