മോസ് ധാതുകാഠിന്യമാനകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ച ഫ്രെഡറിക്ക് മോസ്

വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡമാണ് മോസ് സ്കെയിൽ. 1812ൽ ജർമൻ ശാസ്ത്രജ്ഞനായിരുന്ന ഫ്രെഡറിക്ക് മോസ്സാണ് ഈ സ്കെയിൽ നിർമ്മിച്ചത്.[1]കാഠിന്യം കുറഞ്ഞ വസ്തുക്കളിൽ കാഠിന്യം കൂടിയ വസ്തുക്കൾക്ക് പോറലുകൾ വരുത്താൻ സാധിക്കും എന്ന തത്ത്വം ഉപയോഗിച്ചാണ് മോസ് സ്കെയിൽ നിർമ്മിച്ചത്. ഈ വിദ്യ ഉപയോഗിച്ച് വസ്തുക്കളുടെ കാഠിന്യം താരദമ്യം ചെയ്യാനുള്ള ശ്രമങ്ങൾ പണ്ടുകാലം മുതലേ തുടങ്ങിയിരുന്നു. തിയോഫ്രാസ്റ്റസിന്റെ "ശിലകളെക്കുറിച്ച്"(On Stones) എന്ന കൃതിയിലും പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്.[2][3][4]

ധാതുക്കൾ[തിരുത്തുക]

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..[5] ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. [6]

സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ചത്. സ്ഥാനങ്ങളും ധാതുക്കൾ തമ്മിലുള്ള കാഠിന്യത്തിന്റെ വ്യത്യാസവും തമ്മിൽ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, ഏറ്റവും കാഠിന്യമേറിയ വജ്രം(10) തൊട്ടടുത്തുള്ള കൊറണ്ടവുമായി(9) താരദമ്യം ചെയ്യുമ്പോൾ ഉദ്ദേശം നാലിരട്ടി കഠിനമാണ്. എന്നാൽ കൊറണ്ടത്തിന് തൊട്ടുപിന്നിലുള്ള ഗോമേദകംവുമായി(8) താരദ്മ്യം ചെയ്യുമമ്പോൾ ഉദ്ദേശം രണ്ടിരട്ടി മാത്രമെ കഠിനമായിട്ടുള്ളു. താഴെ കാണുന്ന പട്ടിക ഒരു സ്ക്ലെറോമീറ്റർ ഉപയോഗിച്ച് കണ്ടെത്തിയ ധാതുകാഠിന്യത്തിന്റെ താരദമ്യം കാണിക്കുന്നു. [7][8]

മോസ് ധാതുകാഠിന്യം ധാതു രാസനാമം കാഠിന്യം ചിത്രം
1 ടാൽക്ക് Mg3Si4O10(OH)2 1 Talc block.jpg
2 ജിപ്സം CaSO4·2H2O 3 Gypse Arignac.jpg
3 കാൽസൈറ്റ് CaCO3 9 Calcite-sample2.jpg
4 ഫ്ലൂറൈറ്റ് CaF2 21 Fluorite with Iron Pyrite.jpg
5 അപ്പറ്റൈറ്റ് Ca5(PO4)3(OH,Cl,F) 48 Apatite Canada.jpg
6 ഓർത്തോക്ലേസ് ഫെൽഡ്സ്പാർ KAlSi3O8 72 OrthoclaseBresil.jpg
7 ക്വാർട്സ് SiO2 100 Quartz Brésil.jpg
8 ഗോമേദകം Al2SiO4(OH,F)2 200 Topaz cut.jpg
9 കൊറണ്ടം Al2O3 400 Cut Ruby.jpg
10 വജ്രം C 1600 Rough diamond.jpg

വിക്കേർസ് മാനകം[തിരുത്തുക]

താഴെ കാണുന്ന പട്ടിക വിക്കേർസ് മാനകവും മോസ് ധാതുകാഠിന്യമാനകവും തമ്മിൽ ഒരു താരദമ്യമാണ്[9]

ധാതു കാഠിന്യം (മോസ്) കാഠിന്യം (വിക്കേർസ്)
kg/mm2
ഗ്രാഫൈറ്റ് 1 - 2 VHN10=7 - 11
വെളുത്തീയം 1½ - 2 VHN10=7 - 9
ബിസ്മത് 2 - 2½ VHN100=16 - 18
സ്വർണം 2½ - 3 VHN10=30 - 34
വെള്ളി 2½ - 3 VHN100=61 - 65
ചാൽക്കോസൈറ്റ് 2½ - 3 VHN100=84 - 87
ചെമ്പ് 2½ - 3 VHN100=77 - 99
ഗലേന VHN100=79 - 104
സ്ഫാലെറൈറ്റ് 3½ - 4 VHN100=208 - 224
ഹീസിൽവുഡൈറ്റ് 4 VHN100=230 - 254
കരോളൈറ്റ് 4½ - 5½ VHN100=507 - 586
ഗോദൈറ്റ് 5 - 5½ VHN100=667
ഹേമറ്റൈറ്റ് 5 - 6 VHN100=1,000 - 1,100
ക്രോമൈറ്റ് VHN100=1,278 - 1,456
അനറ്റേസ് 5½ - 6 VHN100=616 - 698
റൂട്ടൈൽ 6 - 6½ VHN100=894 - 974
പൈറൈറ്റ് 6 - 6½ VHN100=1,505 - 1,520
ബോവിറ്റൈറ്റ് 7 VHN100=858 - 1,288
യൂക്ക്ലേസ് VHN100=1,310
ക്രോമിയം 9 VHN100=1,875 - 2,000

അവലംബം[തിരുത്തുക]

  1. Encyclopædia Britannica. 2009. Encyclopædia Britannica Online. 22 Feb. 2009 "Mohs hardness."
  2. Theophrastus on Stones
  3. Pliny the Elder.Naturalis Historia.Book 37.Chap. 15. ADamas: six varieties of it. Two remedies.
  4. Pliny the Elder.Naturalis Historia.Book 37.Chap. 76. The methods of testing precious stones.
  5. Learn science, Intermediate p. 42
  6. American Federation of Mineralogical Societies. "Mohs Scale of Mineral Hardness"
  7. Amethyst Galleries' Mineral Gallery What is important about hardness?
  8. Inland Lapidary Mineral Hardness and Hardness Scales
  9. "[[Mindat.org]]". URL–wikilink conflict (help)
"https://ml.wikipedia.org/w/index.php?title=മോസ്_ധാതുകാഠിന്യമാനകം&oldid=2459685" എന്ന താളിൽനിന്ന് ശേഖരിച്ചത്