ചിത്താരിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് ചിത്താരിപ്പുഴ. ഇംഗ്ലീഷ്:chittarippuzha. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്. ലെപ്റ്റെർമാ ബിജു എന്ന ഞണ്ടുകൾ കാണപ്പെടുന്ന ഏക സ്ഥലവും ഈ പുഴയാണ്. [1] വിവിധ കൈയ്യേറ്റങ്ങളിലൂടെ കടന്നു പോകുന്ന പുഴ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. [2]

പേരിനു പിന്നിൽ[തിരുത്തുക]

മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന എന്നർത്ഥത്തിലാണ് ചിത്താരി എന്ന ഗ്രാമത്തിന്റെ പേരു സിദ്ധിച്ചത് ( ചുറ്റും ആറ് ). ഈ പുഴയ്ക്ക് ചിത്താരിപ്പുഴ എന്ന പേരു വന്നു. [3]

ഉത്ഭവം[തിരുത്തുക]

ജില്ലയിലെ ചെട്ടിയാംചാൽ പ്രദേശത്തുള്ള ഇരിയ വാഴുന്നോറുടെയും പട്ടമ്മാരുടെയും കുളങ്ങളാണ് ചിത്താരിപ്പുഴയുടെ ഉത്ഭവകേന്ദ്രം. ചെറമ്പ, തായ്കോളം, പുല്ലൂർ എന്നീ ചെറു നദികൾ കൂടിചേർന്നാണ് ഈ പുഴ രൂപമെടുക്കുന്നത്.[4] ഈ നദിയുടെ പോഷക നദികൾ കാലന്ദ്, ബേക്കൽ പുഴ, ചിറ്റാരിത്തോട് എന്നിവയാണ്.

പതനം[തിരുത്തുക]

ചേറ്റുകുണ്ട് ഭാഗത്തുനിന്ന് വടക്കോട്ടൊഴുകി നാലു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പുഴ അജാനൂർ കടപ്പുറം അഴിമുഖത്ത് കൂടെ കടലിൽ ചേരുന്നത് [5]. ഇതിനു മുൻപായി ചിത്താരി ഗ്രാമത്തെ രണ്ടായി കൈപിരിഞ്ഞ് മൂന്നു വശങ്ങളും ചുറ്റുന്നു. [6]

പ്രത്യേകതകൾ[തിരുത്തുക]

ചിത്താരി ഗ്രാമത്തിനു ചുറ്റുമുള്ള കണ്ടൽക്കാടുകൾ പ്രത്യേകതയാണ്. ഈ കാടുകളിൽ നിന്ന് ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത ലെപ്റ്റർമാ ബിജു (Leptarma biju) എന്ന് പേരുള്ള ഞണ്ടുകളെ 4 സെപ്റ്റംബർ 2020നു കണ്ടെത്തിയിട്ടുണ്ട്.[7]

ഇന്നത്തെ അവസ്ഥ[തിരുത്തുക]

അജാനൂർ പഞ്ചായത്തിലെ ഫീൽഡ് മാപ്പനുസരിച്ച് ചിത്താരി പുഴയുടെ വീതി 70 മുതൽ 100 മീറ്റർ വരെയാണ്. ഇന്ന് 30 മുതൽ 40 മീറ്റർ വരെയായി ചുരുങ്ങിട്ടുണ്ട്. വ്യാപക കൈയേറ്റമാണ് കാരണം. [8]


റഫറൻസുകൾ[തിരുത്തുക]

  1. https://lkcnhm.nus.edu.sg/new-tree-climbing-crab/. Retrieved 2021-07-11. {{cite web}}: Missing or empty |title= (help)
  2. "ചിത്താരിപ്പുഴയിൽനിന്ന് മണൽകൊള്ള" (in ഇംഗ്ലീഷ്). Archived from the original on 2021-07-11. Retrieved 2021-07-11.
  3. "Chithari Backwaters Kanhangad, Kasaragod" (in ഇംഗ്ലീഷ്). Archived from the original on 2021-07-11. Retrieved 2021-07-11.
  4. "മലയാള വാതിൽ: ജില്ലാ നദികൾ". Retrieved 2021-07-11.
  5. "അങ്ങനെ ഒരു പുഴ കൂടി വിസ്മൃതിയിലാണ്ട് പോകുന്നു; നിരവധി പ്രദേശങ്ങളുടെ ജീവൻ തുടിപ്പറിയുന്ന ചിത്താരി പുഴയും നാശത്തിലേക്ക്; മഞ്ഞംപൊതി കുന്നിൽ നിന്ന് മണൽ കടത്തും ചെങ്കൽ ക്വാറികളുടെ പ്രവർത്തനവും വ്യാപകം - Kasargodvartha" (in ഇംഗ്ലീഷ്). Retrieved 2021-07-11.
  6. "Chithari Backwaters Kanhangad, Kasaragod" (in ഇംഗ്ലീഷ്). Archived from the original on 2021-07-11. Retrieved 2021-07-11.
  7. https://www.thehindu.com/news/national/kerala/a-crustacean-makes-a-belated-appearance/article32632693.ece
  8. https://www.deshabhimani.com/news/kerala/news-kasaragodkerala-06-05-2019/797701
"https://ml.wikipedia.org/w/index.php?title=ചിത്താരിപ്പുഴ&oldid=4022666" എന്ന താളിൽനിന്ന് ശേഖരിച്ചത്