റത്വ നൃത്തം
ഗുജറാത്തിലെ റത്വ ഗോത്രത്തിലെ പുരുഷന്മാരും സ്ത്രീകളുമാണ് റത്വ നൃത്തം അവതരിപ്പിക്കുന്നത്.[1] ജോഡികളായി നൃത്തം ചെയ്യുന്നവർ ഒപ്പം സംഗീതവും ആലപിക്കുന്നു. പുരുഷ നർത്തരുടെ അരയിൽ വലിയ മണികളും കാലിൽ ചെറിയ മണികളും ഉറപ്പിച്ചിരിക്കുന്നു. കൂടാതെ പുരുഷന്മാർ കൈകളിൽ ഇലത്താളത്തിന് സമാനമായ ഒരു ഉപകരണവും ഉപയോഗിക്കുന്നു. സ്ത്രീകൾ ഇതിന്റെ ചെറിയ രൂപമാണ് ഉപയോഗിക്കുന്നത്. അവർ ഒരുമിച്ച് നൃത്തം ചെയ്യും ശേഷം മനുഷ്യ പിരമിഡിയൽ രൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. [2]
ഗുജറാത്തിന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ പ്രത്യേകിച്ചും വഡോദര, പൻക്മഹൽ ജില്ലകളിൽ ആണ് ഇത് പ്രചാരത്തിലുള്ളത്. റത്വ നൃത്തം അരങ്ങേറുമ്പോൾ മുഴുവൻ ഗ്രാമ സമൂഹവും അയൽ പ്രദേശങ്ങളിൽ നിന്നുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. [3]