ഐ.പി. വിലാസം വി6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

ടി.സി.പി/ഐ.പി ശ്രേണിയിലെ നൂതനവും വിപുലവും സങ്കീർണ്ണവും ആയ ഒരു അഡ്രസിങ് രീതി ആണ് IPv6. അഡ്രസിങ് രീതിയിലെ ഐ. പി. അഡ്രസ് വി4 ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെങ്കിലും അതിന്റെ പോരായ്മകളും ദൗർബല്യങ്ങളും കണക്കിലെടുത്താണ് IPv6 രൂപകൽപ്പന ചെയ്തിരിക്കുന്നത്[1].

ഹെക്സാഡെസിമൽ സംഖ്യാ സമ്പ്രദായം ഉപയോഗിച്ചാണ് IPv6 പ്രതിനിധീകരിക്കുന്നത്. ഇതിൽ 0 മുതൽ 9 വരെയും A മുതൽ F വരെയും ഉള്ള അക്ഷരങ്ങൾ ആണ് ഉൾപ്പെടുന്നത്. ആകെ 128 ബിറ്റുകൾ ചേർന്നതാണ് IPv6. ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.

FC00:0123:0000:0000:0ACD:F73D:0000:00F5

ഇവിടെ ഓരോ ഹെക്സാഡെസിമൽ അക്ഷരത്തിനും സമാനമായി 4 ബിറ്റ് ബൈനറി കോഡുകളുണ്ട്. FC00 എന്നതിനു 1111 1100 0000 0000 എന്നതാണ് FC00 യ്ക്ക് സമാനമായ ബൈനറി കോഡ്. അങ്ങനെ നോക്കുകയാണെങ്കിൽ ആകെ 128 ബിറ്റുകൾ കാണാം[2]. FC00 എന്നത് ഒരു ക്വാർഡറ്റ് ആണ്. ആകെ 8 ക്വാർഡറ്റ് ഉണ്ട്. ഒരോ ക്വാർഡറ്റ് നും സമാനമായി 16 ബിറ്റ് ബൈനറി ഉണ്ടാകും.അപ്പോൾ 16*8=128 ഒരു ഐ.പി. വിലാസം വി6 ലെ ആകെയുള്ള 128 ബിറ്റുകളിൽ ആദ്യതെ 64 ബിറ്റുകലെ പ്രീഫിക്സ് എന്നു പറയുന്നു. ഇത് ഉദ്ദേശിക്കുന്നത് ആ കമ്പ്യൂട്ടർ ഉൾപ്പെട്ടിരിക്കുന്ന നെറ്റ്വർക് ന്റെ വിലാസം ആണ്. അവസാനത്തെ 64 ബിറ്റുകളെ ഇൻട്ർഫേസ് ഐഡി എന്നു പറയുന്നു. ഇത് ആ നെറ്റ്വർക് ലെ ഒരു പ്രത്യേക കമ്പ്യൂട്ടർ ന്റെ ഐഡി യെ പ്രതിനിധാനം ചെയ്യുന്നു.

രേഖപ്പെടുത്താനുള്ള എളുപ്പ രീതി[തിരുത്തുക]

ഉദാഹരണമായി FC00:0123:0000:0000:0ACD:F73D:0000:00F5 എന്ന വിലാസം എങനെ എളുപ്പ രീതിയിലൂടെ രേഖപ്പെടുത്താം എന്ന് നോക്കാം. അതിനായി രണ്ട് നിയമങ്ങൾ പറയുന്നുണ്ട്

ഒന്നാമത്തേത് പ്രകാരം ഒരോ ക്വാർഡറ്റ് ഉം തുടങ്ങുന്നത് 0 കൊണ്ടാണെങ്കിൽ ആ പൂജ്യങ്ങളെ ഒഴിവാക്കാം. ഇവിടെ രണ്ടാമതെ ക്വാർഡറ്റ് ആയ 0123 യെ 123 എന്ന് പ്രതിനിധാനം ചെയ്യാം. 0000 യെ 0 എന്നും 0ACD യെ ACD എന്നും 00F5 നെ F5 എന്നും പ്രതിനിധാനം ചെയ്യാം.അങ്ങനെ ആണെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള വിലാസം FC00:123:0:0:ACD:F73D:0:F5 എന്നാകും.

രണ്ടാമത്തത് പ്രകാരം തുടരെയുള്ള പൂജ്യങ്ങളെ മുഴുവനായി ഒഴിവാക്കാം. ഇവിടെ 0123 എന്ന ക്വാർഡറ്റ് കഴിഞ്ഞാൽ 0ACD വരെ തുടരെ പൂജ്യങ്ങൾ ആണ്.കൂടാതെ F73D എന്ന ക്വാർഡറ്റ് കഴിഞ്ഞാൽ 00F5 വരെയും തുടരെ പൂജ്യങ്ങൾ ആണ്.അങ്ങനെ തുടരെ ഉള്ള പൂജ്യങ്ങൾ രേഖപ്പെടുതാൻ "::" ഉപയോഗിക്കാം. പക്ഷേ ഒരു ഐ.പി. വിലാസം വി6 ൽ ഒരു തവണ മാത്രമേ :: എന്ന ചിഹ്ന്ം വരാൻ പാടുള്ളൂ. അത് പ്രകാരം FC00:123::ACD:F73D:0:F5 എന്നാകും

മറ്റൊരു ഐ.പി. വിലാസം FD00:0000:0000:0000:0000:0000:0012:00EF നെ എളുപ്പ രീതി യിൽ FD00::12:EF എന്ന് രേഖപ്പെടുത്താം.

ഐ.പി. വിലാസം വി6 വിഭാഗങ്ങൾ[തിരുത്തുക]

റിസേർവ്ഡ് അഡ്രസ്സ്[തിരുത്തുക]

ഒരു ഐ.പി. വിലാസം വി6 00::/8 എന്നാണ് തുടങ്ങുന്നതെങ്കിൽ അത് ഐ.പി. വിലാസം വി6 ലെ റിസേർവ്ഡ് അഡ്രസ്സ് വിഭാഗങ്ങളിൽ പെടുന്നു. /8 എന്നത് ആദ്യത്തെ 8 ബിറ്റുകളെ സൂചിപ്പിക്കുന്നു. അതായത് ആദ്യത്തെ 8 ബിറ്റുകൾ യഥാക്രമം 0000 0000 എന്നാകും. ഈ വിഭാഗം അഡ്രസ്സ് IETF എന്ന സംഘടനയുടെ കീഴിൽ ഉള്ള പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി റിസേർവ്ഡ് ആണ്.

മൾട്ടികാസ്റ്റ് അഡ്രസ്സ്[തിരുത്തുക]

ഒരു ഐ.പി. വിലാസം വി6 FF::/8 എന്നാണ് തുടങ്ങുന്നതെങ്കിൽ അത് ഐ.പി. വിലാസം വി6 ലെ മൾട്ടികാസ്റ്റ് അഡ്രസ്സ് വിഭാഗങ്ങളിൽ പെടുന്നു. ഇവിടെ ആദ്യത്തെ 8 ബിറ്റുകൾ യഥാക്രമം 1111 1111 എന്നാകും. ഇത് മൾട്ടികാസ്റ്റിങ് എന്ന വിവര സംപ്രേഷണ രീതിക്കു വേണ്ടി റിസേർവ്ഡ് ആണ്. ഐ.പി. വിലാസം വി6 ൽ ബ്രോഡ്കാസ്റ്റിങ് എന്ന സംപ്രേഷണ രീതി ഇല്ല. പകരം എനി കാസ്റ്റ് എന്ന നൂതന രീതി ആവിഷ്ക്കരിച്ചിട്ടുണ്ട്.

ഗ്ലോബൽ അഡ്രസ്സ്[തിരുത്തുക]

ഈ വിഭാഗം പബ്ലിക്ക് അഡ്രസ്സിങ് നു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ഒരു ഐ.പി. വിലാസം വി6 2 അല്ലെങ്കിൽ 3 എന്ന ഹെക്സാഡെസിമൽ അക്ഷരം ഉപയോഗിച്ച് തുടങ്ങുന്നുണ്ടെങ്കിൽ അത് ഗ്ലോബൽ അഡ്രസ്സ് ആണ്. ഇത് ഒരു ഐ.പി. വിലാസം വി4 ലെ പബ്ലിക് അഡ്രസ്സിങ് നു സമാനമാണ്. ഇന്റർനെറ്റിൽ ഒരു കമ്പ്യൂട്ടർ നെ മറ്റുള്ളവയ്ക്ക് തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ് പബ്ലിക് അഡ്രസ്സിങ് . ഹെക്സാഡെസിമലിൽ 2 ന്റെ യും 3 ന്റെ യും ബൈനറി യഥാക്രമം 0010,0011 എന്നിങനെ ആണ്. അതായത് ആദ്യത്തെ 3 ബിറ്റുകൾ 001 ആണ്. അങ്ങനെ ആദ്യത്തെ 3 ബിറ്റുകൾ സാമ്യമായ അക്ഷരങ്ങൾ ഹെക്സാഡെസിമലിൽ ഉണ്ടെങ്കിലും 2 അല്ലെങ്കിൽ 3 അക്ഷരം ഉപയോഗിച്ച് തുടങ്ങുന്ന വിലാസങ്ങളെ ഗ്ലോബൽ അഡ്രസ്സ് ഗണത്തിൽ പെടുത്തുന്നു. മറ്റുള്ളവയെ വെവ്വേറെ ഗണങ്ങളിലും പെടുത്തിയിട്ടുണ്ട്.

ലിങ്ക് ലോക്കൽ അഡ്രസ്സ്[തിരുത്തുക]

ഡി.എച്ച്.സി.പി സർവ്വർ നോട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നേടിയെടുക്കുന്ന അഡ്രസ്സ് ആണ് ലിങ്ക് ലോക്കൽ അഡ്രസ്സ്. ഇത് ഒരു ഐ.പി. വിലാസം വി4 ലെ APIPA അഡ്രസ്സിങ് നു സമാനമാണ് . FE80::/10 ആണ് തുടക്കം./10 എന്നത് ആദ്യത്തെ 10 ബിറ്റുകളെ സൂചിപ്പിക്കുന്നു. FE കഴിഞ്ഞാൽ 8,9,A,B എന്നിവയിൽ ഏതെങ്കിലും വരാം. 1000,1001,1010,1011 എന്നിവ ആണ് 8,9,A,B എന്നീ ഹെക്സാഡെസിമൽ അക്ഷരങ്ങളുടെ ബൈനറി അക്കങ്ങൾ. ഇവ നാലിന്റെയും ആദ്യത്തെ 2 ബിറ്റുകൾ സമാനമാണ്. അപ്പോൾ FE യുടെ 1111 1110 എന്ന 8 ബൈനറി അക്കങ്ങൾ കഴിഞ്ഞാൽ 8,9,A,B ഇവയിൽ ഏതെങ്കിലും വരാം. അതായത് FE8 മുതൽ FEB വരെ ഏതെങ്കിലും. ഈ അഡ്രസ്സ് റൗട്ടിങ് നടത്താൻ സാധ്യമല്ല.

സൈറ്റ് ലോക്കൽ അഡ്രസ്സ്[തിരുത്തുക]

സ്വകാര്യ(പ്രൈവറ്റ്) നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്ന ഐ.പി. വിലാസം വി6 ലെ വിഭാഗങ്ങൾ ആണ് ഇവ. FEC0::/10 ആണ് തുടക്കം. /10 എന്നത് ആദ്യത്തെ 10 ബിറ്റുകളെ സൂചിപ്പിക്കുന്നു. FE കഴിഞ്ഞാൽ C,D,E,F ഇവയിൽ ഏതെങ്കിലും വരാം. 1100,1101,1110,1111എന്നിവ ആണ് C,D,E,F എന്നീ ഹെക്സാഡെസിമൽ അക്ഷരങ്ങളുടെ ബൈനറി അക്കങ്ങൾ . ഇവ നാലിന്റെയും ആദ്യത്തെ 2 ബിറ്റുകൾ സമാനമാണ്. അപ്പോൾ FE യുടെ 1111 1110 എന്ന 8 ബൈനറി അക്കങ്ങൾ കഴിഞ്ഞാൽ C,D,E,F ഇവയിൽ ഏതെങ്കിലും വരാം. അതായത് FEC മുതൽ FEF വരെ ഏതെങ്കിലും.

അവലംബം[തിരുത്തുക]

  1. technet.microsoft.com/en-us/network/bb530961|accessdate=2013 ജൂലൈ 19
  2. www.cisco.com/web/solutions/trends/ipv6/indepth.html|accessdate=2013 ജൂലൈ 19
"https://ml.wikipedia.org/w/index.php?title=ഐ.പി._വിലാസം_വി6&oldid=3088013" എന്ന താളിൽനിന്ന് ശേഖരിച്ചത്