ഡാൺഡിയ രാസ്
ദൃശ്യരൂപം
ഗുജറാത്തിലേയും രാജസ്ഥാനിലേയും പരമ്പരാഗത നാടോടി നൃത്തരൂപമാണ് രാസ് അഥവാ ഡാൺഡിയ രാസ്. ഹോളിയുമായും രാസലീലയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ദുർഗാദേവി മഹിഷാസുരനെ വധിക്കുന്നതിനെയാണ് ഡാൺഡിയ രാസ് നൃത്തം പ്രതീകവൽക്കരിക്കുന്നത്. [1] [2]
ഉത്ഭവം
[തിരുത്തുക]"രാസ്" എന്ന വാക്ക് "രാസ" എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ശ്രീകൃഷ്ണന്റെ "രാസലീല" അവതരണവുമായും ഇതിന് ബന്ധമുണ്ട്. [3]
അവതരണം
[തിരുത്തുക]ഡാൺഡിയ രാസ് അവതരിപ്പിക്കുന്ന സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുന്നത്. വസ്ത്രങ്ങളിൽ കണ്ണാടിയും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു. പുരുഷന്മാർ പ്രത്യേക തലപ്പാവ് ധരിക്കുന്നു. നൃത്തം ചെയ്യുന്നവർ കാലുകളും കൈകളും ഡ്രം സ്പന്ദനങ്ങൾക്ക് അനുസരിച്ച് ചലിപ്പിക്കുന്നു. ഡോലക്, തബല തുടങ്ങിയ വാദ്യങ്ങളും അകമ്പടിയായി ഉപയോഗിക്കുന്നു. യഥാർത്ഥ നൃത്തം വളരെ സങ്കീർണ്ണവും വേഗതയേറിയതുമാണ്. [4]