ടി.പി. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.പി. ചന്ദ്രശേഖരൻ


ജനനം 23 ജൂലൈ 1960[അവലംബം ആവശ്യമാണ്]
ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ.
മരണം 4 മെയ് 2012[1]
രാഷ്ട്രീയപ്പാർട്ടി
റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
മതം നിരീശ്വരവാദി
ജീവിത പങ്കാളി(കൾ) കെ.കെ രമ
കുട്ടി(കൾ) ഒരു മകൻ (അഭിനന്ദ്)
ചന്ദ്രശേഖരൻ മകൻ അഭിനന്ദിനോടൊപ്പം

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി. എന്ന് ചുരുക്കെഴുത്തിലറിഞ്ഞിരുന്ന ടി.പി. ചന്ദ്രശേഖരൻ[2] (ജനനം: 1960 മരണം:2012 മേയ് 4). എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.[1] 2012 മേയ് 4-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.

വ്യക്തിജീവിതം[തിരുത്തുക]

എസ്.എഫ്.ഐ.യിൽ തന്റെ കൂടെ പ്രവർത്തിച്ച കെ.കെ. രമയാണ് പത്നി. ഏക മകനായ അഭിനന്ദ് ആർ.സി കൊല്ലത്ത് ടി കെ എം എന്ജിനിയറിംഗ് വിദ്യാർഥിയാണ്. അമ്മ - പരേതയായ പത്മിനി അമ്മ.

രാഷ്ട്രീയ വളർച്ച[തിരുത്തുക]

സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മടപ്പള്ളി ഹൈസ്കൂൾ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി. പതിനെട്ടാമത്തെ വയസ്സിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സി.പി.ഐ. (എം) സജീവപ്രവർത്തകനായി തുടക്കം കുറിച്ചു. പിന്നീട് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്[3][4].സി.പി.ഐ.(എം) ന്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായിരുന്നു[4]. പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വി.എസ്. അച്യുതാനന്ദന്റെ അടിയുറച്ച അനുഗാമിയായിരുന്നു ചന്ദ്രശേഖരൻ[3]. ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]


കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബി.ജെ.പി സഹായത്തോടെ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച[5] 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്ഥാനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു.[6] 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[7] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

പാർട്ടിയിൽ നിന്ന് പുറത്തുപോയത്[തിരുത്തുക]

ഏറാമല പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം എൻ. വേണുവിൽ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.ഐ(എം) നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടർന്ന് പാർട്ടി വിട്ട് മറ്റു സമാന മനസ്കരായ സഖാക്കളോടുചേർന്ന് 2009-ൽ ഒഞ്ചിയത്ത് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) രൂപീകരിക്കുകയായിരുന്നു[8][4] .

2009-ലെ വടകര ലോകസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര ലോകസഭാ നിയോജകമണ്ഡലത്തിലെ റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു ടി.പി. ചന്ദ്രശേഖരൻ. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ 21,833 വോട്ടുകൾ ചന്ദ്രശേഖരൻ നേടി[9]. അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അമ്പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വം മൂലമാണെന്ന് പറയപ്പെടുന്നു[3][10][11]. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒഞ്ചിയം പഞ്ചായത്തിൽ ആർ.എം.പി. ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തതിലും ചന്ദ്രശേഖരനു പങ്കുണ്ടെന്ന് കരുതുന്നു[3][12].

കൊലപാതകം[തിരുത്തുക]

2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[13][14][15] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു[16].

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
 2. "സ്മരണ" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 04. Retrieved 2013 മെയ് 07. 
 3. 3.0 3.1 3.2 3.3 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
 4. 4.0 4.1 4.2 "ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു". മാതൃഭൂമി. Retrieved 2013 ജൂൺ 3. 
 5. Battle getting tougher in Vadakara
 6. http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3
 7. http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece
 8. ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
 9. Vadakara constituency results-2009
 10. Left dissidents field candidate
 11. Battle getting tougher in Vadakara
 12. UDF outsmarts LDF in grama panchayats
 13. "T.P. Chandrasekharan murder case was brought before the law". Retrieved May 21, 2012. 
 14. "Feud in Kerala CPI(M) intensifies". Retrieved May 21, 2012. 
 15. "Murder of party rebel comes to haunt CPM". Retrieved May 21, 2012. 
 16. സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ, ദി ഹിന്ദു.


Persondata
NAME Chandrasekharan, T P
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1960
PLACE OF BIRTH Onchiyam, Calicut, India.
DATE OF DEATH 2012
PLACE OF DEATH Vallikkad, Vatakara, Calicut
"https://ml.wikipedia.org/w/index.php?title=ടി.പി._ചന്ദ്രശേഖരൻ&oldid=2650599" എന്ന താളിൽനിന്നു ശേഖരിച്ചത്