പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബരിമലയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണു പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം .

ചരിത്രം[തിരുത്തുക]

ഉപനിഷത്തുകളുടെ കാലം മുതൽ തന്നെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ 35 കിലോ മീറ്റർ വടക്ക് അഗസ്ത്യമലയുടെ പശ്ചിമ ഭാഗത്തായി നന്ദിയോടിനും പാലോടിനും മദ്ധ്യേ കിഴക്കു മാറി പേരുപോലെ തന്നെ ഹരിതാഭമായ പച്ചയെന്ന സുന്ദര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ശബരിമലയുടെ സമാനതകളിലേക്ക് വെളിച്ചം വീശി വാമനപുരം നദിയും പൊന്മുടികുന്നുകളും കുട്ടിവനങ്ങളും കിഴക്ക് സ്ഥിതി ചെയ്യുന്നു പച്ച പരവതാനി വിരിച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രവും ക്ഷേത്രകുളവും ഒക്കെ അലങ്കാരമാവുന്നു.


പുരാധീന തച്ചുശാസ്ത്ര വിധീപ്രകാരം പണിതിട്ടുള്ളതും ക്ഷേത്രാകൃതി ഗജഭ്രഷ്ടമുഖമുള്ളതുമായ കേരളത്തിലെ ഏക ശ്രീകോവിലാണു പച്ചയിലേത്.പുലികൂട്ടങ്ങളും കുയിലുകളും വണ്ണാത്തികിളികളും വേഴാമ്പലുകളും നിറഞ്ഞ ഋഷീശ്വരന്മാരുടെ തപോവനമായിരുന്നു ക്ഷേത്രസ്ഥനം.പ്രകൃതി ചാരുതയുടെ ഹരിതകം വിതറിയ ഇവിടെ ‘പച്ച’എന്നറിയപെട്ടു.ചുറ്റും വയലോലകൾ നിറഞ്ഞ പ്രദേശമായതിനാൽ മകരക്കൊയ്ത്ത് കഴിഞ്ഞാണു ഇവിടെ ഉൽസവം നടക്കുന്നത്.അന്നൊക്കെ അന്നദാനം പ്രധാന ചടങ്ങാണു.ഇതിനാവശ്യമായ നെല്ലും അരിയും വയലുടമകൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.അന്ന് ക്രിഷി ആവശ്യത്തിനായിരുന്ന ക്ഷേത്രക്കുളം ഇന്ന് ദേശീയ നിലവാരത്തിലുള്ള നീന്തല്ക്കുളമാൺ.ഇവിടെ നിന്ന് നൂറുകണക്കിനു നീന്തൽ താരങ്ങൾ ദേശീയ തലത്തിൽ എത്തിച്ചേരാൻ സാധിച്ചിടുണ്ട്.ഇത്രയേറെ ബ്രഹ്മോദയം കിട്ടുന്ന ക്ഷേത്രങ്ങൾ അപൂർവമാണു.

ഐതിഹ്യം[തിരുത്തുക]

പർവതമേഖലകളിൽ പരശുരാമ മഹർഷി നടത്തിട്ടുള്ള 108 ശാസ്താം പ്രതിഷ്ഠ്കളിൽ ശബരിമല,അച്ചൻ കോവിൽ,ആര്യങ്കാവ്,കുളത്തുപ്പുഴ എന്നിവയ്ക്ക് ശേഷം അഞ്ചാമതായി പ്രതിഷ്ഠ നടത്തിയതാണു പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം. പ്രസ്തുത 5 ക്ഷേത്രങ്ങളൂം വായു ദൂരത്തിൽ 18 മൈൽ തുല്യദൂരത്തിലാണ്

വൈഷ്ണവ കുലജാതരായ ആര്യന്മർ ഏഷ്യാമൈനറിൽ നിന്ന് പാലായനം ചെയ്തു വിന്ധ്യ പർവ്വത ചുരങ്ങളിലൂടെ സഞ്ചരിച്ച് സിന്ധു-ഗംഗ-സരയു തീരങ്ങളിൽ ആദ്ധ്യതിമിക ഉന്നതിക്കായി പർണശാലകളും യഞ്ജ് കവാടങ്ങളും നിർമ്മിച്ചു.ഗായത്രി മന്ത്രോച്ചാരണവും ഹൊമങ്ങളും കൊണ്ട് ഹിമാലയ ഋഷീശ്വര സംസ്ക്കാരം വളർന്നു. ഋതുഭേദങ്ങൾ കടന്ന് പോയപ്പോൾ ഋഷീശ്വരന്മർ ദേവതുല്യരായി. ക്രമേണാ ഗോത്രങ്ങൾ തമ്മിൽ അസൂയയും വിദ്വേഷ്യവും അഹങ്കാരവും വളർന്നു . മനുസ്മൃതി കാറ്റിൽ പറത്തി ധർമ്മങ്ങൾ തമ്മിൽ ഏറ്റുമുട്ടി.തുടർന്ന് പരശുരാമ മഹർഷി പർവ്വത മേഖലകളിൽ സഞ്ചരിച്ച് ദേവഭാവം കണ്ട സ്ഥലങ്ങളിലെല്ലാം ശാസ്ത പ്രതിഷ്ഠാ നടത്തി. അങ്ങനെയാണു പച്ചയിലുമെത്തിയെതെന്നണു വിശ്വാസം.

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നസ്ഥലം പണ്ട് ഋഷീശ്വരന്മാരിടെ തപോവനമായിരുന്നു.ദേവൻ സ്വയം ഭൂവാണെന്നും തപശ്ച്യര്യയുള്ള മറ്റൊരാൾ ദേവഭാവം കണ്ടറിഞ്ഞ് കലശാദീകൾ നടത്തിയെന്നും 94-ൽ ജ്യോതിഷ പണ്ഡിതനായ തലയോലപറമ്പ് ശ്രീ പരമേശ്വരമേനോന്റെ നേതൃത്വത്തിൽ നടന്ന ദേവ പ്രശ്നത്തിൽ പറഞ്ഞിട്ടു.സ്വയം ഭൂവായ ശാസ്താവിന്റെ കൽ വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്ന്തായും പറയപ്പെടുന്നു.

ക്ഷേത്രസ്ഥാനം തുംഗപദവും മുഖം സ്തൂപ്സമുച്ചയവും ആകയാൽ വളരെ പുരാതനമെന്ന് വ്യക്തം.ദേവസ്വം ബോർഡിന്റെ ഉള്ളൂർ ഗ്രൂപ്പില്പ്പെട്ട തിരുചിറ്റൂർ സബ്ഗ്രൂപ്പിന്റേതാണു പച്ച ക്ഷേത്രം.നിത്യവും നൂറുകണക്കിനു വിശ്വാസികൾ അവിടെ എത്താറുണ്ട്.ശനിയാഴചയും എല്ലാ മലയാള മാസം ഒന്നാം തീയതിയും അഭൂത തിരക്കാണു അനുഭവപ്പെടുന്ത്.വിവിധ അർച്ചനകൾക്കും കടും പായസം,നീരാജനം എന്നീ വഴിപാടുകൾക്കും ഈ ദിവസങ്ങളിൽ നിര ‍ദൃശ്യ്മാണു.

പേരുകേട്ട പൂത്തിരിമേള[തിരുത്തുക]

പച്ചയിലെ കമ്പം പേരുകേട്ടതാണു.തിരുവനന്തപുരത്തെ ഏറ്റവും വലിയ കമ്പം പച്ചയിലെതാനു. ഉൽസവത്തിനു കമ്പം കാണാൻ കൊല്ലം ജില്ലയിൽ നിന്നു വരെ അനവധിപേർ എത്തുന്നു.

ദീപകാഴ്ച്ച[തിരുത്തുക]

പച്ചയിലെ ഉൽസവുമായി ബന്ധപ്പെട്ട് നടക്കുന്ന ദീപകാഴ്ച്ച ഒരുപക്ഷെ ജില്ലയിലെ തന്നെ വലുതായിരിക്കും ക്ഷേത്രത്തിന്റെ 5 കിലോ മീറ്റർ ചുറ്റളവില്ജനകീയ കമ്മിറ്റികൾ ഒരുക്കുന്നതാണു ദീപകാഴ്ച്ച പാലോട് കുശവൂർ ജംഗ്ഷൻ ,പാലോട് ആശുപത്രി ജംഗ്ഷൻ, പ്ലാവറ, പേരക്കുഴി, നന്ദിയോട്, ആലുംമൂട്, പച്ച, കാലങ്കാവ്, ഓട്ടുപാലം, പയറ്റ്ടി, പുലിയൂർ, വട്ടപുല്ല് എന്നിവിടങ്ങൾക്കു പുറമേ ക്ഷേത്ര പരിസരത്തും വിപുലമായ ദീപകാഴ്ച്ചയണു നടക്കുന്നത്.

അവലംബം[തിരുത്തുക]

2015 ഏപ്രിൽ 3 വെള്ളി മലയാളമനോരമ സ്പെഷ്യൽ സപ്പ്ളിമെന്റ്