തുറമുഖം (2023 ചലച്ചിത്രം)
നിർമ്മിക്കപ്പെട്ട രാജ്യം | ഇന്ത്യ |
---|---|
മൂലഭാഷ | മലയാളം |
പ്രസിദ്ധീകരിച്ച തീയതി | 2022 |
സംവിധായക(ൻ) | രാജീവ് രവി |
അഭിനയിക്കുന്ന ആൾ | അടൂർ ഭാസി, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, എം.ജി. സോമൻ, തിക്കുറിശ്ശി സുകുമാരൻ നായർ |
IFCO rating | 12A |
രാജീവ് രവി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തുറമുഖം. നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആർ ആചാരി, സെന്തിൽ കൃഷ്ണ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ പിതാവ് കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി ഗോപൻ ചിദംബരം ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. [1] [2]
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന കുപ്രസിദ്ധമായ 'ചാപ്പ' സമ്പ്രദായവും, തൊഴിൽ ചൂഷണവും, 1953-ൽ നടന്ന മട്ടാഞ്ചേരി വെടിവെപ്പുമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.
ഒന്നിലധികം കാലതാമസങ്ങൾക്ക് ശേഷം, 2023 മാർച്ചിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചു.[3]
അഭിനയിച്ചവർ
[തിരുത്തുക]- നിവിൻ പോളി - മട്ടാഞ്ചേരി മൊയ്തു
- ഇന്ദ്രജിത്ത് സുകുമാരൻ - സാന്റോ ഗോപാലൻ
- ജോജു ജോർജ്ജ് - മൈമു, മൊയ്തുവിന്റെ പിതാവ്
- അർജുൻ അശോകൻ - ഹംസ, മൊയ്തുവിന്റെ സഹോദരൻ
- ദർശന രാജേന്ദ്രൻ - ഖദീജ, മൊയ്തിവിന്റെ സഹോദരി
- നിമിഷ സജയൻ - ഉമ്മാനി, മൊയ്തുവിന്റെ ഭാര്യ
- പൂർണിമ ഇന്ദ്രജിത്ത് - മൊയ്തുവിന്റെ മാതാവ്
- സുദേവ് നായർ - പച്ചിക്ക്
- ദിവ്യ ഗോപിനാഥ്
അവലംബം
[തിരുത്തുക]- ↑ "Nivin Pauly-Rajeev Ravi's Thuramukham first look out". OnManorama. 2020-01-06. Archived from the original on 4 July 2020. Retrieved 4 July 2020.
- ↑ "First look: Nivin Pauly-Rajeev Ravi's Thuramukham". The Indian Express. 5 March 2019. Archived from the original on 3 April 2019. Retrieved 4 July 2020.
- ↑ "Thuramukham teaser: Nivin Pauly promises high-octane political drama". The Indian Express (in ഇംഗ്ലീഷ്). 2021-05-13. Archived from the original on 26 May 2021. Retrieved 2023-03-01.