സത്രിയ നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്രിയ നൃത്തം

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ്‌ സാത്രിയ. അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്[1]. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി.

പേരിനു പിന്നിൽ[തിരുത്തുക]

സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് സാത്രിയ എന്ന പേരുണ്ടായത്. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്.

ഘടകങ്ങൾ[തിരുത്തുക]

ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രാചാര്യമുള്ള ഒന്നാണിത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ആസ്സാമിൽ മാത്രമാണ് ഇതിന് പ്രാധാന്യം ഉള്ളത്. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് ഇത്.

പ്രശസ്ത നർത്തകർ[തിരുത്തുക]

  1. കൃഷ്ണാക്ഷി കശ്യപ്
  2. അന്വേഷാ മൊഹന്ത
  3. അനന്യ മഹന്ത
  4. വയലീന ബൊർദോലൊയ്
  5. ദേവിക പാലുക്
  6. മല്ലിക കന്ദളി
  7. മീനാക്ഷി മേധി
  8. രാമകൃഷ്ണതാലുക്ദാർ

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kollam/malayalam-news/kollam-1.1376315[പ്രവർത്തിക്കാത്ത കണ്ണി]



"https://ml.wikipedia.org/w/index.php?title=സത്രിയ_നൃത്തം&oldid=3906612" എന്ന താളിൽനിന്ന് ശേഖരിച്ചത്