മട്ടാഞ്ചേരി വെടിവെപ്പ് (1953)
ദൃശ്യരൂപം
1953-ൽ കൊച്ചിയിൽ നടന്ന തൊഴിലാളി പ്രക്ഷോഭവും അതിന്റെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പുമാണ് മട്ടാഞ്ചേരി വെടിവെപ്പ് എന്നറിയപ്പെടുന്നത്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ എന്ന തൊഴിൽ സമ്പ്രദായത്തിനെതിരെ തുടങ്ങിയ തൊഴിലാളി സമരം 75 ദിവസങ്ങൾക്ക് ശേഷം 1953 സപ്തംബർ 15-നു പോലീസ് വെടിവെപ്പിലാണ് അവസാനിച്ചത്. സെയ്ത്, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ രക്തസാക്ഷികളായ പ്രക്ഷോഭത്തിൽ ഒട്ടനവധി പേർക്ക് സാരമായ പരിക്കുകളേറ്റു. മട്ടാഞ്ചേരി വെടിവെപ്പിനെ തുടർന്ന് കൊച്ചി തുറമുഖത്തെ ചാപ്പ സമ്പ്രദായം അവസാനിച്ചു. [1][2]
അവലംബം
[തിരുത്തുക]- ↑ "Deshabhimani". Deshabhimani.
- ↑ "Madhyamam". Madhyamam.