Jump to content

അന്തരീക്ഷമർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atmospheric pressure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബാരോമീറ്റർ

വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം. ചില ഗ്രഹങ്ങളുടെ പ്രതലത്തിൻമേലുള്ള അന്തരീക്ഷമർദം, ഗുരുത്വാകർഷണം കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ (Barometer). സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്തോറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് പാസ്കലാണ്.


മർദവും (p) ഉയരവും (h) തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം:


∂p/∂h = -gp........................(A)


ഇതിൽ h-ന്റെ ഒരു ഫലനമാണ് p;h-നെ അപേക്ഷിച്ചുള്ള pയുടെ ആംശിക-അവകലജാങ്കം (partial differential coefficicent) ആണ് (അ);ഴ ഗുരുത്വ ത്വരണവും (gravitatioanl acceleration); P വായുവിന്റെ ഘനത്വവും (density of air).


കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും വായുവിന്റെ ഘനത്വം കുറയുന്നതിനാൽ മർദവും കുറയുന്നു. വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷമർദം രേഖപ്പെടുത്തിയ ചാർട്ടുകൾ ഉപയോഗിച്ച് കാലാവസ്ഥാപ്രവചനം സാധിക്കുന്നുണ്ട്.


അന്തരീക്ഷമർദം കുറിക്കുന്നതിനുള്ള സി.ജി.എസ്. (C.G.S) ഏകകം, ഡൈൻ/സെ.മീ.2 ആണ്. വായുവിന്റെ മർദംകൊണ്ട് താങ്ങിനിർത്താൻ കഴിയുന്നത്ര രസ(mercury)നാളത്തിന്റെ നീളവുമായി താരതമ്യപ്പെടുത്തിയും അന്തരീക്ഷമർദം സൂചിപ്പിക്കാം. അന്തരീക്ഷവിജ്ഞാന(Meteorology)ത്തിൽ, മില്ലിബാർ (millibar) എന്ന വ്യുത്പന്ന- ഏകകം (derived unit) ആണ് ഉപയോഗിക്കുന്നത് (1000 മില്ലിബാർ = 1 ബാർ = 106 ഡൈൻ/സെ.മീ.2). 1,013.25 മില്ലിബാറിനെ പ്രമാണ അന്തരീക്ഷമർദം (Standard atmosphere ) ആയി അംഗീകരിച്ചിട്ടുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷമർദ്ദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരീക്ഷമർദ്ദം&oldid=2316311" എന്ന താളിൽനിന്ന് ശേഖരിച്ചത്