ബേസ്‌ബോൾ
ദൃശ്യരൂപം
(Baseball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒൻപതു കളിക്കാർ വീതമുള്ള രണ്ടു ടീമുകൾ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാൾ. ഏകദേശം ക്രിക്കറ്റ് ബോളിന്റെ വലിപ്പമുള്ള തുകൽ കൊണ്ടു പൊതിഞ്ഞ ബോൾ എറിയുന്ന ആളിനെ പിച്ചർ എന്നാണു വിളിക്കുന്നത്. എതിർചേരിയിലെ ബാറ്റർ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാൻ മരം കൊണ്ട് നിർമ്മിച്ച ഉരുളൻ തടി പോലെയുള്ള ബാറ്റുകൊണ്ട് പന്ത് അടിച്ച് റൺ എടുക്കാൻ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒൻപതു ഇന്നിങ്ങ്‌സുകളുള്ള കളിയിൽ, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്, മൂന്ന് ബാറ്റർമാർ പുറത്തായാലാണു അവസാനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ആരംഭിച്ച ഈ കളി ഇന്നു അമേരിക്കൻ ഭൂഖണ്ഡങ്ങൾ, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ കളിച്ചുവരുന്നു. ക്യൂബയാണു നിലവിലുള്ള ഒളിമ്പിക്സ് ബേസ്‌ബാൾ ജേതാക്കൾ.