Jump to content

തലശ്ശേരി ജഗന്നാഥക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jagannath Temple, Thalasseri
തലശ്ശേരി ജഗന്നാഥ ക്ഷേത്രം


കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. 1908- ഫിബ്രുവരി 13-ആം തീയതി ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. മുഖ്യ പ്രതിഷ്ഠ പരമശിവൻ. ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയവർ ഉപദേവന്മാർ[1]. നെൽ‌വയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ്‌ ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇവിടെ വന്നു പ്രാർഥിച്ചാൽ വിവാഹം പെട്ടെന്ന് നടക്കും എന്നാണ് വിശ്വാസം ‌.[2]

ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽപെട്ട ആളുകൾക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലെ ശിവരാത്രി, മകരത്തിലെ തൈപ്പൂയം എന്നിവ പ്രധാനമാണ്. കുംഭം ഒന്നിനാണു പ്രതിഷ്ഠാദിനം. കുംഭത്തിൽ പുണർതം നാൾ മുതൽ 8 ദിവസം നീളുന്ന ഉൽസവം. സ്കന്ദ ഷഷ്ടി, കാർത്തിക മഹോത്സവം പ്രതിഷ്ഠാദിനം, ഭാഗവത സപ്താഹ യജ്ഞം തുടങ്ങിയവ ഇവിടെ കൊണ്ടാടുന്നു.

വിവാഹം പെട്ടെന്ന് നടക്കാനും പിരിഞ്ഞു പോയ പങ്കാളി തിരിച്ചുവരാനും വിശേഷാൽ നടത്തുന്ന ബാണേശി ഹോമം, സ്വയംവരപൂജ , ഉമാമഹേശ്വരപൂജ, മഹാഗണപതി ഹവനം, മൃത്യുഞ്ജയ ഹോമം എന്നിവയൊക്കെ ഇവിടെ നടക്കുന്നു.

സവിശേഷതകൾ

[തിരുത്തുക]
  • യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
  • മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പ്.
  • ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം

ഇതുകൂടി കാണുക

[തിരുത്തുക]

ജഗന്നാഥ ക്ഷേത്ര ട്രെയിൻ ദുരന്തം

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-04. Retrieved 2015-07-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-06. Retrieved 2010-04-09.