ബൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിറ്റും ബൈറ്റും തമ്മിലുള്ള ബന്ധം

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളെയും,ഡാറ്റയേയും മറ്റും അളക്കുന്നതിനുള്ള ഒരു ഏകകം ആണ് ബൈറ്റ്. ഒരു ബൈറ്റ് എന്നാൽ എട്ടു ബിറ്റുകൾ കൂടിച്ചേർന്നതാണ്. ബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി B എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കമ്പ്യൂട്ടറിൽ ഒരു അക്ഷരം ഒരു ബൈറ്റ് കൊണ്ടാണ് സൂചിപ്പിച്ചിരുന്നത്.

ഒരു ബിറ്റ് എന്നാൽ 0, 1 ഇവയിൽ ഏതെങ്കിലും ഒരു വില മാത്രം ഉൾക്കൊള്ളാവുന്ന ഡിജിറ്റൽ അവസ്ഥയുടെ ഒരു സ്ഥാനമാണു്. ഉദാഹരണത്തിനു്, ഒരു സ്വിച്ച് ഓൺ ആണെങ്കിൽ 1 എന്നും ഓഫ് ആണെങ്കിൽ 0 എന്നും സങ്കൽപ്പിക്കാം. എന്നാൽ ഒരൊറ്റ ബിറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടറിൽ അനേകം അക്ഷരങ്ങളോ ആശയങ്ങളോ പ്രതിനിധീകരിക്കാനാവില്ല. അതിനാൽ ഇത്തരം എട്ടു ബിറ്റുകൾ ഒരുമിച്ചുചേർത്തു് ഒരു കൂട്ടമായി പരിഗണിക്കുന്നു. ഈ കൂട്ടത്തിനെ ബൈറ്റ് എന്നു വിളിക്കാം. ഒരു ബൈറ്റിലെ സ്ഥാനങ്ങൾ 0,1 എന്നീ അക്കങ്ങൾകൊണ്ടു് വിവിധതരത്തിൽ നിറച്ചാൽ 210 = 256 വ്യത്യസ്ത വിലകൾ സൂചിപ്പിക്കാം. ഇത്തരം ഒരു ബൈറ്റ് ഒരക്ഷരത്തെ സൂചിപ്പിക്കുകയാണെങ്കിൽ ഇംഗ്ലീഷ് പോലുള്ള ഒരു ഭാഷയിലെ എല്ലാ അക്ഷരങ്ങളും അക്കങ്ങളും മറ്റു ചിഹ്നങ്ങളും കമ്പ്യൂട്ടർ ഭാഷയിൽ ഓരോ ബൈറ്റ് വീതം ഉപയോഗിച്ച് രേഖപ്പെടുത്താവുന്നതാണു്. ആദ്യകാലത്തു് കമ്പ്യൂട്ടറുകളിൽ ഇത്തരത്തിൽ (ഒരക്ഷരത്തിനു് ഒരു വൈറ്റ് എന്ന രീതിയിൽ) ആണു് മനുഷ്യഭാഷയിലെ ചിഹ്നങ്ങളും അക്ഷരങ്ങളും അടയാളപ്പെടുത്തിയിരുന്നതു്. ഈ സമ്പ്രദായമാണു് ASCII. എന്നാൽ, എട്ട് ബൈറ്റ് മാത്രം വീതിയുള്ള ഒരു ബൈറ്റ് ഉപയോഗിച്ച് എല്ലാ ഭാഷയിലേയും എല്ലാ അക്ഷരങ്ങളും ഒരേ സമയം ഉൾക്കൊള്ളാൻ സാദ്ധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാൻ പിന്നീട് യുണികോഡ് എന്ന അക്ഷരപ്രതിനിധാനരീതി ആവിഷ്കരിക്കപ്പെട്ടു.

ബൈറ്റിന്റെ ധാരിത[തിരുത്തുക]

ഒരു ബൈറ്റ് ഉപയോഗിച്ച് 256 വ്യത്യസ്ത എണ്ണൽ സംഖ്യകളിൽ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കാം. എന്നാൽ രണ്ടു ബൈറ്റുകൾ (അതായതു് 16 ബിറ്റുകൾ) ചേർത്തുവെച്ചാൽ ഒരു ഹെക്സാഡെസിമൽ സ്ഥാനം നിർണ്ണയിക്കാം. താഴെ ചേർത്ത പട്ടികയിൽ ഒരു ബൈറ്റിന്റെ ആകെ സാദ്ധ്യമായ 256 വിധങ്ങളിൽ ആദ്യത്തെ 16 എണ്ണം കാണിച്ചിരിക്കുന്നു:

സാധാരണ

(ദശാംശരീതിയിലുള്ള)

സംഖ്യ

ഒരു ബൈറ്റ്

രൂപത്തിൽ

വെവ്വേറെ ബിറ്റുകളായി

കാണിച്ചിരിക്കുന്നു.

ഹെക്സാഡെസിമൽ രൂപം
0 00000000 00
1 00000001 01
2 00000010 02
3 00000011 03
4 00000100 04
5 00000101 05
6 00000110 06
7 00000111 07
8 00001000 08
9 00001001 09
10 00001010 0A
11 00001011 0B
12 00001100 0C
13 00001101 0D
14 00001110 0E
15 00001111 0F
16 00010000 10

ഇതും കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബൈറ്റ്&oldid=2772050" എന്ന താളിൽനിന്നു ശേഖരിച്ചത്