ചെമ്മാറൻ പാറ്റപിടിയൻ
ചെമ്മാറൻ പാറ്റപിടിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. parva
|
Binomial name | |
Ficedula parva (Bechstein, 1792)
|
ചെമ്മാറൻ പാറ്റപിടിയനെ[2] [3][4][5] ഇംഗ്ലീഷിൽ Red-breasted flycatcher എന്നു പറയുന്നു. ശാസ്ത്രീയ നാമം Ficedula parva എന്നാണ്. ഏഷ്യയിൽ കാണുന്ന Ficedula albicilla എന്ന ഇനത്തെ പക്കികുരുവിയുടെ ഉപവിഭാഗമായി കണക്കാക്കിയിരുന്നു. അവയുടെ ചുവന്ന കഴുത്തിനു ചുറ്റും ചാരനിറമുണ്ട്. കൂടാതെ കൂജനവും വ്യത്യസ്തമാണ്. , (Pallas, 1811).
വിതരണം
[തിരുത്തുക]ഈ പക്ഷികൾ കിഴക്കൻ യൂറോപ്പിൽ മുതൽ മദ്ധ്യേഷ്യ വരെ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു. 1973 മുതൽ 2002 വരെ പോളണ്ടിൽ നടത്തിയ പഠനങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച് പൂവൻ മുമ്പേ തിരിച്ചുപോവ്വാറുണ്ട്. [6]
വിവരണം
[തിരുത്തുക]പൂവന് 11-12 സെ.മീ നീളമുണ്ട്. ഇവയുടെ മുകൾ ഭാഗം തവിട്ടു നിറവും അടിവശം വെള്ളയുമാണ്. തല ചാരനിറം, കഴുത്തിന് ഓറഞ്ചുനിറം. കൊക്ക് കറുത്തതാണ്, പരന്നതും കൂർത്തതുമാണ്. വാലിന്റെ മേൽമൂടിയുടെ കടഭാഗം വെളുത്തതാണ്. ഭക്ഷണം തേടുന്നതിനിടയിൽ വാൽ ഇടയ്ക്കിടെ ഉയർത്തിക്കൊണ്ടിരിക്കും.
ഭക്ഷണം
[തിരുത്തുക]ഇവ പറക്കുന്നതിനിടെ പ്രാണികളെ പിടിക്കാറുണ്ട്. കൂടാതെ പുൽച്ചാടികളും ചെറുപഴങ്ങളും ഭക്ഷണമാക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]ഇവ കട്ടിൽ വെള്ളമുള്ള പ്രദേശങ്ങളിൽ കാണുന്നു. മരപ്പൊത്തിൽ തുറന്ന കൂടുകൾ ഉണ്ടാക്കുന്നു. 4-7 മുട്ടകളാണ് ഇടുന്നത്.
അവലംബം
[തിരുത്തുക]- ↑ "Ficedula parva". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Cezary Mitrus, Tim H. Sparks & Piotr Tryjanowski (2005). "First evidence of phenological change in a transcontinental migrant overwintering in the Indian sub-continent: the Red-breasted Flycatcher Ficedula parva" (PDF). Ornis Fennica. 82: 13–19. Archived (PDF) from the original on 2007-07-19. Retrieved 2014-06-16.