ഡെപ്പിയ സ്പ്ലെൻഡൻസ്
Golden fuchsia | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Asterids |
Order: | Gentianales |
Family: | Rubiaceae |
Genus: | Deppea |
Species: | D. splendens
|
Binomial name | |
Deppea splendens | |
Synonyms | |
Csapodya splendens |
റൂബിയേസീ സസ്യകുടുംബത്തിലുള്ള 12–15 അടി (3.7–4.6 മീ) വരെ ഉയരം വയ്ക്കുന്ന ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച ഒരു ചെറുവൃക്ഷമാണ് ഗോൾഡൻ ഫുഷ്കിയ അഥവാ ഡെപ്പിയ സ്പ്ലെൻഡൻസ്. Deppea splendens, അല്ലെങ്കിൽ (Csapodya splendens). 1980 കളിൽ ഈ ചെടിയുടെ സ്വാഭാവിക ആവാസമേഖല കൃഷിക്കായി മാറ്റിത്തീർത്തതാണ് ഇതിന്റെ വംശനാശഭീഷണിക്ക് കാരണമായത്. ഇത് മെക്സിക്കോയിലെ ചിയപ്പാസ് തദ്ദേശവാസിയാണ്. അലങ്കാരച്ചെടിയായിനട്ടുവളർത്തുന്ന ഈ സസ്യം സസ്യഗവേഷകർ മെക്സിക്കോയിൽ നിന്നും ശേഖരിച്ചവിത്തുകളിൽ നിന്നു മുളച്ച തൈകളിൽനിന്നും ബാക്കിയായവ മാത്രമാണ് ഇന്ന് നിലവിൽ ഉള്ളത്. അവിടെ നിന്നും ആ ചെടി കണ്ടുപിടിച്ച ഡോ. ഡെന്നിസ് ബീഡ്‌ലവ് 1981 -ൽ ഇതിന്റെ വിത്തുകൾ സാൻ ഫ്രാൻസികൊ സസ്യോദ്യാനത്തിൽ എത്തിച്ച് മുളപ്പിക്കുകയായിരുന്നു.[1]
അവലംബം[തിരുത്തുക]
- ↑ Bourell, Mona. "Deppea splendens". San Francisco Botanical Garden. San Francisco Botanical Garden. മൂലതാളിൽ നിന്നും 2018-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 February 2018.