ഡയോപ്സൈഡ്
| ഡയോപ്സൈഡ് | |
|---|---|
Diopside - Bellecombe, Châtillon, Aosta Valley, Italy | |
| General | |
| Category | Silicate mineral |
| Formula (repeating unit) | MgCaSi2O6 |
| Crystal symmetry | Monoclinic 2/m - prismatic |
| യൂണിറ്റ് സെൽ | a = 9.746 Å, b = 8.899 Å, c = 5.251 Å; β = 105.79°; Z = 4 |
| Identification | |
| നിറം | Commonly light to dark green; may be blue, brown, colorless, white, grey |
| Crystal habit | Short prismatic crystals common, may be granular, columnar, massive |
| Crystal system | Monoclinic |
| Twinning | Simple and multiple twins common on {100} and {001} |
| Cleavage | Distinct/good on {110} |
| Fracture | Irregular/uneven, conchoidal |
| Tenacity | Brittle |
| മോസ് സ്കെയിൽ കാഠിന്യം | 5.5 - 6.5 |
| Luster | Vitreous to dull |
| Streak | white |
| Specific gravity | 3.278 |
| Optical properties | Biaxial (+) |
| അപവർത്തനാങ്കം | nα= 1.663 - 1.699, nβ= 1.671 - 1.705, nγ= 1.693 - 1.728 |
| Birefringence | δ = 0.030 |
| 2V angle | Measured: 58° to 63° |
| Dispersion | Weak to distinct, r>v |
| അവലംബം | [1][2][3] |
പൈറോക്സിൻ ഗണത്തിൽ ഉൾപ്പെട്ട ഒരു മോണോക്ലിനിക് ധാതവമാണ് ഡയോപ്സൈഡ്. രാസസംഘടനം: Ca Mg Si2 O6. നൈസർഗിക ഡയോപ്സൈഡിൽ ക്രോമിയം, ടൈറ്റാനിയം, മാംഗനീസ് എന്നിവ നിർണായകമാം വിധം ഉൾപ്പെട്ടിരിക്കും. ശുദ്ധ ഡയോപ്സൈഡ് 13910C -ൽ ഉരുകുന്നു. മോണോക്ലിനിക് ക്രിസ്റ്റൽ വ്യൂഹത്തിൽ പ്രിസ്മിയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡയോപ്സൈഡ് മിക്കപ്പോഴും തുല്യ ഘനമാനം പ്രദർശിപ്പിക്കുന്നു. ഇളം പച്ച, നീല, വെള്ള, തവിട്ട് എന്നിവയാണ് ധാതവത്തിന്റെ സാധാരണനിറങ്ങൾ.മാങ്ഗനീസ് അടങ്ങിയ നീലലോഹിത ഡയോപ്സൈഡ് വയ്ലെയ് ൻ (Violane) എന്ന പേരിൽ അറിയപ്പെടുന്നു. ക്രോമിയം അടങ്ങിയ ഡയോപ്സൈഡിന് ഇരു പച്ചനിറമായിരിക്കും. രാസസംഘടനത്തിൽ ഇരുമ്പിന്റെ പരിമാണം വർധിക്കുന്നതിനാനുപാതികമായി ധാതവത്തിന്റെ അപവർത്തനാങ്കത്തിനും ആപേക്ഷിക ഘനത്വത്തിനും വ്യതിയാനം സംഭവിക്കുന്നു.
- ശരാശരി ആപേക്ഷിക ഘനം 3.3 - 3.6
- കാഠിന്യം: 5.5 - 6.5
- വിദളനം: പ്രിസ്മീയം എന്നിവയാണ് പ്രധാന ഭൗതിക ഗുണങ്ങൾ
സംസർഗിത കായാന്തരിത ശിലകളിൽ പ്രത്യേകിച്ചും ഡോളോമിറ്റിക് മാർബിളിലാണ് ഡയോപ്സൈഡിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. അശുദ്ധ ഡോളോമൈറ്റിന് കായാന്തരണ ഫലമായി ഉണ്ടാകുന്ന പരിവർത്തനമാണ് ശുദ്ധ ഡയോപ്സൈഡിന്റെ രൂപീകരണത്തിന് നിദാനം.
അവലംബം
[തിരുത്തുക]- ↑ C. D. Gribble, ed. (1988). "The Silicate Minerals". Rutley's Elements of Mineralogy (27th ed.). London: Unwin Hyman Ltd. p. 378. ISBN 0045490112.
- ↑ Mindat page for Diopside
- ↑ "Handbook of Mineralogy" (PDF). Archived from the original (PDF) on 2012-05-27. Retrieved 2012-04-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.mindat.org/min-1294.html
- http://webmineral.com/data/Diopside.shtml
- http://www.galleries.com/Diopside
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോപ്സൈഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |