ജാർവിസ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാർവിസ് is located in Pacific Ocean
ജാർവിസ്
ജാർവിസ്
പസഫിക് സമുദ്രത്തിൽ ജാർവിസ് ദ്വീപിന്റെ സ്ഥാനം
ജാർവിസ് ദ്വീപിന്റെ നാസ എടുത്ത ഉപഗ്രഹ ചിത്രം. കിഴക്കൻ അറ്റത്തിനപ്പുറമുള്ള കടൽനിരപ്പിനു താഴെയുള്ള പവിഴപ്പുറ്റ് ശ്രദ്ധിക്കുക.

ജാർവിസ് ദ്വീപ് (/ˈɑːrvs/; മുൻപ് ബങ്കർ ദ്വീപ് എന്ന് ഇത് അറിയപ്പെട്ടിരുന്നു) 1.75 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഒരു പവിഴ ദ്വീപാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ 0°22′S 160°01′W / 0.367°S 160.017°W / -0.367; -160.017Coordinates: 0°22′S 160°01′W / 0.367°S 160.017°W / -0.367; -160.017 എന്ന സ്ഥാനത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഹവായിക്കും കുക്ക് ദ്വീപുകൾക്കും ഏകദേശം മദ്ധ്യത്തിലാണിത്.[1] ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേട് ചെയ്യപ്പെടാത്തതും ഓർഗനൈസ് ചെയ്യാത്തതുമായ ഒരു പ്രദേശമാണ്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് (ഇന്റീരിയർ ഡിപ്പാർട്ട്മെന്റിന്റെ ഭാഗം) ദേശീയ വന്യജീവി രക്ഷാകേന്ദ്രം എന്ന നിലയിൽ ഈ ദ്വീപ് സംരക്ഷിക്കുന്നത്.[2] മറ്റു പവിഴ അറ്റോളുകളിൽ നിന്നും വ്യത്യസ്തമായി ജാർവിസ് ദ്വീപിലെ ലഗൂൺ പൂർണ്ണമായും ഉണങ്ങിയതാണ്.

ലൈൻ ദ്വീപുകളിൽ ഏറ്റവും തെക്കുള്ള ദ്വീപുകളിലൊന്നാണിത്. സ്ഥിതിവിവര‌ക്കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇത് അമേരിക്കൻ ഐക്യനാടുകളിലെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകൾ എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.

ജാർവിസ് ദ്വീപും അടുത്തുള്ള ദ്വീപുകളും കാണിക്കുന്ന പസഫിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തിന്റെ ഭൂപടം.

അവലംബം[തിരുത്തുക]

  1. Darwin, Charles; Thomas George Bonney (1897). The structure and distribution of coral reefs. New York: D. Appleton and Company. p. 207. ഐ.എസ്.ബി.എൻ. 0-520-03282-9. 
  2. "Jarvis Island". DOI Office of Insular Affairs. ശേഖരിച്ചത് 2007-01-26. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാർവിസ്_ദ്വീപ്&oldid=1840521" എന്ന താളിൽനിന്നു ശേഖരിച്ചത്