പൂർണ്ണിമ ഇന്ദ്രജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂർണ്ണിമ ഇന്ദ്രജിത്ത്
Poornima at 60th Filmfare Awards South (cropped).jpg
ജനനംപൂർണ്ണിമ മോഹൻ
(1979-12-13) 13 ഡിസംബർ 1979 (പ്രായം 39 വയസ്സ്)
തിരുവനന്തപുരം, കേരളം, ഇന്ത്യ
മറ്റ് പേരുകൾഅനു
തൊഴിൽമോഡൽ, നടി, ടെലിവിഷൻ അവതാരകൻ, നർത്തകി, കോളമിസ്റ്റ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ, സംരംഭക
സജീവം1997–മുതൽ
ജീവിത പങ്കാളി(കൾ)ഇന്ദ്രജിത്ത് സുകുമാരൻ (2002 – മുതൽ)
കുട്ടി(കൾ)പ്രാർത്ഥന, നക്ഷത്ര
മാതാപിതാക്കൾമോഹൻ, ശാന്തി
ബന്ധുക്കൾപ്രിയ മോഹൻ (സഹോദരി)
സുകുമാരൻ
മല്ലിക സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ

മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം.

ജീവിത രേഖ[തിരുത്തുക]

മോഹൻ ,ശാന്തി ദമ്പതികളൂടെ പുത്രിയായി 1979 ഡിസംബർ 13-ന് എറണാകുളത്ത് ജനിച്ചു. പ്രിയ സഹോദരി ആണ്. തമിഴ് പാരമ്പര്യമുള്ള ഈ കുടുംബത്തിൽ പ്രിയയും അഭിനേത്രിയാണ്. എറണാകുളം ഭാരതീയ വിദ്യാഭവൻ, സെന്റ് തെരേസാസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്. പഴയകാല നായകൻ സുകുമാരൻ ഭർതൃപിതാവും മല്ലിക മാതാവുമാണ്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാളസിനിമയിലെ നടനാണ്. പൂർണ്ണിമ ഒരു നർത്തകി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂർണ്ണിമ_ഇന്ദ്രജിത്ത്&oldid=3211310" എന്ന താളിൽനിന്ന് ശേഖരിച്ചത്