ജുമാന ബിൻത് അലി താലിബ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പ്രവാചകൻ മുഹമ്മദ് നബിയുടെ കസിനും സ്വഹാബി വനിതയുമായിരുന്നു ജുമാന ബിൻത് അലീ താലിബ്(അറബി: جمانة بنت أبي طالب).
പ്രവാചകൻ മുഹമ്മദ് നബിയുടെ അമ്മാവനായ അബൂതാലിബിൻറെയും ഫാത്തിമ ബിൻത് അസദിൻറെയും മകളാണ് ജുമാന. അവളുടെ കസിനായ അബു സുഫിയാൻ ഇബിനു അൽ ഹരിത് എന്നവരെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തിലുണ്ടായ മകനാണ് ജാഫർ.[1]
അബു സുഫിയാൻ ദീർഘകാലം ഇസ്ലാമിൻറെ ശുത്രുവായിരുന്നു..[2][3] 630 ൽ ഇസ്ലാമിലേക്ക് മതം മാറാനുള്ള തൻറെ ആഗ്രഹം അദ്ദേഹം ജുമാനയോട് അറിയിച്ചു. ജുമാനയും ആ ആഗ്രഹത്തെ പിന്തുണക്കുന്ന വിധമാണ് സംസാരിച്ചത്. വിദേശികളും ബദൂനികളും മുസ്ലിമായി. താങ്കളെന്നോ മുഹമ്മദിൻറെ അടുത്തയാളാകേണ്ടതായിരുന്നു എന്ന ആഗ്രഹമാണ് ജുമാന പ്രകടിപ്പിച്ചത്.അവസാനം അബുസുഫിയാൻറെ കൂടെ മുഹമ്മദിനെ കാണാൻ ജുമാനയും പോയിരുന്നു.അൽ- അബവാ എന്ന സ്ഥലതേക്കാണ് പോയത് . എന്നാൽ മുഹമ്മദ് അവരെ കാണാൻ വിസമ്മതിച്ചു.[4] എന്നാൽ ഹുനൈൻ യുദ്ധ ശേഷമാണ് അബീ സുഫിയാൻ മുസ്ലിമായത്..[5][6]