അണ്ടർവാട്ടർ റഗ്‌ബി
വെള്ളത്തിനടിയിൽ കളിക്കുന്ന ഒരു കളിയാണ് അണ്ടർവാട്ടർ റഗ്‌ബി Underwater rugby (UWR) . ഇതിന്റെ പേരിന് റഗ്‌ബി എന്ന കളിയുമായി സാമ്യമുണ്ടെങ്കിലും അതുമായി വലിയ സാദൃശ്യമില്ലാത്ത കളിയാണിത്. ഇത് കളിക്കുന്നത് ഒരു പൂളിൽ സാധാരണ 3.5 മീ മുതൽ 5 മീറ്റർ വരെ ആഴമുള്ള വെള്ളത്തിനടിയിലാണ്. രണ്ട് ടീമുകളിലും 6 വീതം കളിക്കാർ ഉണ്ടാകും. കൂടാതെ ഓരോ ടീമിനും 6 വീതം പകരക്കാർ അഥവ സബ്സ്റ്റിറ്റ്യൂട്ടുകളും ഉണ്ടാകും. രണ്ട് ടീമിന്റെ പിച്ചിന്റെ അറ്റത്ത് സാധാരണ 40 സെ.മീ വലിപ്പമുള്ള ഗോൾ പോസ്റ്റ് ഉണ്ടാകും. ഇതിനുപയോഗിക്കുന്ന ബോൾ ഉപ്പുവെള്ളം നിറച്ച ഒന്നാണ്. ഈ ബോളുപയോഗിച്ച് ഓരോ ടീമുകളും എതിർ ടീമിന്റെ പോസ്റ്റിൽ ഗോളടിക്കാൻ ശ്രമിക്കുന്നു.
ഇതിന്റെ ബാൾ ഏത് ദിശയിലേക്ക് വെള്ളത്തിനടിയിലൂടെ എറിയാം. സാധാരണ ബോൾ 2 മുതൽ 3 മീറ്റർ വരെ ദൂരത്തിൽ എറിയാൻ സാധിക്കും. ഏറ്റവും കൂടുതൽ ഗോൾ എതിർ ടിമിനെതിരെ നേടുന്ന ടീം ജയിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- A lot of underwater rugby information World Of Underwater Rugby Archived 2009-06-14 at the Wayback Machine.
- Underwater Rugby at YouTube - background and rules (4' 30")
- Sportalsub http://www.sportalsub.net