പാരസെറ്റമോൾ
![]() | |
![]() | |
Systematic (IUPAC) name | |
---|---|
N-(4-hydroxyphenyl)acetamide | |
Clinical data | |
License data |
|
Pregnancy category | |
Routes of administration | Oral, rectal, intravenous |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | almost 100% |
Metabolism | 90 to 95% Hepatic |
Biological half-life | 1–4 hours |
Excretion | Renal |
Identifiers | |
CAS Number | 103-90-2 |
ATC code | N02BE01 (WHO) |
PubChem | CID 1983 |
DrugBank | APRD00252 |
ChemSpider | 1906 |
Chemical data | |
Formula | C8H9NO2 |
Molar mass | 151.169 g/mol |
| |
Physical data | |
Density | 1.263 g/cm3 |
Melting point | 169 °C (336 °F) |
Solubility in water | 14 mg/mL @ 25C [1] mg/mL (20 °C) |
വേദനസംഹാരിയായും ദേഹതാപം (പനി) കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോൾ [2]. അസെറ്റാമിനോഫിൻ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകൾക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയിൽ ഉപയോഗക്കുന്നത്. ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അർബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകൾക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്.
WHO യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരൾ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും.
2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുതൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഗർഭ കാലത്തും മുലയൂട്ടൽ കാലത്തും സുരക്ഷിതമായ ഉപയോഗിക്കാവുന്ന മരുന്നാണ് ഇത്. കരൾ സംബന്ധമോ, വൃക്ക സംബന്ധമോ രോഗമുള്ളവർ, മദ്യം ഉപയോഗിക്കുന്നവർ, ശരീര ഭാരം വളരെ കുറഞ്ഞവർ എന്നിവർ ഈ മരുന്ന് വളരെ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.
രസതന്ത്രം[തിരുത്തുക]
ഘടന[തിരുത്തുക]
ബെൻസീൻ വലയത്തോട് ഹൈഡ്രോക്സിൽ ഗ്രൂപ്പും അമൈഡ് ഗ്രൂപ്പും പാരാ (1,4) രീതിയിൽ ചേർന്നതാണ് പാരസെറ്റമോൾ തന്മാത്രയുടെ ഘടന.
ഉത്പാദനം[തിരുത്തുക]
ഫീനോളിൽ നിന്നാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. അതിന് താഴെ പറയുന്ന രീതി ഉപയോഗിക്കുന്നു.
- സൾഫ്യൂരിക് അമ്ളവും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് ഫീനോളിനോട് നൈട്രേറ്റ് ഗ്രൂപ്പ് ചേർക്കുന്നു.
- ഓർത്തോ ഐസോമറിൽ നിന്ന് പാരാ ഐസോമർ വേർതിരിച്ചെടുക്കുന്നു.
- സോഡിയം ബോറോഹൈഡ്രൈഡ് ഉപയോഗിച്ച് പാരാ നൈട്രോഫീനോളിനെ പാരാ അമിനോഫീനോളാക്കി മാറ്റുന്നു.
- പാരാ അമിനോഫീനോൾ അസെറ്റിക് അൻഹൈഡ്രൈഡുമായി പ്രവർത്തിപ്പിച്ച് പാരസെറ്റമോൾ നിർമ്മിക്കുന്നു.


പാർശ്വഫലങ്ങൾ[തിരുത്തുക]
- കരൾ സംബന്ധമായ അസുഖങ്ങൾ
- ചർമ്മ സംബന്ധമായ അസുഖങ്ങൾ
- ആസ്‌തമ (ശ്വാസം മുട്ടൽ)