ചാമ്പ്യൻസ് ബോട്ട് ലീഗ്
കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി നടത്തപെടുന്ന ചാമ്പ്യൻസ് ലീഗ് മത്സരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ). ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗ് 2019 ഓഗസ്റ്റ് 31 മുതൽ നവംബർ ഒന്നുവരെ നടക്കും. ഒന്നാമതെത്തുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15 ലക്ഷവും പത്തു ലക്ഷവും വീതം ലഭിക്കും. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് ചുണ്ടൻവള്ളങ്ങൾക്കുവേണ്ടി മത്സരം നടത്തുന്നത്. [1]
മത്സരക്രമം
[തിരുത്തുക]ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ നടത്തുന്ന സിബിഎൽ-ൽ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒൻപത് ടീമുകളാണ് ആദ്യ ലീഗിൽ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക നൽകുന്നത്. [2]
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറു ജില്ലകളിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. 1952-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിഥിയായെത്തുകയും പിന്നീട് അദ്ദേഹം സമ്മാനിച്ച ട്രോഫിയുമായി നടത്തുന്നതുമായ നെഹ്‌റു ട്രോഫി മത്സരത്തോടെയാണ് സിബിഎല്ലിനു തുടക്കമിടുന്നത് ആ പാരമ്പര്യം നിലനിറുത്താനാണ്. ഇതടക്കം എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കും. നെഹ്‌റു ട്രോഫിക്കും പ്രസിഡന്റ്‌സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈൻ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരങ്ങൾ. [3]
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2019-08-31 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ https://www.mynation.com/other-sports/champions-boat-league-cbl-2019-all-you-need-know-ipl-styled-event-kerala-sachin-tendulkar-excited-px1s03
- ↑ https://www.keralatourism.org/champions-boat-league
- ↑ https://www.asianetnews.com/automobile/champions-boat-league-to-rev-up-kerala-backwaters-from-this-monsoon-pn2l0d