ചിത്താരി
ചിത്താരി കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. അജാനൂർ പഞ്ചായത്തിലെ ഒരു വാർഡ് ആണ് ചിത്താരി കടപ്പുറം. ചിത്താരി കായൽ കേരളത്തിലെ പ്രമുഖമായ ശുദ്ധജല കായൽ ആകുന്നു. [1]ചിത്താരിപുഴ ഇതുവഴി ഒഴുകുന്നു. മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന എന്നർത്ഥത്തിലാണ് ചിത്താരി എന്ന ഗ്രാമത്തിന്റെ പേരു സിദ്ധിച്ചത് ( ചുറ്റും ആറ് ). ഈ പുഴയ്ക്ക് ചിത്താരിപ്പുഴ എന്ന പേരു വന്നു. [3]ref>http://mal.braingeek.in/</ref>[2] ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ചിത്താരി. [3] [4]
അതിരുകൾ
[തിരുത്തുക]മൂന്നു വശവും ചിത്താരിപ്പുഴയാണ്. തെക്ക് തെക്കൻ ചിറ്റാരിയും കാഞ്ഞങ്ങാട് ബീച്ചും ആകുന്നു.
സ്ഥാനം
[തിരുത്തുക]കടൽത്തീരത്തിനടുത്തുള്ള ഒരു ചെറുഗ്രാമമാണ് ചിത്താരി. കാസറഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കാഞ്ഞങ്ങാട് പട്ടണത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയാണ് [5]. ബേക്കൽ കോട്ട ഇവിടെനിന്നും 5 കിലോമീറ്റർ അകലെയാണ്. ചിത്താരിപുഴ ചിത്താരിഗ്രാമത്തെ മൂന്നുവശത്തുനിന്നും ചുറ്റി ഒഴുകി അറേബ്യൻകടലിൽ പതിക്കുന്നു. [6]
ജനസംഖ്യ
[തിരുത്തുക]ഗതാഗതം
[തിരുത്തുക]പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- നീലേശ്വരം 13 km
- പയ്യന്നൂർ
- കാഞ്ഞങ്ങാട്
- മടിക്കൈ 4.7 km
- പുതുക്കൈ 10 km
- കയ്യൂർ 15 km
- തൈക്കടപ്പുറം 15 km
- ചുള്ളിക്കര 17 km
- തൃക്കരിപ്പൂർ 26 km
- രാമന്തളി 33 km
പ്രധാന റോഡുകൾ
[തിരുത്തുക]- ചാലിങ്കൽ-ചിത്താരി റോഡ്
- സംസ്ഥാനപാത 57/ ദേശീയ പാത 66 (പനവേൽ - കൊച്ചി- കന്യാകുമാരി)
- ചിത്താരി-വാണിയംപാറ റോഡ്
ഭാഷകൾ
[തിരുത്തുക]മലയാളം പ്രധാനഭാഷയാണ്. കൂടാതെ തുളു, കന്നഡ, ഉർദു എന്നിവ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ള ഭാഷാ ന്യൂനപക്ഷങ്ങളും ചിത്തരിയിയുടെ വടക്ക് ഭാഗത്ത് വസിക്കുന്നുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]- ജമാഅത്ത് ഹയർ സെകണ്ടറി സ്കൂൾ (അൺ ഐഡഡ്), സെൻറർ ചിത്താരി
- ഗവ. എൽ പി സ്കൂൾ, സൗത്ത് ചിത്താരി
- ഗവ. എൽ പി സ്കൂൾ, ചിത്താരി കല്ലിങ്കാൽ
- ഹിമായത്തുൽ ഇസ്ലാം ഐഡഡ് അപ്പർ & ലോവെർ പ്രൈമറി സ്കൂൾ, സെൻറർ ചിത്താരി
- അസീസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ, നോർത്ത് ചിത്താരി
- ഹിമായത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെൻറർ ചിത്താരി
- അസീസിയ്യ അറബിക് കോളേജ്, നോർത്ത് ചിത്താരി
- ബി ടി ഐ സി വിമൺസ് കോളേജ്, സൗത്ത് ചിത്താരി
ഭരണം
[തിരുത്തുക]കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശം. കാഞ്ഞങ്ങാട് ആണ് നിയമസഭാ മണ്ഡലം.
പ്രധാന വ്യക്തികൾ
[തിരുത്തുക]- ചിത്താരി മുഹമ്മദ് ഹാജി (മുൻ ചെയർമാൻ, കേനനൂർ കോപ്പെറെറ്റിവ് സ്പിൻ മിൽ ലിമിറ്റഡ്, കണ്ണൂർ)
- മെട്രോ മുഹമ്മദ് ഹാജി (മത-സാമൂഹ്യ-ജീവകാരുണ്യ-രാഷ്ട്രീയ വ്യക്തിത്വം, ഡയറക്ടർ ബോർഡ് അംഗം: സുപ്രഭാതം ദിനപത്രം)
- ഡോ.കുഞ്ഞഹ്മദ് കെ MBBS, DGO (പ്രദേശത്തെ ആദ്യ വൈദ്യശാസ്ത്ര ബിരുദധാരി )
വ്യവസായശാലകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.keralatourism.org/malayalam/major-lakes-kerala.php
- ↑ http://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d1ad30d3fd24d4dd30d02/d15d47d30d33-d1ad30d3fd24d4dd30d02/d15d47d30d33d02-d12d31d4dd31d28d1fd4dd1fd24d4dd24d3fd32d4d200d
- ↑ "Chithari - a small tropical island and backwaters in Kanhangad, Kasaragod" (in ഇംഗ്ലീഷ്). Retrieved 2021-07-11.
- ↑ "Bekal". Retrieved 2021-07-11.
- ↑ "Chithari Backwaters Kanhangad, Kasaragod" (in ഇംഗ്ലീഷ്). Archived from the original on 2021-07-11. Retrieved 2021-07-11.
- ↑ http://wikimapia.org/13702998/Chittari