ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ
ഇന്റർനെറ്റ് പോലെ ടി.സി.പി./ഐ.പി. മാതൃക അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നെറ്റ്വർക്കുകളിൽ ഫയലുകൾ പരസ്പരം കൈമാറുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുപയോഗിക്കുന്ന അടിസ്ഥാന നെറ്റ്‌വർക്ക് പ്രോട്ടോകോൾ ആണ് ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ (എഫ്.ടി.പി.). ക്ലയന്റ് സെർവർ ആർക്കിടെക്‌ചർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്രോട്ടോകോളിൽ ക്ലയന്റിലെയും സെർവറിലെയും ഡാറ്റ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനു സാധിക്കും.രൂപമെടുത്ത ആദ്യകാലങ്ങളിൽ കമാന്റ് ലൈൻ ഇന്റർഫേസുകളുപയോഗിച്ച് മാത്രമായിരുന്നു ഈ പ്രോട്ടോകോൾ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ലഭ്യമാണ്. പ്രോഗ്രാമുകളുപയോഗിച്ച് നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളിലേക്ക് ഫയലുകൾ അയക്കുന്നതിനും ഈ നേ൪മുറ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷകളിലെ നെറ്റ്വർക്ക് എ.പി.ഐ. കൾ ഉപയോഗിച്ചാണിത് സാദ്ധ്യമാകുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- RFC 959 – File Transfer Protocol
- RFC 1579 – Firewall Friendly FTP
- RFC 2228 – FTP Security Extensions
- RFC 2428 – FTP Extensions for IPv6 and NATs
- RFC 2640 – Internationalization of the File Transfer Protocol
- RFC 3659 – Extensions to FTP
- സെർവറുകൾ
- VsFTPd (Unix)
- ProFTPd (Unix)
- Pure-FTPd (Unix)
- FileZilla Server (Windows)
- FTP Server Test (Online)
- പ്രോട്ടോകോൾ