ദിയോത്തിമ ഓഫ് മന്തീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jadwiga Łuszczewska, who used the pen name Diotima, posing as the ancient seer in a painting by Józef Simmler, 1855

ദിയോത്തിമ ഓഫ് മന്തീനിയ (/ˌdaɪəˈtaɪmə/; Greek: Διοτίμα; Latin: Diotīma) പ്ലേറ്റോയുടെ സിമ്പോസിയത്തിൽ ഒരു പ്രധാനപങ്കുവഹിച്ച പുരോഹിതയും സ്ത്രീതത്ത്വജ്ഞാനിയുമായിരുന്നു. [1]പ്ലേറ്റോണിക് സ്നേഹത്തിലധിഷ്ടിതമായിരുന്നു അവരുടെ ആശയങ്ങൾ. പ്ലേറ്റോയുടെ കൃതികൾ മാത്രമാണ് അവരെപ്പറ്റിയുള്ള ഒരേയൊരു സ്രോതസ്സ്. ആയതിനാൽ അവർ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ അതോ ഒരു ചരിത്രവനിതയാണോ എന്ന് തീർച്ചയില്ല്. എന്നിരുന്നാലും പ്ലേറ്റോയുടെ ഡയലോഗുകളിൽ കാണപ്പെടുന്ന കഥാപാത്രങ്ങൾ പ്രാചീന ഏഥൻസിൽ ജീവിച്ചിരുന്ന യഥാർത്ഥ മനുഷ്യരായിരുന്നതിനാൽ ദിയോത്തിമയും യഥാർത്ഥത്തിൽ ജീവിച്ചിരുന്നവർ ആകാനാണ് സാധ്യത.[2]

പ്ലേറ്റോയുടെ സിമ്പോസിയത്തിലുള്ള പങ്ക്[തിരുത്തുക]

പ്ലേറ്റോയുടെ സിമ്പോസിയത്തിൽ ഒരു വിഭാഗം അംഗങ്ങൾ സ്നേഹത്തിന്റെ അർത്ഥത്തെപ്പറ്റി ചർച്ച ചെയ്യുന്നു.അപ്പോൾ സോക്രട്ടീസ് പറയുന്നത് തന്റെ യൗവനകാലത്ത് സ്നേഹത്തിന്റെ തത്ത്വശാസ്ത്രം തന്നെ പഠിപ്പിച്ചത് പുരോഹിതയോ സന്യാസിനിയോ ആയ ദിയോത്തിമ ആണെന്നാണ്.

ദയോത്തിമയുടെ സ്വത്വം[തിരുത്തുക]

ദയോത്തിമ എന്ന പേരിന്റെ അർത്ഥം സ്യൂസ് ദേവൻ അനുഗ്രഹിച്ചത് എന്നാണ്. അവരുടെ പേരിന്റെ രണ്ടാമത്തെ ഭാഗമായ മന്തീനിയ പ്രാചീന ഗ്രീക്ക് നഗരമായ പെലോപ്പൊനിസിലെ മന്തീനിയയിൽ നിന്ന് വന്നതാണ്. പെലോപ്പൊനിഷ്യൻ യുദ്ധത്തിലെ പ്രധാനയുദ്ധഭൂമിയായിരുന്നു ഇവിടം.

പത്തൊൻപതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും പണ്ഡിതർ കരുതുന്നത് പെരിക്ലിസിന്റെ ഭാര്യയായ ബുദ്ധിമതിയും കുശലയുമായ അസ്പേഷ്യയെ അവലംബിച്ചാണ് പ്ലേറ്റോ ദയോത്തിമയെ കഥാപാത്രമാക്കിയത് എന്നാണ്. ദയോത്തിമയുടെ സ്വത്വം ഇന്നും പൂർണ്ണമായി വെളിവാക്കപ്പെട്ടിട്ടില്ല. എന്നിരുന്നലും അസ്പേഷ്യ പ്ലേറ്റോയുടെ ഡയലോഗിൽ സ്വന്തം പേരിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് പ്രകാരം പ്ലേറ്റോ തെറ്റായ പേരുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ദയോത്തിമ ഒരു ചരിത്രത്തിലുള്ള ജീവിച്ചിരുന്ന ഒരു വനിതയായിരുന്നു എന്നു കരുതാം.[3]

അവരുടെ സ്വാധീനവും പേരിന്റെ ഉപയോഗവും[തിരുത്തുക]

അവരുടെ പേര് തത്ത്വശാസ്ത്രപരമായതും കലാപരവുമായ പദ്ധതികൾക്കും ജേണലുകൾക്കും പ്രബന്ധങ്ങൾക്കും കൊടുത്തിട്ടുണ്ട്:

  • പോളിഷ് ഭാഷയിലെ എഴുത്തുകാരിയായ ജാദ്‌വിഗ Łuszczewska (1834–1908) തന്റെ തൂലികാനാമമായി ദിയോത്തിമ ഉപയോഗിച്ചു.
  • നിശ്ശബ്ദസിനിമയായ Der Heilige Berg ലെ Leni Riefenstahlന്റെ കഥാപാത്രത്തിന്റെ പേര് ദിയോത്തിമ എന്നാണ്.
  • Boris Pasternak ന്റെ ചെറുകവിതയായ ഇർപ്പെൻ ൽ ദയോത്തിമ പ്രത്യക്ഷപ്പെടുന്നു.
  • Asteroid 423 Diotima അവരുടെ പേരിൽ അറിയപ്പെടുന്നു.
  • Diotima is used in the sorority Beta Sigma Phi.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Mary Ellen Waithe. "A History of Women Philosophers: Volume I: Ancient Women Philosophers, 600 BC–500 AD". Retrieved November 17, 2012.
  2. Ruby Blondell The Play of Character in Plato's Dialogues, Cambridge University Press, 2002, p.31
  3. Wider, Kathleen. "Women philosophers in the Ancient Greek World: Donning the Mantle". Hypatia vol 1 no 1 Spring 1986. Part of her argument focuses on the point that all scholars who argued "for" a fictitious Diotima were male, and most used as a starting point Smith's uncertainty of her actual existence (Smith, Dictionary of Greek and Roman Biography and Mythology, 1870).

അവലംബം[തിരുത്തുക]

  • Navia, Luis E., Socrates, the man and his philosophy, pp. 30, 171. University Press of America ISBN 0-8191-4854-7.
"https://ml.wikipedia.org/w/index.php?title=ദിയോത്തിമ_ഓഫ്_മന്തീനിയ&oldid=3066464" എന്ന താളിൽനിന്ന് ശേഖരിച്ചത്