മണികണ്ഠൻ ആർ. ആചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണികണ്ഠൻ കെ. ആചാരി
ജനനം
മണികണ്ഠൻ കെ. ആചാരി
തൊഴിൽഅഭിനേതാവ്
സജീവ കാലം2016 - ഇതുവരെ
ജീവിതപങ്കാളി(കൾ)അഞ്ജലി (2020 ഏപ്രിൽ 26)
കുട്ടികൾ-
മാതാപിതാക്ക(ൾ)-
പുരസ്കാരങ്ങൾസംസ്ഥാന ചലച്ചിത്ര പുരസ്കാരം
വെബ്സൈറ്റ്-

മലയാളചലച്ചിത്ര/നാടക നടനാണ് മണികണ്ഠൻ ആർ. ആചാരി. മികച്ച സ്വഭാവനടനുള്ള 2016-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ നേടി. ബാലേട്ടൻ എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാനസർക്കാരിന്റെ 2017ലെ പുരസ്കാരം ലഭിച്ചത്. കമ്മട്ടിപ്പാടത്തിലെതന്നെ വിനായകന് ആയിരുന്നു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. [1][2]ഫേസ്ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌ക്കാരം നേടി [3][4] വ്യാസൻ പി കെ സംവിധാനം ചെയ്യുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിൽ മണികണ്ഠൻ കെ. ആചാരി നായകൻ ആയി അഭിനയിക്കുന്നുണ്ട്. [5][6][7] എറണാകുളം ജില്ലയിലെ. തൃപ്പൂണിത്തുറയിലാണ് സ്വദേശം.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വിവാഹം[തിരുത്തുക]

മരട് സ്വദേശിയായ അഞ്ജലിയാണ് മണികണ്ഠന്റെ ഭാര്യ.കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് 2020 ഏപ്രിൽ 26-ന് വിവാഹം നടന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2016 [8]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-01.
  2. http://www.mathrubhumi.com/movies-music/specials/kerala-state-film-awards-2016/kerala-state-film-awards-manikandan-achari-1.1780837
  3. http://moviestaannews.com/tag/manikandan/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://moviestaannews.com/2017/03/05/manikandan-3/[പ്രവർത്തിക്കാത്ത കണ്ണി]
  5. http://moviestaannews.com/2016/08/24/manikandan-2/[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.mangalam.com/news/detail/3541-movie-reviews.html
  7. http://www.manoramanews.com/daily-programs/pulervala/2017/03/21/chat-with-manikandan-achari.html
  8. "ഞാനും കുടിച്ചിട്ടുണ്ട് കോടമ്പാക്കത്തെ പൈപ്പ് വെള്ളം: മണികണ്ഠൻ ആചാരി". മാതൃഭൂമി. മൂലതാളിൽ നിന്നും 8 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 മാർച്ച് 2017.
"https://ml.wikipedia.org/w/index.php?title=മണികണ്ഠൻ_ആർ._ആചാരി&oldid=3640006" എന്ന താളിൽനിന്ന് ശേഖരിച്ചത്