എച്ച്. 323
ലോക്കൽ ഏരിയ നെറ്റ്‌വർക്കുകളിലൂടെ മൾട്ടീമീഡിയ ആപ്ലിക്കേഷനുകൾ കൊണ്ടുപോകുന്നതിനായി ഐ.ടി.യു.-ടി.(ITU-T) (ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയൻ - ടെലിക്കമ്യൂണിക്കേഷൻ സ്റ്റാൻഡാർഡൈസേഷൻ സെക്ടർ) വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോകോൾ ആണ് എച്ച്. 323 (H.323). ഐ.എസ്.ഡി.എൻ. ക്യു. 931 (ISDN Q.931) പ്രോട്ടോക്കോളിനെ ആസ്പദമാക്കിയാണ് എച്ച്. 323 പ്രോട്ടോക്കോൾ രൂപവത്കരിച്ചിരിക്കുന്നത്. അതുകൊണ്ട് പബ്ലിക്ക് സ്വിച്ചിംഗ് ടെലിഫോൺ നെറ്റ്‌വർക്കുമായി (PSTN) ഒരുമിച്ച് പ്രവർത്തിക്കുന്നതിന് അതിന് യാതൊരു തടസ്സവുമില്ല.
നെറ്റ്മീറ്റിംഗ് പോലെയുള്ള ആപ്ലിക്കേഷനുകളിൽ വീഡിയോ കോൺഫറൻസിംഗിനായിട്ട് അത് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, വോയിസ് ഓവർ ഐ.പി. നെറ്റ്വർക്കുകളുടെ ആവശ്യങ്ങൾ നിറവേറ്റുവാനായ് എച്ച്. 323 പര്യാപ്തമാണ്.
വിശദാംശങ്ങൾ[തിരുത്തുക]
കോൾ ട്രാൻസ്‌മിഷന്റെ എല്ലാ വശങ്ങളും വ്യക്തമായി നിർവചിക്കുന്ന എച്ച്. 323 ഒരു അമ്പ്രല്ല പ്രോട്ടോക്കോൾ (Umbrella Protocol) എന്ന് അറിയപ്പെടുന്നു. എച്ച്. 323 താഴെ പറയുന്ന പ്രോട്ടോക്കോളുകളെ നിർവചിക്കുന്നു:
- എച്ച്. 235 (H.235) - എച്ച്. 323-ലെ സുരക്ഷാചട്ടങ്ങൾ നോക്കുന്ന പ്രോട്ടോക്കോൾ
- എച്ച്. 245 (H.245) - അഗ്രബിന്ദുക്കളിലെ (എൻഡ് പോയിന്റ്) ഓഡിയോ, വീഡിയോ, കോഡർ-ഡീക്കോർഡർ (കോഡക്ക്) (Codec) ശേഷി ഏർപ്പാടാക്കുന്ന പ്രോട്ടോക്കോൾ
- എച്ച്. 225 (H.225) - കോൾ സിഗ്നലിംഗ് ചടങ്ങ് ഒരു അഗ്രബിന്ദുവിനെ കോൾ സിഗ്നലിംഗ് ചാനലിലൂടെ മറ്റൊന്നുമായി ബന്ധം സ്ഥാപിക്കാൻ ഉപയോഗിക്കുന്നതിനു വേണ്ടി സന്ദേശങ്ങൾ പുറപ്പെടുവിക്കുന്ന പ്രോട്ടോക്കോൾ.
- എച്ച്. 225.0 (H.225.0)- കോൾ റൂട്ടിംഗിനുള്ള രെജിസ്ട്രേഷൻ, അഡ്‌മിഷൻ, സ്റ്റാറ്റസ് (RAS) എന്നിവ ഒരു പ്രത്യേക സിഗ്നലിംഗ് ചാനലിലൂടെ (RAS Channel) നിയന്ത്രിക്കുന്ന പ്രോട്ടോക്കോൾ.