Jump to content

നിമിഷ സജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിമിഷ സജയൻ
ജനനം
തൊഴിൽഅഭിനേതാവ്
സജീവ കാലം2017 – തുടരുന്നു
അറിയപ്പെടുന്നത്തൊണ്ടിമുതലും ദൃക്സാക്ഷിയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മഹത്തായ ഭാരതീയ അടുക്കള)

മലയാളത്തിലെ ഒരു ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.[1][2]. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു[3]. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി[4].കൊച്ചി സിനിമാറ്റിക് യൂണിവേഴ്സിന്റെ മെർലിൻ മൺറോ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത് നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക് എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.

ആദ്യകാലജീവിതം

[തിരുത്തുക]

മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്.അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി[5][6]. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു[7]. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്[5].

ചലച്ചിത്രങ്ങൾ

[തിരുത്തുക]
Year Film Role Notes
2017 തൊണ്ടിമുതലും ദൃക്സാക്ഷിയും ശ്രീജ അരങ്ങേറ്റം[8], മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ്
2017 ഈട ഐശ്വര്യ റിലീസ് ചെയ്തു [9]
2018 ഒരു കുപ്രസിദ്ധ പയ്യൻ ഹന്ന എലിസബത്ത് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്
2018 മാംഗല്യം തന്തുനാനേന ക്ലാര
2018 ചോല മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്
2019 തുറമുഖം
2019 41
2019 ബഹാർ
2019 സ്റ്റാൻഡ് അപ്പ്
2019 ജിന്ന്
2021 ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മഹത്തായ ഭാരതീയ അടുക്കള)

പുരസ്ക്കാരങ്ങൾ

[തിരുത്തുക]
  • 2018 മികച്ച പുതുമുഖനടി, വനിത ഫിലിം അവാർഡ്സ്
  • 2018 ന്യൂസ് 18 സ്ത്രീരത്നം അവാർഡ്
  • 2018 സ്മായി 17 യൂത്ത് ഐക്കൺ
  • 2018 അപ്കമിങ്ങ് ടാലന്റ്, ക്രിട്ടിക്സ് അവാർഡ്
  • 2018 ടൊരന്റോ ഇന്റർനാാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ്, മികച്ച നടി
  • 2018 SIIMA മികച്ച പുതുമുഖനടി (മലയാളം)
  • 2018 - ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച നടി (നാമനിർദ്ദേശം)
  • 2018 - ഫിലിം ഫെയർ അവാർഡ്, മികച്ച നടി (മലയാളം) (നാമനിർദ്ദേശം)
  • 2018 - മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ്

അവലംബം

[തിരുത്തുക]
  1. "Newbie Nimisha Sajayan is the lead lady in Thondimuthalum Driksakshiyum". Archived from the original on 2017-06-29. Retrieved 2018-02-07.
  2. "Thondimuthalum Driksakshiyum".
  3. മലയാളം ഫിൽമി ബീറ്റ്, 26 ഫെബ്രുവരി, 2018
  4. https://www.manoramaonline.com/movies/movie-news/2019/02/27/kerala-state-film-award-to-be-declared-mohanlal-fahadh-jayasurya-urvashi-manju-anu-joju.html
  5. 5.0 5.1 https://www.vanitha.in/celluloid/movies/actress-nimisha-sajayan-vanitha-covershoot-video.html. {{cite web}}: Missing or empty |title= (help)
  6. https://malayalam.filmibeat.com/news/newbie-nimisha-sajayan-is-the-lead-lady-thondimuthalum-drikshiyum/articlecontent-pf71324-035939.html
  7. https://www.manoramaonline.com/health/fitness/2018/07/20/fitness-secrets-of-nimisha-sajayan.html
  8. http://english.manoramaonline.com/entertainment/interview/2017/06/30/got-selected-in-the-third-round-nimisha-sajayan.html
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-09. Retrieved 2018-02-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിമിഷ_സജയൻ&oldid=3944202" എന്ന താളിൽനിന്ന് ശേഖരിച്ചത്