മെഗാബൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Megabyte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകൾ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകൾ.(ക)

1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ് [1]

കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളിൽ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്, 1 മെഗാബൈറ്റ് = 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്നാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ (International Electrotechnical Commission) മെബിബൈറ്റ് (mebibyte) അഥവാ മെഗാ ബൈനറി ബൈറ്റ് (megabinary byte) എന്നൊരു നിർവ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിബിബൈറ്റ് (ഖ) ആണ്.

മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.[2] മെഗാബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി MB അല്ലെങ്കിൽ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.

കുറിപ്പ്[തിരുത്തുക]

കുറിപ്പ് (ക):

ഒരു ദശലക്ഷം ബൈറ്റുകളെ ' 1000000 ബൈറ്റ് ' അല്ലെങ്കിൽ ' 10^6 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ' മെഗാ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേർത്ത് ഒരു മെഗാബൈറ്റ് എന്ന് പറയുന്നു

("എസ്.ഐ പ്രിഫിക്സുകൾ".)

കുറിപ്പ് (ഖ):

1024 ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte)

("കിലോബൈനറി ബൈറ്റ് അഥവാ കിബിബൈറ്റ്".)

അവലംബം[തിരുത്തുക]

  1. "മെഗാബൈറ്റ്" (ഭാഷ: ഇംഗ്ലീഷ്). വേർഡ്നെറ്റ്‌വെബ്. ശേഖരിച്ചത് 16-10-2009. Check date values in: |accessdate= (help)CS1 maint: Unrecognized language (link)
  2. "Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.


"https://ml.wikipedia.org/w/index.php?title=മെഗാബൈറ്റ്&oldid=2308126" എന്ന താളിൽനിന്ന് ശേഖരിച്ചത്