Jump to content

താരകാസുരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരകാസുരൻ ഹിന്ദു പുരാണങ്ങളിലെ ശക്തനായ അസുരനാണ് . അസുരനായ വജ്രാംഗന്റെയും ഭാര്യ വജ്രാംഗിയുടെയും ഇളയ മകനാണ്. [1] താരകാസുരന് മൂന്ന് പുത്രന്മാരുണ്ടായിരുന്നു: താരകാക്ഷൻ, വിദ്യുൻമാലി, കമലാക്ഷൻ - ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. [2] താരകാസുരനും ജ്യേഷ്ഠന്മാരായ ശൂരപത്മനും സിംഹമുഖനും ശിവപുത്രനായ സുബ്രഹ്മണ്യനാൽ കൊല്ലപ്പെട്ടതായാണ് ഐതീഹ്യം.

തന്റെ സഹോദരിയായ അദിതിയോട് എന്നും അസൂയ തോന്നിയ ദിതി തന്റെ ഭർത്താവായ കശ്യപനോട് അദിതിയുടെ മക്കളായ ദേവന്മാരെ പരാജയപ്പെടുത്താൻ കഴിവുള്ള ഒരു മകനെ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. അത് സമ്മതിച്ച കശ്യപൻ തന്റെ ഭാര്യയ്ക്ക് വജ്രത്തെപ്പോലെ കടുപ്പമുള്ള കൈകാലുകൾ ഉള്ള വജ്രംഗയെ നൽകി. വജ്രംഗ ദിതിയുടെ ആജ്ഞ അനുസരിച്ച് ഇന്ദ്രനെയും ദേവന്മാരെയും പിടികൂടി അവരെ ശിക്ഷിച്ചുകൊണ്ട് അവളുടെ കൽപ്പന നിർവഹിച്ചു.

അദിതി പ്രതിഷേധിച്ചപ്പോൾ, തന്റെ ബന്ദികളെ മോചിപ്പിക്കാൻ ബ്രഹ്മാവ് വജ്രംഗനോട് പ്രേരിപ്പിച്ചു. അതു കേട്ട അവൻ അത് സമ്മതിച്ചു. തന്റെ അമ്മ തന്നോട് നിർദ്ദേശിച്ചത് മാത്രമാണ് താൻ ചെയ്തതെന്ന് വജ്രംഗൻ പ്രസ്താവിച്ചു. അതിൽ സന്തുഷ്ടനായ ബ്രഹ്മാവ് അവനുവേണ്ടി വജ്രംഗി എന്നറിയപ്പെടുന്ന ഒരു ഭാര്യയെ സൃഷ്ടിച്ചു, അവൾ മോഹിപ്പിക്കുന്ന സൗന്ദര്യം ഉള്ളവളും സ്നേഹവതിയും ആയിരുന്നു. അവൻ അവൾക്ക് ഒരു വരം വാഗ്ദാനം ചെയ്തപ്പോൾ, മൂന്ന് ലോകങ്ങളും പിടിച്ചടക്കുന്ന, വിഷ്ണുവിന് ദുരിതം വരുത്തുന്ന ഒരു പുത്രനെ നൽകണമെന്ന് അവൾ അവനോട് ആവശ്യപ്പെട്ടു. സംസാരിക്കാൻ പറ്റാത്തവിതം തരിച്ചു നിന്നു പോയ വജ്രംഗൻ, ഒരു നല്ല പുത്രനെ നൽകുന്നതിനായി ബ്രഹ്മാവിനോട് തപസ്സു ചെയ്തു. വജ്രംഗൻ്റെ മകനായി താരകാസുരൻ ജനിച്ചു [3]

താരകാസുരൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടപ്പോൾ, താരകാസുരൻ രണ്ട് വരങ്ങൾ ചോദിച്ചു: ഒന്ന്, മൂന്ന് ലോകങ്ങളിലും ആരും തനിക്ക് തുല്യനാകരുത്, രണ്ട്, ഒരു ശിവപുത്രന് മാത്രമേ അവനെ കൊല്ലാൻ കഴിയാവൂ. ശിവൻ ഒരു യോഗിയായതിനാലും കുട്ടികളെ പ്രസവിക്കാൻ സാധ്യതയില്ലാത്തതിനാലും ഈ രണ്ടാമത്തെ ആഗ്രഹം താരകാസുരൻ്റെ കൗശലമായി കണക്കാക്കപ്പെട്ടിരുന്നു. ബ്രഹ്മാവ് അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. താരകാസുരൻ ഉടൻ തന്നെ സ്വർഗത്തെ കീഴടക്കി, തന്റെ പിതാവിനെപ്പോലെ തന്നെ ദേവന്മാരെ പുറത്താക്കി, എന്നാൽ അതിൽ നിന്ന് വ്യത്യസ്തനായി താരകാസുരൻ സ്വയം പുതിയ ഇന്ദ്രനാണെന്ന് അങ്ങ് പ്രഖ്യാപിച്ചു. ഇന്ദ്രൻ ബ്രഹ്മാവിനെ സമീപിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ദ്രൻ അതിനു കാരണമായി പറഞ്ഞത് ബ്രഹ്മാവിൻ്റെ ഭക്തൻമാർ ആവശ്യപ്പെടുന്ന വരങ്ങൾ നൽകിയത് ബ്രഹ്മാവിന്റെ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് . ശിവൻ അഗാധമായ തപസ്സിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ശിവനെ വിവാഹം ചെയ്യാൻ തേടിയെത്തിയ ഹിമവാന്റെ മകളായ പാർവതിയെ ശ്രദ്ധിക്കാൻ ശിവന് പ്രയാസമുള്ളതിനാൽ തനിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും ബ്രഹ്മാവ് ഇന്ദ്രനോട് വിശദീകരിച്ചു. നൃത്തം ചെയ്യുന്ന അപ്സരസ്സുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ ശിവനെ തടസ്സപ്പെടുത്താനും ശിവൻ്റെ തപസ്സ് മുടക്കുവാനും വേണ്ടി ഇന്ദ്രൻ കാമദേവനോടും രതിയോടും ചേർന്ന് ഒരു പദ്ധതി ആവിഷ്കരിച്ചു. കാമദേവൻ തന്റെ പുഷ്പ ബാണം ശിവനുനേരെ എയ്തപ്പോൾ, ശിവന് പാർവതിയോട് ശക്തമായ ആകർഷണം അനുഭവപ്പെട്ടു. എന്നാൽ പിന്നീട് ചതി മനസ്സിലാക്കിയ ശിവൻ കാമദേവനെ ചാരമാക്കി. ഒടുവിൽ ശിവന്റെ സ്‌നേഹം നേടുന്നതിനായി പാർവതി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും, താരകനെ വധിക്കാൻ വിധിക്കപ്പെട്ട ശിവപുത്രനായ കാർത്തികേയനെ പ്രസവിക്കുകയും ചെയ്തു. [4]

സ്കന്ദനെതിരെയുള്ള യുദ്ധം

[തിരുത്തുക]

സ്കന്ദപുരാണമനുസരിച്ച്, കാർത്തികേയനെ (സ്കന്ദൻ) ദേവന്മാരുടെ സൈന്യാധിപനായി നിയമിച്ചു. അസുരനെ പരാജയപ്പെടുത്താനുള്ള അവന്റെ ഭാഗദേയം നിർവഹിക്കാനായി ചുമതലപ്പെടുത്തി. അദ്ദേഹത്തെ ശാക്തീകരിക്കാൻ ദേവന്മാർ നിരവധി സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു. ദൈത്യരുടെ രാജാവായ താരകാസുരൻ തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കാൻ കോടിക്കണക്കിന് അസുരന്മാരെ വിളിച്ചുവരുത്തി. കാലനേമിയുടെ നേതൃത്വത്തിൽ അവരെ തന്റെ സൈന്യം ആക്കി. അസുരന്മാർക്ക് മേൽക്കൈ ലഭിച്ചു, ദേവസൈന്യം കാട്ടുതീയിലേക്ക് മരങ്ങൾ വെന്ത് വീഴുന്നതു പോലെ വീണു. ഇന്ദ്രനെ വെട്ടി വീഴ്ത്തി. കാലനേമിയുടെ അധിക്ഷേപം കേട്ട്, കാർത്തികേയനും കൃഷ്ണനും അവനോട് യുദ്ധം ചെയ്യാൻ എത്തി. കൃഷ്ണൻ ഗരുഡന്റെ മുകളിൽ നിന്ന് അസുരന്റെ മേൽ തന്റെ വലിയ വില്ല് വച്ച് അസ്ത്രങ്ങൾ വർഷിച്ചു. കൃഷ്ണനേയും ഗരുഡനേയും മുഴുവനായി വിഴുങ്ങിക്കൊണ്ട് കാലനേമി ആക്രമണത്തോട് പ്രതികരിച്ചു. അതിനുശേഷം കൃഷ്ണൻ സുദർശന ചക്രം എന്ന ആയുധം ഉപയോഗിച്ച് അസുരന്റെ വയറു മുറിച്ച് തുറന്നു. താരകാസുരനെ നിരീക്ഷിച്ചുകൊണ്ട് കൃഷ്ണൻ കാർത്തികേയനോട് സംസാരിച്ചു:  ഹേ കുമാരാ, ഒരു യുഗത്തിന്റെ അന്ത്യത്തിൽ (മരണദേവനെ) കാലനെ പോലെയുള്ള  അസുരരുടെ പ്രഭുവിനെ കാണുക.  ഇവൻ (അസുരൻ) തന്നെയാണ് അതിഭയങ്കരമായ തപസ്സുകൊണ്ട് ശിവനെ സന്തോഷിപ്പിച്ചത്. ശക്രനെയും മറ്റുള്ളവരും നൂറു ദശലക്ഷം വർഷങ്ങളായി കുരങ്ങന്മാരായി രൂപാന്തരപ്പെടുത്തിയത് ഇവനാണ്. യുദ്ധസമയത്ത് എല്ലാ (ഉന്നതമായ) ആയുധങ്ങളുടെ കൂമ്പാരം കൈവശം ഉണ്ടായിരുന്നിട്ടും ഞങ്ങൾക്ക് പരാജയപ്പെടാൻ കഴിയാത്തത് അവനെയാണ്. ഈ മഹാനായ അസുരനെ നിന്ദ്യമായ അവഗണനയോടെ കാണരുത്. അവനാണ് താരകൻ. ഇത് നിങ്ങളുടെ ഏഴാം ദിവസമാണ്. ഇപ്പോൾ മധ്യാഹ്നമാണ്. സൂര്യാസ്തമയത്തിന് മുമ്പ് അവനെ കൊല്ലുക. അല്ലെങ്കിൽ അവനെ കൊല്ലാൻ കഴിയില്ല. —സ്കന്ദപുരാണം, കൗമാരിക കാണ്ഡം, അദ്ധ്യായം 30, ശ്ലോകങ്ങൾ 58 - 61

കാർത്തികേയൻ താരകന്റെ അനുരഞ്ജനവാക്കുകൾ അവഗണിച്ച് അവനോട് യുദ്ധം ചെയ്തു, തന്റെ ഭീകരമായ ശക്തിയെ അസുരന്മാരുടെ മേൽ വീശിയെറിഞ്ഞു. അളവറ്റ തേജസ്സുള്ള സ്കന്ദൻ അത്ഭുത കയ്യമ്പ്‌ എറിഞ്ഞപ്പോൾ, അതിഭീകരമായ ഉൽക്കകളുടെ കൂട്ടങ്ങൾ ഭൂമിയിൽ പതിച്ചു. ശക്തിയുടെ ഒരു ദശലക്ഷം കയ്യമ്പുകൾ അതിൽ നിന്ന് വീണു, ആയിരം ദശലക്ഷം രഥങ്ങൾ തകർന്നു. താരകനെതിരെ തന്റെ ശക്തിയെ പ്രയോഗിക്കുവാൻ കൃഷ്ണൻ അവനെ പ്രേരിപ്പിച്ചപ്പോൾ, തന്റെ ശത്രു ശിവൻ്റെ ഭക്തനാണെന്ന് കണ്ട് സ്കന്ദൻ മടിച്ചു. കൃഷ്ണൻ പിന്നീട് തൻ്റെ കൗശലം കൊണ്ട്‌ ശിവനെ ആക്രമിക്കാൻ തരകനെ കൃത്രിമമായി പ്രേരിപ്പിച്ചു. തുടർന്ന് വിവിധ ദേവന്മാർ താഴെ പറയുന്ന രീതിയിൽ (ദൈത്യനെതിരെ) പാഞ്ഞടുത്തു: ജനാർദ്ദനൻ തന്റെ ചക്രായുധം ഉയർത്തി വേഗത്തിൽ കുതിച്ചു. ഇന്ദ്രൻ തന്റെ ആയുധമായ മിന്നൽപ്പിണർ ഉയർത്തി. ഉച്ചത്തിൽ അലറിക്കൊണ്ട് യമ തന്റെ ദണ്ഡ് ഉയർത്തി. ക്ഷുഭിതനായ ധനേശ്വരൻ തന്റെ ഇരുമ്പുദണ്ഡ് ഉയർത്തി ഗർജിച്ചു. വരുണൻ തന്റെ കെണികുരുക്ക് ഉയർത്തി ഗർജ്ജിച്ചു. വായു തന്റെ ഭയങ്കരമായ വലിയ ചാട്ട ഉയർത്തി. അഗ്നിദേവൻ (വഹ്നി) തന്റെ മഹത്തായ ഉജ്ജ്വലമായ ശക്തി ഉയർത്തി. നിൃതി തന്റെ മൂർച്ചയുള്ള വാൾ ഉയർത്തി. രോഷാകുലരായ രുദ്രർ തങ്ങളുടെ ത്രിശൂലങ്ങൾ ഉയർത്തി. സദ്യ-ദേവന്മാർ വില്ലുയർത്തി. വാസു ഇരുമ്പ് മിന്നൽപ്പിണറുകൾ ഉയർത്തി. വിശ്വദേവന്മാർ  ഉലക്കകളും തല്ലാനുള്ള വടികളും ഉയർത്തി. ചന്ദ്രനും സൂര്യനും അവയുടെ അതിദീപ്‌തിയും, അശ്വിനീദേവന്മാർ ഔഷധസസ്യങ്ങളും, സർപ്പങ്ങൾ ജ്വലിക്കുന്ന വിഷവും, ഹിമാദ്രിയും മറ്റ് പ്രധാനപ്പെട്ടവരും പർവതങ്ങളെയും ഉയർത്തി. —സ്കന്ദ പുരാണം, കാമുമാരിക കാണ്ഡ, അദ്ധ്യായം 30, ശ്ലോകങ്ങൾ 111 - 115 

എന്നിരുന്നാലും, വിജയാഹ്ലാദത്തോടെ ഗർജ്ജിച്ചുകൊണ്ട് താരകാസുരൻ അവരുടെ എല്ലാവരുടെയും കൈക്കരുത്തുകൾക്കും തുല്യനാണെന്ന് തെളിയിച്ചു. രുദ്രന്റെ ഭക്തനെ സ്കന്ദൻ വധിക്കില്ലെന്ന് താൻ അറിഞ്ഞിരുന്നെങ്കിൽ, ഇത്രയും നാശം ഉണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞ് കൃഷ്ണൻ നിന്ദ്യമായ പരിഹാസത്തോടെ ഉറക്കെ ചിരിച്ചു. വിഷ്ണുവിന്റെ രൂപം ധരിച്ച്, കൃഷ്ണൻ തന്റെ കൈകൾ ഞെരുക്കി, എല്ലാ അസുരന്മാരെയും കൊല്ലുമെന്ന് ശപഥം ചെയ്ത്, അവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഓടുമ്പോൾ കോടിക്കണക്കിന് അസുരരെ കൊല്ലുകയും ചെയ്തു.

ഭൂമി കുലുങ്ങി, ദേവന്മാർ പരിഭ്രാന്തരായി. ഗന്ധർവ്വനായ സിദ്ധൻ വിഷ്ണുവിനെ മുഴുവൻ പ്രപഞ്ചത്തെയും ഭീഷണിപ്പെടുത്തിയ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. വിഷ്ണു കൃഷ്ണനായി സ്വയം രൂപത്തിലേക്ക് മടങ്ങി, സ്കന്ദനും കൃഷ്ണനും താരകന്റെ നേരെ നീങ്ങി. അപ്പോൾ താരകാസുരൻ്റെ തലയിൽ നിന്ന് ഒരു സ്ത്രീ പുറത്തുവരുന്നത് അവർ കണ്ടു. അസുരൻ തപസ്സനുഷ്ഠിച്ച കാലം മുതൽ അസുരനിൽ വസിച്ചിരുന്ന ശക്തിയാണ് താനെന്നും എന്നാൽ ഇപ്പോൾ അവന്റെ അധർമ്മം ധർമ്മത്തെ അസന്തുലിതമാക്കിയതിനാൽ അവനെ ഉപേക്ഷിക്കുകയാണെന്നും ആ സ്ത്രീ പ്രഖ്യാപിച്ചു. കാർത്തികേയൻ ശക്തിയെ പിടികൂടി താരകന്റെ ഹൃദയത്തിൽ തുളച്ച് കയറ്റി അവന്റെ ഭാഗധേയം നിറവേറ്റി. ദേവന്മാർ അവന്റെ നാമം വാഴ്ത്തി. [5]

സാഹിത്യ പരാമർശങ്ങൾ

[തിരുത്തുക]

ഈ കഥയാണ് കാളിദാസൻ [6] (സി. 4-ആം നൂറ്റാണ്ട്) എഴുതിയ കുമാരസംഭവ (ലി., കാർത്തികേയന്റെ ജനനം) എന്ന ഇതിഹാസത്തിന്റെ അടിസ്ഥാനം.ആവിയായ പ്രണയാത്മാവ് പ്രപഞ്ചത്തിൽ സ്വതന്ത്രമായി വിഹരിക്കുന്നു എന്ന പ്രമേയം വൈഷ്ണവർ (ഏകദേശം 16-ആം നൂറ്റാണ്ട്) സ്വീകരിച്ചു, അത് വാസുദേവനിൽ പുനർജന്മമെടുക്കും എന്ന് വിശ്വസിക്കുന്നു. [7] രവീന്ദ്രനാഥ ടാഗോറിന്റെ മദനഭസ്മർ പർ (মদনভস্মের পর) എന്ന കവിതയുടെ പ്രമേയവും ഇതാണ്.

ഇതും കാണുക

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. Sivkishen (2015-01-23). Kingdom of Shiva (in ഇംഗ്ലീഷ്). Diamond Pocket Books Pvt Ltd. ISBN 978-81-288-3028-0.
  2. Gokhale, Namita (2012-10-23). Book of Shiva (in ഇംഗ്ലീഷ്). Penguin UK. ISBN 978-81-8475-863-4.
  3. Vanamali (2013-10-04). Shiva: Stories and Teachings from the Shiva Mahapurana (in ഇംഗ്ലീഷ്). Simon and Schuster. pp. Chapter 10. ISBN 978-1-62055-249-0.
  4. Vanamali (2013-10-04). Shiva: Stories and Teachings from the Shiva Mahapurana (in ഇംഗ്ലീഷ്). Simon and Schuster. ISBN 978-1-62055-249-0.
  5. www.wisdomlib.org (2019-12-27). "Tāraka is Slain [Chapter 32]". www.wisdomlib.org (in ഇംഗ്ലീഷ്). Retrieved 2022-07-11.
  6. "Book Excerptise: Kalidaser granthAbalI, v.2 by Kalidasa and Rajendranath Vidyabhushan (Ed.)".
  7. Prabhupada, A.C.B.S. (1972). Kṛṣṇa, the Supreme Personality of Godhead.
"https://ml.wikipedia.org/w/index.php?title=താരകാസുരൻ&oldid=4008889" എന്ന താളിൽനിന്ന് ശേഖരിച്ചത്