അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്.2018ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ മുപ (വൈൽഡ് ബോർ - കാട്ടു പന്നികൾ) എന്ന പേരുള്ള ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും പെട്ടെന്ന് പെയ്ത കനത്ത മഴയിൽ ഗുഹക്കകത്തു അകപ്പെടുകയായിരുന്നു. പെട്ടെന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനു അനവധി രാജ്യങ്ങളുടെ സഹായം ലഭിച്ചു.
ക്രമാതീതമായി ഉയർന്ന ജലനിരപ്പ് തിരച്ചിൽ പ്രവർത്തനത്തെ മന്ദഗതിയിലാക്കി. കാണാതായി 9 ദിവസത്തിനു ശേഷം ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു.ചെളിയും ഇടുങ്ങിയ വഴികളും നിറഞ്ഞ ഗുഹയിലൂടെ 8 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ജൂലൈ 10 ഓടെ എല്ലാവരെയും പുറത്തെത്തിച്ചു.[2][9]
ഒരു പരിശീനമത്സരത്തിനു ശേഷം കുട്ടികളുടെ പ്രാദേശിക ഫുട്ബോൾ ടീം താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയി. കുട്ടികളെ കാണാതെ വന്നപ്പോൾ ഒരു കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണത്തിൽ കുട്ടികളുടെ സൈക്കിളും ഷൂസും ഗുഹയുടെ കവാടത്തിനരികെ കണ്ടെത്തി[10].
24 June
ഗുഹക്കുള്ളിൽ കുട്ടികളുടെ കൈ കാൽ പാടുകൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ഗുഹയുടെ കവാടത്തിൽ ജാഗരണം നടത്തി[10].
T ജംങ്‌ഷൻ വരെ എത്തിയ മുങ്ങൽ വിദഗ്ദ്ധർ വെള്ളം പൊങ്ങിയത് കാരണം തിരിച്ചു പോരേണ്ടി വന്നു. കുട്ടികളെ കണ്ടേക്കാൻ സാധ്യതയുള്ള പട്ടായ ബീച്ചിലേക്കുള്ള വഴി വെള്ളകെട്ടു കാരണം തടസ്സപെട്ടു[10].
27 June
ബ്രിട്ടനും അമേരിക്കയും മുങ്ങൽ വിദഗ്ദ്ധന്മാരെ തായ്‌ലാന്റിലേക്ക് അയച്ചു . മുങ്ങൽ വിദഗ്ദ്ധന്മാർ വീണ്ടും ശ്രമിച്ചെങ്കിലും വെള്ളം കയറിയതിനാൽ ശ്രമം വിജയിച്ചില്ല .[10][11]
28 June
കനത്ത മഴ കാരണം തിരച്ചിൽ പ്രവർത്തനം താത്കാലികമായി നി ർത്തി വെച്ചു.ഗുഹയിലെ ജലനിരപ്പ് കുറക്കാൻ പമ്പുകൾ എത്തിച്ചു.ഗുഹയുടെ മുകൾഭാഗത്തു വഴികൾ അന്വേഷിക്കാൻ പോയ 600 ഓളം പേർക് സഹായത്തിനായി ആളില്ല വിമാനവും എത്തിച്ചു .[10][11]
മഴമാറിയ ചെറിയ ഇടവേളയിൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉദ്ദേശിച്ചത്ര ഉള്ളിൽ എത്താൻ ആയില്ല.[10]
1 July
ഉള്ളിലേക്ക് എത്തിയ രക്ഷാപ്രവർത്തകർ ആകത്തു സിലിണ്ടറുകളും മറ്റു വസ്തുക്കളും സൂക്ഷിക്കാൻ ഒരു താത്കാലിക കേന്ദ്രം സ്ഥാപിച്ചു .[10]
2 July
ഏകദേശം 20:20 മണിക്ക് [12] ഗുഹയിൽ കുടുങ്ങിയ എല്ലാവരെയും ബ്രിട്ടിഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പട്ടായ ബീച്ചിൽ നിന്നും 400 മീ (1,300 അടി) അകലെയായി ജീവനോടെ കണ്ടെത്തി.[10]
3 July
ഒരു ഡോക്ടറും നഴ്സും അടക്കം 7 പേർ കൂടി രക്ഷാപ്രവർത്തനത്തിനു ചേർന്നു. അധിക കലോറി അടങ്ങിയ ഭക്ഷണവും പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളും ഗുഹക്കുള്ളിൽ കുട്ടികൾക്കു നൽകി .[10]
4 July
കുട്ടികളെ മുങ്ങൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതു പരിശീലിപ്പിച്ചു .ജലനിരപ്പ് കുറക്കാൻ പമ്പ് ഉപയോഗിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കി .[10]
5 July
മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.മലക്ക് മുകളിൽ വഴികൾക്കുള്ള അന്വേഷണവും തുടർന്നു .[10]
6 July
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഗുഹക്കുള്ളിൽ സിലിണ്ടർ വിന്യസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മുൻ തായ്‌ലൻഡ് നേവി ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ദ്ധനും ആയ സമൻ കുനാൻ എന്ന വ്യക്തി മരണപ്പെട്ടു.[13] ഗുഹയിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാൽ ഉദ്ദേശിച്ചതിലും മുൻപേ സംഘത്തെ പുറത്തെത്തിക്കുമെന്നു അധികാരികൾ അറിയിച്ചു..[10]