ജഅ്ഫർ ബിൻ അബീത്വാലിബ്
ജഅ്ഫർ ബിൻ അബീത്വാലിബ് جَعْفَرُ ٱبْنُ أَبِي طَالِبٍ | |
---|---|
ജനനം | c. 590 CE[1] |
മരണം | 629 | (പ്രായം 38–39)
മരണ കാരണം | Martyrdom in the Battle of Mu'tah |
അന്ത്യ വിശ്രമം | അൽ മസാർ, മുഅ്ത, സിറിയ |
അറിയപ്പെടുന്നത് | മുഹമ്മദിന്റെ ബന്ധുവും അനുചരനും |
സ്ഥാനപ്പേര് | അത്തയ്യാർ (اَلطَّيَّارُ) |
ജീവിതപങ്കാളി(കൾ) | അസ്മാഅ് ബിൻത് ഉമൈസ് |
കുട്ടികൾ | അബ്ദുല്ലാഹ് ബിൻ ജഅ്ഫർ മുഹമ്മദ് ബിൻ ജഅ്ഫർ ഔൻ ബിൻ ജഅ്ഫർ |
മാതാപിതാക്ക(ൾ) | അബൂ താലിബ് ഫാത്തിമ ബിൻത് അസദ് |
ബന്ധുക്കൾ | മുഹമ്മദ് (പിതൃസഹോദരപുത്രൻ) അഖീൽ ബിൻ അബീത്വാലിബ് (brother) അലി (brother) താലിബ് ബിൻ അബീത്വാലിബ് (brother) ഫഖീത ബിൻത് അബീത്വാലിബ് (sister) ജുമാന ബിൻത് അബീത്വാലിബ് (sister) റയ്ത ബിൻത് അബീത്വാലിബ് (sister) |
പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരപുത്രനും അലി ബിൻ അബീത്വാലിബിന്റെ ജ്യേഷ്ടസഹോദരനുമാണ് ജഅ്ഫർ ബിൻ അബീത്വാലിബ് ( അറബി: جَعْفَرُ ٱبْنُ أَبِي طَالِبٍ , Jaʿfar ibn Abī Ṭālib സി. 590-629 എ.ഡി. ). ജഅ്ഫർ അത്തയ്യാർ (അറബി: جَعْفَرُ ٱلطَّيَّارُ, lit. Ja'far the Flyer [of Heaven] ) എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.[1]
ആദ്യകാലജീവിതം
[തിരുത്തുക]അബു താലിബ് ഇബ്നു അബ്ദുൽ മുത്തലിബിന്റെയും ഫാത്തിമ ബിന്ത് അസദിന്റെയും മൂന്നാമത്തെ മകനായിരുന്നു ജഅ്ഫർ, അഖീൽ , താലിബ് എന്നിവർ മുതിർന്ന സഹോദരന്മാരും അലി, തുലൈക് എന്നിവർ ഇളയ സഹോദർങ്ങളുമായിരുന്നു.[2] ഫഖീത, ജുമാന, രയ്തഹ് എന്നിവർ സഹോദരിമാർ ആയിരുന്നു. [3]
ജന്മസ്ഥലമായ മക്കയിൽ വരൾച്ചയുണ്ടായപ്പോൾ പിതൃസഹോദരനായ അബ്ബാസ് ജഅ്ഫറിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. [4]
ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ച ജഅ്ഫർ [5] 614–615 ൽ അസ്മ ബിൻത് ഉമൈസിനെ വിവാഹം കഴിച്ചു. [6]
അബ്സീനിയയിലേക്കുള്ള പലായനം
[തിരുത്തുക]മക്കയിൽ മുസ്‌ലിങ്ങളെ ഉപദ്രവിച്ചപ്പോൾ അവരിൽ പലരും അബിസീനിയയിലേക്ക് പാലായനം ചെയ്തു. 616-ൽ ജഅ്ഫർ അബ്സീനിയയിലേക്കുള്ള രണ്ടാമത്തെ സംഘത്തിൽ ചേർന്നു.[7] അന്ന് അബ്സീനിയ ഭരിച്ചിരുന്ന നജ്ജാശി അശമ ബിൻ അബ്ജര് മുസ്‌ലിങ്ങളായ അഭയാർത്ഥികൾക്ക് അഭയം നൽകിവന്നിരുന്നു.[8]
ജഅ്ഫർ- അസ്മ ദമ്പതികൾ പന്ത്രണ്ടു വർഷത്തോളം അബിസീനിയയിൽ താമസിച്ചു. അബ്ദുല്ല, മുഹമ്മദ്, ഔൻ എന്നീ മക്കൾ അവർക്ക് പിറക്കുകയുണ്ടായി. [6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Jafar al-Tayyar, Al-Islam.org
- ↑ Muhammad ibn Saad. Kitab al-Tabaqat Al-Kabir vol. 1. Translated by Haq, S. M. (1967). Ibn Sa'd's Kitab Al-Tabaqat Al-Kabir, Volume I, Parts I & II, pp. 135-136. Delhi: Kitab Bhavan.
- ↑ Muhammad ibn Saad, Kitab al-Tabaqat Al-Kabir vol. 8. Translated by Bewley, A. (1995). The Women of Madina, p. 156. London: Ta-Ha Publishers.
- ↑ Muhammad ibn Ishaq, Sirat Rasul Allah. Translated by Guillaume, A. (1955). The Life of Muhammad, p. 114. Oxford: Oxford University Press.
- ↑ Ibn Ishaq/Guillaume, p. 116.
- ↑ 6.0 6.1 Ibn Saad/Bewley vol. 8 p. 196. London: Ta-Ha Publishers.
- ↑ Ibn Ishaq/Guillaume p. 146.
- ↑ Ibn Ishaq/Guillaume pp. 148, 150.