താക്കോൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താക്കോൽ
സംവിധാനംകിരൺ പ്രഭാകരൻ
നിർമ്മാണംഷാജി കൈലാസ്
രചനകിരൺ പ്രഭാകരൻ
അഭിനേതാക്കൾഇന്ദ്രജിത്ത്
മുരളി ഗോപി
ഇനിയ
നെടുമുടി വേണു
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംആൽബി
ചിത്രസംയോജനംസിയാൻ ശ്രീകാന്ത്
സ്റ്റുഡിയോപാരഗൺ സിനിമാസ്
റിലീസിങ് തീയതി2019 ഡിസംബർ 6
രാജ്യംഇന്ത്യ
ഭാഷമലയാളം

കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2019 ഡിസംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ത്രില്ലർ ചലച്ചിത്രമാണ് താക്കോൽ. ചിത്രത്തിൽ മുരളി​ ഗോപിയും,ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് എം.ജയചന്ദ്രനാണ്.

അഭിനേതാക്കൾ[തിരുത്തുക]

കുഞ്ഞു ചെറുക്കൻ

റിലീസ്[തിരുത്തുക]

ളോഹയിട്ട് ക്രിസ്ത്യൻ പുരോഹിതനായാണ് മുരളി ഗോപി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. കൈയിൽ ബാഗും കുടയുമായി ഇന്ദ്രജിത്തും ഒപ്പമുണ്ട്. ഒരു ദേവാലയത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും നടന്നുവരുന്ന രംഗമാണ് പോസ്റ്ററാക്കിയിട്ടുള്ളത്.ഈ ചിത്രത്തിന്റെ ട്രെയിലർ 2019 നവംബർ 30തിനാണ് പുറത്തിറങ്ങിയത്.2019 ഡിസംബർ 6ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

സംഗീതം[തിരുത്തുക]

എം.ജയചന്ദ്രനാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.റഫീക്ക് അഹമ്മദ് ,പ്രഭാ വർമ്മ തുടങ്ങിയവർ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചു.

അവലംബം[തിരുത്തുക]

https://m.samakalikamalayalam.com/amp

"https://ml.wikipedia.org/w/index.php?title=താക്കോൽ_(ചലച്ചിത്രം)&oldid=3312923" എന്ന താളിൽനിന്ന് ശേഖരിച്ചത്