രവീന്ദ്ര ജഡേജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവീന്ദ്ര ജഡേജ
Ravindra Jadeja.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് രവീന്ദ്ര അനിരുദ്ധ്സിൻഹ് ജഡേജ
ജനനം (1988-12-06) 6 ഡിസംബർ 1988 (വയസ്സ് 29)
സൗരാഷ്ട്ര, ഇന്ത്യ
ബാറ്റിംഗ് രീതി ഇടംകൈയ്യൻ
ബൗളിംഗ് രീതി ഇടംകൈയ്യൻ സ്ലോ
റോൾ ഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ഏകദിനം (122-ആമൻ) 8 ഫെബ്രുവരി 2009 v ശ്രീലങ്ക
അവസാന ഏകദിനം 29 decmber 2016 v ഇംഗ്ലണ്ട്
ആദ്യ T20 (cap 22) 10 ഫെബ്രുവരി 2009 v ശ്രീലങ്ക
അവസാന T20I 25 ഡിസംബർ 2017 v westindes
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2006–തുടരുന്നു സൗരാഷ്ട്ര ക്രിക്കറ്റ് ടീം
2008-2009 രാജസ്ഥാൻ റോയൽസ്
2011 കൊച്ചി ടസ്കേഴ്സ് കേരള
2012-തുടരുന്നു ചെന്നൈ സൂപ്പർ കിങ്ങ്‌സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ ട്വന്റി 20
കളികൾ 70 48 110 14
നേടിയ റൺസ് 1108 3263 1,754 74
ബാറ്റിംഗ് ശരാശരി 32.58 50.98 31.32 10.57
100-കൾ/50-കൾ 0/6 7/12 0/10 0/0
ഉയർന്ന സ്കോർ 78 331 78 25
എറിഞ്ഞ പന്തുകൾ 3246 11025 5074 274
വിക്കറ്റുകൾ 82 171 137 7
ബൗളിംഗ് ശരാശരി 31.04 25.73 27.82 47.28
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 11 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a 2 n/a n/a
മികച്ച ബൗളിംഗ് 5/36 7/31 5/36 2/26
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 26/– 41/– 42/– 6/–
ഉറവിടം: ക്രിക്കിൻഫോ, 24 ജൂൺ 2013

രവീന്ദ്ര ജഡേജ (ജനനം:6 ഡിസംബർ 1988) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ് അദ്ദേഹം. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ കളിക്കാരൻ ജഡേജയാണ്.[1] 2013 ഓഗസ്റ്റ് 4ന് ജഡേജ ഐ.സി.സി.യുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 1996ൽ അനിൽ കുംബ്ലെ നേടിയതിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ.[2] 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്.

അന്താരാഷ്ട്ര ഏകദിന അർദ്ധശതകങ്ങൾ [3][തിരുത്തുക]

ക്രമ നമ്പർ റൺസ് എതിരാളി വേദി വർഷം
1 60*  ശ്രീലങ്ക കൊളംബോ 2009
2 57  ഓസ്ട്രേലിയ ഗുവാഹത്തി 2009
3 61*  സിംബാബ്‌വേ ബുലവായോ 2010
4 51  സിംബാബ്‌വേ ഹരാരെ 2010
5 78  ഇംഗ്ലണ്ട് ദി ഓവൽ 2011
6 61*  ഇംഗ്ലണ്ട് കൊച്ചി 2013

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ[തിരുത്തുക]

ക്രമ നം. എതിരാളി വേദി തീയതി പ്രകടനം
1  ഓസ്ട്രേലിയ ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, ഡൽഹി 22–24 മാർച്ച് 2013 1-ആം ഇന്നിങ്സ്: 29-8-40-2; 43 (49 പന്തുകൾ; 6×4, 0×6);
2-ആം ഇന്നിങ്സ്: 16-2-58-5; ബാറ്റ് ചെയ്തില്ല

ഏകദിന ക്രിക്കറ്റിൽ[തിരുത്തുക]

ക്രമ നം. എതിരാളി വേദി തീയതി പ്രകടനം
1  ശ്രീലങ്ക ബരാബതി സ്റ്റേഡിയം, കട്ടക്ക് 21 ഡിസംബർ 2009 10-0-32-4; ബാറ്റ് ചെയ്തില്ല
2  ദക്ഷിണാഫ്രിക്ക സവായ് മാൻസിങ് സ്റ്റേഡിയം, ജയ്പൂർ 21 ഫെബ്രുവരി 2010 10-2-29-2; 22 (20 പന്തുകൾ: 1x4)
3  ഇംഗ്ലണ്ട് ദി ഓവൽ, ലണ്ടൻ 9 സെപ്റ്റംബർ 2011 9-0-42-2; 78 (89 പന്തുകൾ: 10x4)
4  ഇംഗ്ലണ്ട് ഈഡൻ ഗാർഡൻസ്, കൊൽക്കത്ത 25 ഒക്ടോബർ 2011 8-0-33-4; 21 (21 പന്തുകൾ: 2x4)
5  ഇംഗ്ലണ്ട് നെഹ്റു സ്റ്റേഡിയം കൊച്ചി 15 ജനുവരി 2013 7-1-12-2; 61* (37 പന്തുകൾ: 8x4, 2x6)
6  വെസ്റ്റ് ഇൻഡീസ് ദി ഓവൽ, ലണ്ടൻ 11 ജൂൺ 2013 10-2-36-5; 1 ക്യാച്ച്; ബാറ്റ് ചെയ്തില്ല
7  ഇംഗ്ലണ്ട് എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്, ബിർമിങ്ഹാം 23 ജൂൺ 2013 4-0-24-2; 33* (25 പന്തുകൾ: 2x4, 2x6)

ട്വന്റി 20 ക്രിക്കറ്റിൽ[തിരുത്തുക]

ക്രമ നം. എതിരാളി വേദി തീയതി പ്രകടനം
1  ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ 3 ഫെബ്രുവരി 2012 3-0-16-1; 1 ക്യാച്ച്; ബാറ്റ് ചെയ്തില്ല

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രവീന്ദ്ര_ജഡേജ&oldid=2677581" എന്ന താളിൽനിന്നു ശേഖരിച്ചത്