ഡോൽ കുനിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകയിലെ ഒരു പ്രധാന ജനപ്രിയ ഡ്രം ഡാൻസാണ് ഡോൽ കുനിത. [1] [2] സംഗീതാലാപനത്തോടൊപ്പം, അതിശയകരമായ വൈവിധ്യവും, അവതരണത്തിലെ സങ്കീർണ്ണതയും ഈ കലാരൂപത്തിൽ ഒത്തുചേരുന്നു. [3] പ്രധാനമായും കർണാടകയിലെ കുറുഗ ഗൗഡന്മാർ ആരാധിച്ചിരുന്ന ബലേശ്വര അല്ലെങ്കിൽ വീരലിംഗേശ്വരന് ചുറ്റും പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നൃത്തം ചവിട്ടുന്നതാണ് ഇതിന്റെ അവതരണ രീതി. [4] ഈ നൃത്തരൂപം ഒരേസമയം വിനോദവും ആത്മീയും കൂടിച്ചേരുന്നതാണെന്ന് പറയാം. നൃത്തത്തിന് ഒരു ഡസനോളം കലാകാരന്മാരാണ് സാധാരണ ഉണ്ടാകാറുള്ളത്. പശ്ചാത്തലത്തിൽ തല, തപ്പാടി, കാഹളം, ഗോങ്, ഫ്ലൂട്ട് തുടങ്ങി വ്യത്യസ്തമായ വാദ്യങ്ങൾ ഉപയോഗിക്കാറുണ്ട്. [5] [6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-25. Retrieved 2019-09-15.
  2. http://www.dance.anantagroup.com/dollu-kunitha/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-02. Retrieved 2019-09-15.
  4. https://500px.com/photo/139667729/dhol-kunita-by-amrit-noronha
  5. https://timesofindia.indiatimes.com/travel/karnataka/dollu-kunitha/ps51615190.cms
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-02. Retrieved 2019-09-15.
"https://ml.wikipedia.org/w/index.php?title=ഡോൽ_കുനിത&oldid=3804948" എന്ന താളിൽനിന്ന് ശേഖരിച്ചത്