കുതിരപ്പന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു പ്രദേശം ആണ് കുതിരപ്പന്തി. തഴവഗ്രാമപഞ്ചായത്തിലെ തഴവഗ്രാമത്തിൽപെട്ട ഈ പ്രദേശത്തെ ആഴ്ചചന്ത മുൻപ് ഓണാട്ടുകരയിലെ ഏറ്റവും വലിയ കാർഷികവിഭവങ്ങളുടെ വിപണനകേന്ദ്രമായിരുന്നു.ബി.ജെ.എസ്സ്.എം.മഠത്തിൽ വി & എച്ച്.എസ്സ്.എസ്സ്, ഗവണ്മെന്റ് എൽ.പി.എസ്സ്.,കുതിരപ്പന്തി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇവിടെയാണു പ്രവർത്തിക്കുന്നത്.

സ്ഥലനാമചരിത്രം[തിരുത്തുക]

പണ്ട്കാലങ്ങളിൽ കുതിരകളെ വ്യാപാരം ചെയ്തിരുന്ന സ്ഥലമായിരുന്നത് കൊണ്ടാണു ഗ്രാമത്തിന് കുതിരപ്പന്തി എന്നു പേരുലഭിച്ചത് എന്ന് പറയപ്പെടുന്നു..

"https://ml.wikipedia.org/w/index.php?title=കുതിരപ്പന്തി&oldid=3241391" എന്ന താളിൽനിന്ന് ശേഖരിച്ചത്