സൾഫ്യൂരിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൾഫ്യൂരിക് അമ്ലം
Sulfuric-acid-2D-dimensions.svg
Sulfuric-acid-3D-vdW.png
Names
IUPAC name
Sulfuric acid
Other names
Oil of vitriol
Identifiers
CAS number 7664-93-9
RTECS number WS5600000
Properties
മോളിക്യുലാർ ഫോർമുല H2SO4
മോളാർ മാസ്സ് 98.078 g/mol
Appearance clear, colorless,
odorless liquid
സാന്ദ്രത 1.84 g cm−3, liquid
ദ്രവണാങ്കം

10 °C, 283 K, 50 °F

ക്വഥനാങ്കം

290 °C, 563 K, 554 °F

Solubility in water fully miscible
(exothermic)
അമ്ലത്വം (pKa) -3
വിസ്കോസിറ്റി 26.7 cP at 20 °C
Hazards
EU classification Corrosive (C)
R-phrases R35
S-phrases (S1/2), S26, S30, S45
Flash point Non-flammable
Related compounds
Related strong acids Selenic acid
Hydrochloric acid
Nitric acid
Related compounds Hydrogen sulfide
Sulfurous acid
Peroxymonosulfuric acid
Sulfur trioxide
Oleum
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവുംധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.

നിർമ്മാണം[തിരുത്തുക]

പ്രധാന ലേഖനം: സമ്പർക്ക പ്രക്രിയ

സൾഫർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് സമ്പർക്ക പ്രക്രിയ മുഖേനയാണ് സൾഫ്യൂരിക് അമ്ലം നിർമ്മിക്കുന്നത്. ആദ്യ പടിയായി സൾഫർ കത്തിച്ച് സൾഫർ ഡൈയോക്സൈഡാക്കി മാറ്റുന്നു.

(1) S(s) + O2(g) → SO2(g)

സൾഫർ ഡൈയോക്സൈഡ് കൂടുതൽ ഓക്സിജനുമായിവനേഡിയം പെൻറോക്സൈഡ് ഉൽപ്രേരകത്തിൻറെ സാനിധ്യത്തിൽ 450 ഡിഗ്രി സെൽഷ്യസ്‍ വരെ ചൂടാക്കി സൾഫർ ട്രൈയോക്സൈഡാക്കി മാറ്റുന്നു.

(2) 2 SO2 + O2(g) → 2 SO3(g)     (in presence of V2O5)

സൾഫർ ട്രൈയോക്സൈഡ് വെള്ളവുമായി പ്രവർത്തിക്കുമ്പോൾ(usually as 97-98% H2SO4 containing 2-3% water) 98-99% ഗാഢതയുള്ള സൾഫ്യൂരിക് അമ്ലം ലഭിക്കുന്നു.

(3) SO3(g) + H2O(l) → H2SO4(l)

സൾഫർ ട്രൈയോക്സൈഡിനെ സൾഫ്യൂരിക് അമ്ലത്തിൽ ലയിപ്പിച്ച് ഒലിയം നിർമ്മിക്കുന്നു.

(3) H2SO4(l) + SO3 → H2S2O7(l)

ഒലിയത്തെ നേർപ്പിച്ച് നിശ്ചിത ഗാഢതയുള്ള സൾഫ്യൂരിക് അമ്ലം നിർമ്മിക്കുന്നു.

(4) H2S2O7(l) + H2O(l) → 2 H2SO4(l)'

രാസഗുണങ്ങൾ[തിരുത്തുക]

നിർജലീകാരി[തിരുത്തുക]

പദാർത്ഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ഹൈഡ്രജനെയും,ഓക്സിജനെയും ജലത്തിന്റെ അതേ അംശബന്ധത്തിൽ ( 2: 1) ആഗിരണം ചെയ്യാൻ സൾഫ്യൂരിക്ക് ആസിഡിന് കഴിയുന്നു. അതിനാൽ സൾഫ്യൂരിക്ക് ആസിഡ് നിർജലീകരിയാണ്.

ഉദാഹരണം[തിരുത്തുക]

രാസസമവാക്യം
C12H22O11 + H2SO4 → 12C + 11H2O + H2SO4 (പഞ്ചസാര)
C6H12O6 + H2SO4 → 6C + 6H2O + H2SO4 (ഗ്ലൂകോസ്)
  • കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളെ(നീല) നിർജല കോപ്പർ സൾഫേറ്റ് ആക്കിമാറ്റുന്നു.
രാസസമവാക്യം
CuSO4.5H2O + 5H2SO4 → CuSO4 + 5H2SO4.5H2O

ശോഷകാരകം[തിരുത്തുക]

ഒരു പദാർത്ഥത്തോട് ഒപ്പമുള്ള ജലത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥങ്ങളാണ് ശോഷകാരകങ്ങൾ

ഉദാഹരണം[തിരുത്തുക]

  • HCl വാതകം, SO2 വാതകം, Cl2 എന്നിവയെ ഈർപ്പരഹിതമാക്കുന്നു.

ആസിഡ് ഗുണം[തിരുത്തുക]

H2SO4 ഒരു ദ്വിബേസിക ആസിഡാണ്. ഇത് രണ്ട് തരത്തിലുള്ള ലവണങ്ങൾ തരുന്നു; ആസിഡ് ലവണവും, ന്യൂട്രൽ ലവണവും.

H2SO4ന്റെ അയോണിക ഘട്ടങ്ങൾ NaOH പോലുള്ള ആൽക്കലികളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ലവണം ലവണത്തിന്റെ സ്വഭാവം
H2SO4 → H+ + HSO4-
(ബൈസൾഫേറ്റ് അയോൺ)
NaHSO4
(സോഡിയം ബൈസൾഫേറ്റ്)
ആസിഡ് ലവണം
H2SO4 → H+ + HSO42-
സൾഫേറ്റ് അയോൺ
Na2SO4

(സോഡിയം സൾഫേറ്റ്)
ന്യൂട്രൽ ലവണം

ഓക്സീകരണ ഗുണം[തിരുത്തുക]

അലോഹങ്ങളുമായുള്ള പ്രവർത്തനമാണിത്.

  • ഗാഢ സൾഫ്യൂറിക് ആസിഡ് ശക്തിയേറിയൊരു ഓക്സീകാരിയാണ്.
  • ഗാഢ സൾഫ്യൂറിക് ആസിഡ് കാർബൺ, സൾഫർ തുടങ്ങിയ അലോഹങ്ങളെ ഓക്സീകരിക്കുന്നു.
ഉദാഹരണം

H2SO4 കാർബണിനെ ഓക്സീകരിച്ച് CO2ഉം, സൾഫറിനെ ഓക്സീകരിച്ച് SO2ഉം ആക്കുന്നു.

C + 2H2SO4 → 2H2O + 2SO2 + CO2
S + 2H2SO4 → 3SO2 + 2H2O

ലോഹങ്ങളുമായുള്ള പ്രവർത്തനം[തിരുത്തുക]

Mg, Zn, Al തുടങ്ങിയ ലോഹങ്ങളുമായി പ്രവർത്തിച്ച് H2SO4 ഹൈഡ്രജനെ സ്വതന്ത്രമാക്കുന്നു.

ഉദാഹരണം
Mg + H2SO4 → MgSO4 + H2

ലവണങ്ങളുമായുള്ള പ്രവർത്തനം[തിരുത്തുക]

H2SO4 ലവണങ്ങളുമായി പ്രവർത്തിച്ച് സൾഫേറ്റ് ലവണങ്ങളും, ആസിഡുകളും തരുന്നു.

ഉദാഹരണം
2NaCl + H2SO4 → Na2SO4 + 2HCl
(സോഡിയം സൾഫേറ്റ്)

ഉപയോഗിക്കുന്ന മേഖലകൾ[തിരുത്തുക]

അയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ. സൾഫ്യൂരിക്കാസിഡിന്റെ ഉപയോഗങ്ങളാൽ ഇത് രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു

അവലംബം[തിരുത്തുക]

A New Certificate Chemistry by A Holderness and J Lambert, Heinemann 1976.

  • Institut National de Recherche et de Sécurité. (1997). "Acide sulfurique". Fiche toxicologique n°30, Paris: INRS, 5 pp.
  • Handbook of Chemistry and Physics, 71st edition, CRC Press, Ann Arbor, Michigan, 1990.
  • Agamanolis DP. Metabolic and toxic disorders. In: Prayson R, editor. Neuropathology: a volume in the foundations in diagnostic pathology series. Philadelphia: Elsevier/Churchill Livingstone, 2005; 413-315.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൾഫ്യൂരിക്_അമ്ലം&oldid=2670887" എന്ന താളിൽനിന്നു ശേഖരിച്ചത്