നന്ദന സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദന സെൻ
Nandana Sen launches Titan 'Raga Flora' collection (2).jpg
നന്ദന സെൻ
ജനനം (1967-08-19) 19 ഓഗസ്റ്റ് 1967  (55 വയസ്സ്)
കലാലയംഹാർവാഡ് സർവകലാശാല
തൊഴിൽനടി, ആക്റ്റിവിസ്റ്റ്, എഴുത്തുകാരി
സജീവ കാലം1997-തുടരുന്നു
സംഘടന(കൾ)ഓപ്പറേഷൻ സ്മൈലിന്റെ ബ്രാൻഡ് അംബാസഡർ, യുനിസെഫ്, റാഹി
ജീവിതപങ്കാളി(കൾ)അവിലാഷ് ചാരി മരോജു (m. 2013)
മാതാപിതാക്ക(ൾ)അമർത്യാ സെൻ
നബനീത ദേവ് സെൻ

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും തിരക്കഥാകൃത്തും ബാലസാഹിത്യകാരിയും ബാലാവകാശപ്രവർത്തകയുമാണ് നന്ദന സെൻ (ജനനം: 1967 ഓഗസ്റ്റ് 19). 2005-ൽ സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചൻ, റാണി മുഖർജി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ബ്ലാക്ക് എന്ന ബോളിവുഡ് ചലച്ചിത്രത്തിലാണ് നന്ദനാ സെൻ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ റാണി മുഖർജിയുടെ പതിനേഴു വയസ്സുള്ള ഇളയ സഹോദരിയായി നന്ദന അഭിനയിച്ചു. റാം ഗോപാൽ വർമ്മ, കേതൻ മേത്ത എന്നീ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നന്ദന സെൻ 2005-ൽ പുറത്തിറങ്ങിയ ദ വാർ വിത്തിൻ എന്ന ഹോളിവുഡ് ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തു. ഈ ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.[1][2][3]

ആദ്യകാല ജീവിതം[തിരുത്തുക]

സാമ്പത്തികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യാ സെന്നിന്റെയും ബംഗാളി സാഹിത്യകാരി നബനിത ദേവ് സെന്നിന്റെയും പുത്രിയാണ് നന്ദന സെൻ. പത്രപ്രവർത്തകയായ അന്തരാ ദേവ് സെന്നിന്റെ സഹോദരിയാണ്. നന്ദന സെൻ കുട്ടിയായിരുന്നപ്പോഴാണ് അവരുടെ ആദ്യത്തെ കൃതി സന്ദേശ് എന്ന ബാലസാഹിത്യ മാസികയിൽ പ്രസിദ്ധീകരിക്കുന്നത്. വിഖ്യാത ചലച്ചിത്രസംവിധായകൻ സത്യജിത് റേ ആണ് ഈ കൃതി പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തത്.[4] യൂറോപ്പിലെയും അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ നഗരങ്ങളിലാണ് നന്ദന വളർന്നത്.

വിദ്യാഭ്യാസം[തിരുത്തുക]

നന്ദന സെൻ 2010-ൽ

ഹാർവാർഡ് സർവകലാശാലയിലാണ് നന്ദനാ സെന്നിന്റെ ബിരുദപഠനം പൂർത്തിയായത്.[5] യു.എസ്.സി. ഫിലിം സ്കൂളിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ നന്ദന ധാരാളം ഹ്രസ്വചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നന്ദന നിർമ്മിച്ച അറേഞ്ച്ഡ് മാരേജ് എന്ന ഷോർട്ട് ഫിലിം വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ന്യൂയോർക്കിലെ ലീ സ്ട്രാസ്ബെർഗ് തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിലും നന്ദന സെൻ അഭിനയം പഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ബാലാവകാശ പ്രവർത്തനങ്ങൾ[തിരുത്തുക]

അഭിനയത്തിനു പുറമേ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും നന്ദന സെൻ സജീവമാണ്. കുട്ടികൾക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പരിപാടിയായ ഓപ്പറേഷൻ സ്മൈലിന്റെ ബ്രാൻഡ് അംബാസഡറാണ്.[6] കുട്ടികൾക്കെതിരെയുള്ള ലിംഗവിവേചനവും അക്രമങ്ങളും തടയുന്നതിനുള്ള യുനിസെഫിന്റെ ബോധവൽക്കരണ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.[7] ഇന്ത്യയിലെ ദേശീയ ബാലാവകാശ കമ്മീഷൻ, RAHI എന്നിവയിലും നന്ദന പ്രവർത്തിച്ചിട്ടുണ്ട്.[8][9][10][11][11][12][3] ബാലാവകാശങ്ങളെക്കുറിച്ച് പല അന്താരാഷ്ട് വേദികളിലും നന്ദന പ്രസംഗിച്ചിട്ടുണ്ട്.[10][13][13][14][15][10][16][17][18]

സിനിമ[തിരുത്തുക]

വിവിധ ഭാഷകളിലായി ഇരുപതിലധികം ചലച്ചിത്രങ്ങളിൽ നന്ദന സെൻ അഭിനയിച്ചിട്ടുണ്ട്. 2014-പുറത്തിറങ്ങിയ രംഗ് രസിയ എന്ന ചിത്രത്തിലെ നന്ദനയുടെ 'സുഗന്ധ' എന്ന കഥാപാത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.[19][20][21][22][23][24][25][26][27][23][28] വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജീവിതകഥ പറഞ്ഞ ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കലാകാർ പുരസ്കാരം 2015-ൽ നന്ദനാ സെന്നിനു ലഭിക്കുകയുണ്ടായി.[29][15][28] ഈ ചിത്രത്തിൽ നന്ദന സെൻ നഗ്നയായി അഭിനയിച്ചത് വലിയ വിവാദമായിരുന്നു.[30][31][32][33][34][35][36][37][38][39][40][41][42]

രചന[തിരുത്തുക]

നന്ദന സെൻ 2017-ൽ

നിരവധി ബാലസാഹിത്യ കൃതികൾ നന്ദന സെൻ രചിച്ചിട്ടുണ്ട്. [43][44][45][46][47][48][49][50][51][52][53] Talky Tumble of Jumble Farm (Penguin Random House India, 2017), Not Yet! (Tulika Books, 2017), Mambi and the Forest Fire (Puffin, 2016)[1], and Kangaroo Kisses (Otter-Barry Books, 2016)[2] എന്നിവയാണ് നന്ദന സെൻ രചിച്ച പ്രാധാന ബാലസാഹിത്യകൃതികൾ.

സ്വകാര്യ ജീവിതം[തിരുത്തുക]

2013-ൽ പെൻഗ്വിൻ റാൻഡം ഹൗസ് ചെയർമാൻ ജോൺ മകിൻസണും നന്ദനാ സെന്നും തമ്മിലുള്ള വിവാഹം നടന്നു.[54] വിവാഹത്തിനു മുമ്പ് നന്ദന സെന്നും ചലച്ചിത്ര നിർമ്മാതാവ് മധു മന്തനയും തമ്മിൽ പ്രണയത്തിയായിരുന്നു.[55]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Country Role Language Notes
1997 The Doll / Gudia India Rosemary Braganza / Urvashi Hindi credited as Nandana Dev Sen
1999 Branchie Italy Italian
Forever Canada Nadia English Short feature
2000 Seducing Maarya Canada Maarya English
2002 Bokshu, the Myth India English Indian English film[56][57]
2004 The Miracle: A Silent Love Story India
2005 The War Within USA Duri Choudhury English
My Wife's Murder India Reena Wadhwa Hindi
Tango Charlie India Shyamoli Hindi
Black India Sara McNally Hindi
2006 The Silence / Chuppee India Short feature
2007 The World Unseen UK Rehmat English
Strangers UK/ India Preeti English / Hindi
Marigold USA Jaanvi English / Hindi
2008 Sharpe's Peril UK Maharani Padmini English bbTV Movie
2009 Kaler Rakhal India Bengali
Perfect Mismatch USA Neha English
2010 Autograph India Srinandita Bengali
Prince India Serena Hindi
Jhootha hi sahi India Suhana Malik Hindi
2012 The Forest India Radha English / Hindi
2014 Rang Rasiya India Sugandha Hindi

അവലംബം[തിരുത്തുക]

  1. Koehler, Robert (2005-10-04). "The War Within". Variety.
  2. "The War Within | Arts | The Harvard Crimson". www.thecrimson.com. ശേഖരിച്ചത് 2016-04-30.
  3. 3.0 3.1 "Nandana the maneater". The Telegraph. Calcutta, India. 2012-05-10.
  4. Chopra, Anupama (2012-01-28). "Newswallah: Bollywood Edition". The New York Times.
  5. "Amartya Sen's daughter Nandana meticulously handles her passion from movies to non-profit work". The Times Of India. 2013-05-22.
  6. "Operation Smile India - News & Press - News". മൂലതാളിൽ നിന്നും 2015-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  7. "Celebrities Speak | UNICEF". www.unicef.org. മൂലതാളിൽ നിന്നും 2015-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-30.
  8. "RAHI - Recovering and Healing from Incest". മൂലതാളിൽ നിന്നും 2013-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  9. "TWF India-"Child abuse a neglected crisis in India"". മൂലതാളിൽ നിന്നും 2012-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  10. 10.0 10.1 10.2 All, And (2013-03-03). "Gender sensitivity is a matter of life & death". The Telegraph. Calcutta, India.
  11. 11.0 11.1 "'State ranks second in child trafficking'". The Hindu. Chennai, India. 2013-02-20.
  12. "Nandana Sen to fight against child trafficking - The Times of India". The Times Of India.
  13. 13.0 13.1 "My work in child protection has been integral to my life: Nandana Sen - The Times of India". The Times Of India.
  14. https://www.operationsmile.org.in/news/news/index.phtml?news_num=1151[പ്രവർത്തിക്കാത്ത കണ്ണി]
  15. 15.0 15.1 "Nandana Sen: "In Our Film Industry, 'Sexy' Implies A Total Absence Of Intellect!" : MagnaMags". www.magnamags.com. മൂലതാളിൽ നിന്നും 2015-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-30.
  16. "Amartya Sen's daughter Nandana meticulously handles her passion from movies to non-profit work". timesofindia-economictimes. ശേഖരിച്ചത് 2016-04-30.
  17. "My work in child protection has been integral to my life: Nandana Sen - Times of India". The Times of India. ശേഖരിച്ചത് 2016-04-30.
  18. Kamath, Sudhish (2013-02-25). "Sen and sensibility". The Hindu. Chennai, India.
  19. "Rang Rasiya Movie Review - NDTV Movies". മൂലതാളിൽ നിന്നും 2018-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  20. "Rang Rasiya review: A passionate but flawed ode". മൂലതാളിൽ നിന്നും 2014-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  21. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  22. "Rang Rasiya review: A stunning visual treat : MagnaMags". www.magnamags.com. ശേഖരിച്ചത് 2016-04-30.[പ്രവർത്തിക്കാത്ത കണ്ണി]
  23. 23.0 23.1 "Review: Rang Rasiya is an important film". Rediff. ശേഖരിച്ചത് 2016-04-30.
  24. Basu, Mohar. "Rang Rasiya Review | Koimoi". www.koimoi.com. ശേഖരിച്ചത് 2016-04-30.
  25. "Rang Rasiya Movie Review, Trailer, & Show timings at Times of India". The Times Of India.
  26. Hungama, Bollywood. "Rang Rasiya / Colors of Passion Review - Bollywood Hungama".
  27. "Movie Review: Rang Rasiya".
  28. 28.0 28.1 "IndiaGlitz - Nandana Sen: From controversy to kudos - Bollywood Movie News". www.indiaglitz.com. ശേഖരിച്ചത് 2016-04-30.
  29. "Paris attack: Nandana Sen makes Charlie Hebdo the star!". India.com. 2015-01-27. ശേഖരിച്ചത് 2016-04-30.
  30. "Embracing nudity was a difficult decision to make: Nandana Sen - The Times of India". The Times Of India.
  31. "IndiaGlitz - Nandana Sen: From controversy to kudos - Bollywood Movie News".
  32. "Whats On App". മൂലതാളിൽ നിന്നും 2016-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  33. Autograph (2010 film)
  34. "Sizzling Nandana Sen - itimes".
  35. "Modigliani". TheaterMania.com. ശേഖരിച്ചത് 2016-04-30.
  36. Weissberg, Jay (2010-11-09). "Autograph". Variety.
  37. variety.com/1997/film/reviews/the-doll-2-1200450340/
  38. Young, Deborah. "Autograph -- Film Review". The Hollywood Reporter.
  39. "The War Within | Arts | The Harvard Crimson". www.thecrimson.com. ശേഖരിച്ചത് 2016-04-30.
  40. "Komal Nahta's Blog". Komal Nahta's Blog. 2014-11-08. ശേഖരിച്ചത് 2016-04-30.
  41. "Rang Rasiya Movie Review: Randeep Hooda-Nandana Sens RANG RASIYA brings alive colours of life! | glamsham.com". www.glamsham.com. ശേഖരിച്ചത് 2016-04-30.
  42. "Movie Review: Rang Rasiya an important story that needed to be told". indiatoday.intoday.in. ശേഖരിച്ചത് 2016-04-30.
  43. "She's no doll, nor a moll". The Hindu. Chennai, India. 2003-05-29. മൂലതാളിൽ നിന്നും 2003-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  44. http://wonderwoman.intoday.in/photo/10-things-you-would-love-to-know-about-nandana-sen/1/4304.html#photo10 short films
  45. "Most Read : Nandana Sen's Blog : nandana.sen - Times Of India Blog". മൂലതാളിൽ നിന്നും 2013-08-05-ന് ആർക്കൈവ് ചെയ്തത്.
  46. "nandanasen.net" (PDF). www.nandanasen.net. ശേഖരിച്ചത് 2016-04-30.
  47. "Special News, Special Stories, Special Reports, Hot News Today, Blogs, Editorial - Midday". mid-day. ശേഖരിച്ചത് 2016-04-30.
  48. "Nandana shocked at Durga ma in bikini top! - The Times of India". The Times Of India. 2009-09-26. മൂലതാളിൽ നിന്നും 2013-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  49. "When another umbrella flew off exposing my first almost-kiss". The Times Of India.
  50. "Pass By On The Sidewalk, Without Looking". outlookindia.com/. ശേഖരിച്ചത് 2016-04-30.
  51. "'Gender sensitivity is a matter of life and death all of us are accountable'". indianexpress.com. ശേഖരിച്ചത് 2016-04-30.
  52. "Special News, Special Stories, Special Reports, Hot News Today, Blogs, Editorial - Midday". mid-day. ശേഖരിച്ചത് 2016-04-30.
  53. "Special News, Special Stories, Special Reports, Hot News Today, Blogs, Editorial - Midday". mid-day. ശേഖരിച്ചത് 2016-04-30.
  54. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-16.
  55. "Nandana Sen: All my big decisions in life made sense to no one but me - Times of India".
  56. Young, Deborah (13 June 2006). "Bokshu, The Myth". Variety. ശേഖരിച്ചത് 18 December 2017.
  57. Warrier, Shobha (22 May 2002). "Why can't an Indian make a film in English?". Rediff.com. ശേഖരിച്ചത് 18 December 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നന്ദന_സെൻ&oldid=3823031" എന്ന താളിൽനിന്ന് ശേഖരിച്ചത്