ജീവൻ ധാര
Jeevan Dhaara | |
---|---|
പ്രമാണം:JeevanDhaara.jpg | |
സംവിധാനം | T. Rama Rao |
നിർമ്മാണം | A. V. Subba Rao |
കഥ | K. Balachander |
തിരക്കഥ | Dr. Rahi Masoom Reza |
അഭിനേതാക്കൾ | Rekha Raj Babbar Rakesh Roshan Amol Palekar Simple Kapadia Kanwaljit Singh |
സംഗീതം | Laxmikant–Pyarelal |
ചിത്രസംയോജനം | Bhaskar |
റിലീസിങ് തീയതി | 19 ഫെബ്രുവരി 1982 |
രാജ്യം | India |
ഭാഷ | Hindi |
1982 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ജീവൻ ധാര. ടി. രാമറാവുവാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. 1974ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ അവൾ ഒരു തുടർ കഥയുടെ ഹിന്ദി റീമേക്കാണ് ഈ ചലച്ചിത്രം.[1] രാജ് ബബ്ബർ, രാകേഷ് റോഷൻ, അമോൽ പലേക്കർ, കൻവാൽജിത് സിംഗ്, സിമ്പിൾ കപാഡിയ, രേഖ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ അഭിനേതാക്കൾ. രേഖയായണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ സംഗീതയെ അവതരിപ്പിച്ചത്. മുഖ്യധാരാ സിനിമാ വിഭാഗത്തെ സമാന്തര സിനിമയുമായി ബന്ധിപ്പിക്കുന്ന ചലച്ചിത്രമാണ് ഈ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം രേഖയ്ക്ക് ലഭിച്ചു. ഇതാണ് ഈ ചിത്രത്തിന് ലഭിച്ച ഏക നാമനിർദ്ദേശവും ഇതാണ്. കൂടാതെ ചിത്രം ഒരു ബോക്സ് ഓഫീസ് വിജയവുമായിരുന്നു.[2][3]
കഥാസാരം
[തിരുത്തുക]സംഗീത (രേഖ) ശക്തയും ആദർശവാദിയുമായ ഒരു പെൺകുട്ടിയാണ്. തന്റെ കൂട്ടുകാരിൽ നിന്ന് വ്യത്യസ്തമായി തന്റെ ഇരുപതുകളുടെ അവസാനത്തിലെത്തിയിട്ടും സംഗീത വിവാഹം കഴിക്കാതെ ജീവിക്കുന്നു. ഒരു വലിയ കുടുംബത്തെ പരിപാലിക്കേണ്ടതുകൊണ്ടാണ് സംഗീതം വിവാഹത്തെപ്പറ്റി ആലോചിക്കാത്തത്. അവളുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി. അവളുടെ അമ്മ ഒരു വീട്ടമ്മയാണ്. അവളുടെ മദ്യപാനിയായ സഹോദരൻ (രാജ് ബബ്ബർ) വിവാഹിതനായിരുന്നിട്ടും തൊഴിലില്ലാത്തവനാണ്. കൂടാതെ സഹോദരന് തന്റെ വിവാഹത്തിൽ മൂന്ന് കുട്ടികളും ഉണ്ട്. അവളുടെ ഇളയ സഹോദരി ഗീത (മധു കപൂർ ) ഒരു വിധവയാണ്. സംഗീതയ്ക്ക് മറ്റൊരു ഇളയ സഹോദരിയും പഠിക്കുന്ന ഒരു ഇളയ സഹോദരനുമുണ്ട്. ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരേ മേൽക്കൂരയ്ക്ക് കീഴിലാണ് താമസിക്കുന്നത്. സംഗീത മാത്രമാണ് ഈ കുടുംബത്തിലെ സമ്പാദിക്കുന്ന ഏക അംഗം.
സംഗീതയ്ക്ക് സ്വന്തമായി ഭർത്താവും കുട്ടികളും ഉണ്ടാകുന്ന ദിവസം അവൾ ഇടയ്ക്ക് സ്വപ്നം കാണാറുണ്ട്. പ്രേം (കൻവാൽജിത്) സംഗീതയുടെ ദീർഘകാല സുഹൃത്താണ്. പ്രേം സംഗീതയുമായി ദീർഘകാലമായി പ്രണയത്തിലുമാണ്. ഒരു ദിവസം ബസിൽ അവനെ കാണാൻ കഴിയാത്തതിനാൽ അവനോടുള്ള തന്റെ പ്രേമം സംഗീത സ്വയം മനസ്സിലാക്കുന്നു. പ്രേമും സംഗീതയും ഡേറ്റിംഗ് ആരംഭിക്കുകയും അവൾ അവനെ വീട്ടിലേക്ക് കൊണ്ടുവന്ന് അവളുടെ കുടുംബത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ സംഗീതയുടെ വിധവയായ സഹോദരി പ്രേമുമായി പ്രണയത്തിലാകുന്നു. പിന്നീട് സംഗീത ഈ ബന്ധത്തെപ്പറ്റി അറിയുമ്പോൾ അവളെ മറന്ന് പകരം സഹോദരിയെ വിവാഹം കഴിക്കാൻ പ്രേമിനോട് ആവശ്യപ്പെടുകയും അവൻ അത് അംഗീകരിക്കുകയും ചെയ്യുന്നു.
അവളുടെ സഹോദരനും അവളുടെ ഉറ്റസുഹൃത്തും (സിമ്പിൾ കപാഡിയ) ഉൾപ്പെട്ട ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം, സംഗീതയുടെ ബോസ് (രാകേഷ് റോഷൻ) സംഗീതയുടെ സഹോദരന് തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുകയും സംഗീതയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. തുടർന്ന് വിവാഹദിവസം സംഗീതയുടെ സഹോദരൻ പണം കടപ്പെട്ടിരുന്ന ഒരു ഗുണ്ടയാൽ കൊല്ലപ്പെടുന്നു. സംഗീതയ്ക്ക് അവളുടെ കുടുംബത്തെ സഹായിക്കുന്നത് തുടരേണ്ടിവരുന്നു. ഇതിനായി സംഗീതക്ക് തന്റെ വിവാഹം ഒഴിവാക്കുകയും വേണ്ടിവരുന്നു. അമ്മയും വിധവയായ ഒരു ഭാര്യാസഹോദരിയും രണ്ട് സഹോദരങ്ങളും മൂന്ന് കൊച്ചുകുട്ടികളും ഉള്ള ഒരു സ്ത്രീക്ക് തനിക്കായി സ്വപ്നം കാണാൻ കഴിയില്ലെന്ന് സംഗീത ബസ് കണ്ടക്ടറോട് പറയുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
അഭീനേതാക്കൾ
[തിരുത്തുക]- സംഗീതയായി രേഖ
- രാകേഷ് റോഷൻ
- അമോൽ പലേക്കർ
- രാജ് ബബ്ബർ
- പ്രേം ആയി കൻവാൽജിത് സിംഗ്
- കൽപ്പനയായി സിമ്പിൾ കപാഡിയ
- ഗീതയായി മധു കപൂർ
സംഗീതം
[തിരുത്തുക]പാട്ട് | ഗായകൻ |
---|---|
ജീവൻ ദാര | എസ്. പി. ബാലസുബ്രമണ്യം |
ഗംഗാറാം കൻവാര | കിഷോർ കുമാർ |
സമയ കേ ദർപ്പൺ | സുരേഷ് വാഡ്കർ, ആശ ഭോസ്ലെ |
ജൽദി ആ മേരെ പർദേശി ബാബു ജൽദി സെ ആ നാ ദേർ ലഗാ | അനുരാധ പൌഡ്വാൾ, അൽക്ക യാഗ്നിക്, കവിത കൃഷ്ണമൂർത്തി |
പൈഡാ കാർക്കെ | സലിം പ്രേമരാഗി |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Articles : Movie Retrospect : Retrospect: Antuleni Katha - 1976". Archived from the original on 9 July 2007. Retrieved 2007-07-18.
- ↑ "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2024-03-26.
- ↑ BoxOffice India.com Archived 17 October 2013 at the Wayback Machine.