എമ്പ്രാന്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ മധ്വാചാര്യൻ  സ്ഥാപകൻ - തുളു ബ്രാഹ്മണാരുടെ ആചാര്യൻ

എമ്പ്രാന്തിരി അഥവാ തുളു ബ്രാഹ്മണർ (ആഢ്യവർഗം) തുളുദേശമെന്നു അറിയപ്പെട്ടിരുന്ന കർണാടകയിലെ ഉഡുപ്പിയിൽ നിന്നും കേരളത്തിൽ എത്തിപെട്ട പരദേശി ബ്രാഹ്മണർ ആണ്.

കർണാടകത്തിൽ നിന്നും കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണ സമൂഹം പ്രധാനമായും വൈഷ്ണവ ധർമം പിൻതുറന്ന് പോകുന്ന വൈഷ്ണവർ ആയിരുന്നു.അതുകൊണ്ടു തന്നെ എമ്പ്രാന്തിരി സമൂഹം പൂജാ കർമങ്ങൾ ചെയ്തു പോന്നിരുന്നത് മഹാ വിഷ്ണു ക്ഷേത്രങ്ങളിലും ,കൃഷ്ണ ക്ഷേത്രങ്ങളിലും മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു .

കേരളത്തിലേക്കു എത്തിപെട്ടിട്ടു അനേകം വർഷങ്ങൾ കഴിഞ്ഞേകിലും കേരള എമ്പ്രാന്തിരി കുടുംബങ്ങളിൽ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ് .ആഢ്യവർഗമായ തുളു ബ്രഹ്മണർ കേരളത്തിൽ എത്തിച്ചേർന്നതിനു ശേഷം തങ്ങളുടെ ആചാരങ്ങൾക് സമാനമായ ആചാരങ്ങൾ ഉള്ള മറ്റൊരു ആഢ്യവർഗമായ നമ്പൂതിരി സമുദായത്തിലേക് മാറുകയോ നമ്പൂതിരി എന്ന ഉപനാമം സ്വീകരിക്കുകയോ ചെയ്തു. എന്നിരുന്നാലും ഇപ്പോഴും എമ്പ്രാന്തിരി സമൂദയത്തിൽ തന്നെ തുടർന്നു പോകുന്ന എമ്പ്രാന്തിരി കുടുബങ്ങളും ധാരാളം ഉണ്ട് . 

ചരിത്രം[തിരുത്തുക]

മാധ്വാചാര്യൻ സ്ഥാപിച്ചഉഡുപ്പി , ശ്രീ കൃഷ്ണ ക്ഷേത്രം /മഠം

ആചാര്യൻ[തിരുത്തുക]

സാംസ്കാരിക / പരിശുദ്ധ കേന്ദ്രം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമ്പ്രാന്തിരി&oldid=2681959" എന്ന താളിൽനിന്നു ശേഖരിച്ചത്