"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°18′0″N 76°28′0″E / 9.30000°N 76.46667°E / 9.30000; 76.46667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 45: വരി 45:
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം,Kanjoor Madom എന്നിവ പ്രസിദ്ധങ്ങളാണ്.

ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]] തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]], അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്

[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.

06:34, 31 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിപ്പാട്
ഹരിഗീതപുരം
Map of India showing location of Kerala
Location of ഹരിപ്പാട്
ഹരിപ്പാട്
Location of ഹരിപ്പാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം HARIPPAD
എം.എൽ.എ. രമേശ് ചെന്നിത്തല
സമയമേഖല IST (UTC+5:30)
ദൂരം
കോഡുകൾ
വെബ്‌സൈറ്റ് www.haripad.in

9°18′0″N 76°28′0″E / 9.30000°N 76.46667°E / 9.30000; 76.46667

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രധാന നഗരമാണു ഹരിപ്പാട്. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ നങ്ങ്യാർകുളങ്ങര, ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, [കുമാരപുരം]കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശ്ശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. കേരളചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള മണ്ണാറശ്ശാല നാഗരാജക്ഷേത്രം വളരെ പ്രസിദ്ധമാണ്.[1]

സാംസ്കാരികം

പ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം' എന്നിവയും പ്രശസ്തങ്ങളാണ്.

ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം,Kanjoor Madom എന്നിവ പ്രസിദ്ധങ്ങളാണ്.

ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട വാര്യർ, മൂസ്സത്, മാരാർ, ഇളയത്, ശർമ്മ, തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, നമ്പൂതിരി, പോറ്റി, എമ്പ്രാന്തിരി, അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'മയൂരസന്ദേശം' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ തിരുവനന്തപുരം വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.

ശ്രീകുമാരൻ തമ്പി (സിനിമ, സാഹിത്യം), പി. ജി. തമ്പി (രാഷ്ട്രീയം , സാഹിത്യം), സി. ബി. സി. വാര്യർ (രാഷ്ട്രീയം), ജി. പി. മംഗലത്തുമഠം (രാഷ്ട്രീയം), ഹരിപ്പാട് രാമക്യഷ്ണൻ (കഥകളി), ടി. എൻ. ദേവകുമാർ (രാഷ്ട്രീയം), കെ. മധു (സിനിമ), നവ്യാ നായർ (സിനിമ), ഹരിപ്പാട് സോമൻ (സിനിമ),എം.ജി ശ്രീകുമാർ (സിനിമ),എം.ജി രാധാകൃഷ്ണൻ (സിനിമ),R.L.V.Saranya (Dance) അശോകൻ [സിനിമ] അനിൽ പനച്ചൂരാൻ [കവി ]എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്. അതുപോലെ തന്നെ വള്ളംകളിയുടെ ഹൃദയഭൂമിയാണ് ഹരിപ്പാട്.ഹരിപാടിന്റെ പ്രാന്തഭാഗങ്ങളിൽ ആണ് ഏറ്റവും കൂടുതൽ വള്ളം കളിമൽസരങ്ങളും ചുണ്ടൻവള്ളങ്ങൾ ഉള്ളതും. ആനാരിചുണ്ടൻ,ചെറുതന,പായിപ്പാട്,ആയാപറമ്പ്,വെള്ളംകുളങ്ങര,കരുവാറ്റ ശ്രീഗണേഷ്[2]ത്രികുന്നപുഴ ദേവാസ് എന്നി ചുണ്ടൻവള്ളങ്ങളും ഒട്ടനേകം ചുരുട്ട് വള്ളങ്ങളും ഹരിപ്പാടിന്റെ മാത്രം പ്രത്യേകതയാണ്

സുപ്രസിദ്ധമായ 'പായിപ്പാട് വള്ളംകളി' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

  1. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മണ്ണാറശാല വിശദമായി പരാമർശിക്കപ്പെടുന്നുണ്ട്
"https://ml.wikipedia.org/w/index.php?title=ഹരിപ്പാട്&oldid=1974980" എന്ന താളിൽനിന്ന് ശേഖരിച്ചത്