Jump to content

തുറവൂർ പമ്പ പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശീയപാത 47-നെ ശബരിമലയുമായി ബന്ധിപ്പിക്കാനായി പണിതു വരുന്ന പാതയാണ് തുറവൂർ-പമ്പ പാത[1]. ഈ തീരദേശ - മലനാട് പാത ഗതാഗത യോഗ്യമാകുന്നതോടെ ശബരിമല തീർത്ഥാടകരുടെ യാത്രാ സമയം ഗണ്യമായി കുറയും.

2012ലാണ് പാതയുടെ നിർമ്മാണം തുടങ്ങിയത്. മൂന്നു വർഷം കൊണ്ട്, 2015-ൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. [2]

തുറവൂരിൽ നിന്നും തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കപ്പുന്തല, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി വഴിയാണ് ഈ പാത പമ്പയിലെത്തുക. തുറവൂരിനെ തൈക്കാട്ടുശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പാലവും, മാക്കെക്കടവിനെ നേരേകടവുമായി ബന്ധിപ്പിക്കുന്ന പാലവും ഉൾപ്പെടെ രണ്ട് പാലങ്ങളാണ് ഈ പാതയിൽ നിർമ്മിക്കപ്പെട്ടു വരുന്നത്.[3]

അവലംബം

[തിരുത്തുക]
  1. തുറവൂർ പമ്പ പാത[പ്രവർത്തിക്കാത്ത കണ്ണി]
  2. തുറവൂർ - പമ്പ പാതയുടെ നിർമ്മാണകാലം[പ്രവർത്തിക്കാത്ത കണ്ണി]
  3. "തൈക്കാട്ടുശ്ശേരി-തുറവൂർ പാലം നിർമ്മാണം പുനരാരംഭിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 2. Archived from the original on 2013-09-17. Retrieved 2013 സെപ്റ്റംബർ 17. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തുറവൂർ_പമ്പ_പാത&oldid=3805111" എന്ന താളിൽനിന്ന് ശേഖരിച്ചത്