Jump to content

ഗർബ (നൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർബ (നൃത്തം)
People performing garba (dance) in Vadodara during Navratri festival.
OriginGujarat, India

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്ത രൂ‌പമാണ് ഗർബ. [1] വടി ഉപയോഗിച്ച് താളം പിടിക്കുന്ന സംഘ നൃത്തമായാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തിലെ തിരുവാതിരക്കളിയോട് ഇതിന് സാദൃശ്യമുണ്ട്. വ്യത്യസ്തമായ രീതിയിൽ വർണശബളമായി വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകൾ ഈ ആഘോഷ‌‌ത്തിൽ പങ്കെടുക്കുന്നത്. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ ഗർബ ആഘോഷിക്കുന്നത്. ഈ സമയങ്ങളിൽ ഗുജറാത്തിലെ എല്ലാ നാട്ടിൻപുറങ്ങളിലും സ്ത്രീകൾ വട്ടം ചേർന്ന് ഗർബ കളിക്കാറുണ്ട്. സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ് വഡോദരയിലെ ഗർബ ആഘോഷം. ഏകദേശം 30,000 ആളുകൾ ഓരോ രാത്രി‌യിലേയും ആഘോഷത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിച്ചേരാറുണ്ട്. [2]

പ്രത്യേകതകൾ

[തിരുത്തുക]

'ഗർഭം' എന്നാണ് ഗർബ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം. നടുക്ക് കത്തിച്ച് വച്ച മൺചിരാതിന് ചുറ്റുമായാണ് സ്ത്രീകൾ നൃത്തം വയ്ക്കുന്നത്. ഗർഭപാത്രത്തിൽ വളരുന്ന ജീവനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ദുർഗാ പ്രീതിക്കായാണ് ഈ നൃത്തം നടത്തപ്പെടുന്നത്. [3]

പ്രാധാന്യം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗർബ_(നൃത്തം)&oldid=3523000" എന്ന താളിൽനിന്ന് ശേഖരിച്ചത്