Jump to content

കുടുംബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊങ്കണി സംസാരിക്കുന്ന കാർഷിക സമൂഹമാണ് കുടുംബികൾ. കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭൂരിഭാഗം കുടുംബികളും കൃഷി, കൂലിവേല, ചെറുകിട തൊഴിലുകൾ തുടങ്ങിയ ജോലികളിലേർപെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവർ ഭൂരിഭാഗവും അധിവസിക്കുന്നത്. ജമ്മു കശ്മീർ ഒഴികെ, ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു സാധാരണ കാർഷിക സമൂഹമായ ലാർജർ കുൻബി-കുർമി ഡയസ്പൊറയുടെ ഭാഗമാണ് കേരളത്തിലെ കുടുംബികൾ. ഗോവ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കേരളത്തിലെ കുടുംബി വിഭാഗം. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു.

ചരിത്രം

[തിരുത്തുക]

ഗോവൻ പൈതൃകം

[തിരുത്തുക]

പുരാതന മുണ്ടാരി ഗോത്രങ്ങളുടെ ആധുനിക പിൻഗാമികളാണ് കുൻബി ജാതി എന്ന് ഗോവൻ ചരിത്രകാരൻ അനന്ത് രാമകൃഷ്ണ ധുമെ അഭിപ്രായപ്പെടുന്നു. തന്റെ കൃതിയിൽ, മുങ്കാരി വംശജരുടെ നിരവധി വാക്കുകൾ കൊങ്കണി ഭാഷയിൽ ഉള്ളതായി പരാമർശിക്കുന്നു, കൂടാതെ പുരാതന ഗോത്രം ആരാധിച്ചിരുന്ന ദേവതകളെക്കുറിച്ചും അവയുടെ ആചാരങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും വിശദീകരിക്കുന്നു.[1] ഗോത്ര വംശ പാരമ്പര്യം സൂചിപ്പിക്കുന്നുവെന്ന് ഉറപ്പില്ലെങ്കിലും, കുർമി, കൻബി, കുൻബി എന്നീ പേരുകൾ ആ വിഭാഗത്തിന്റെ തൊഴിലുമായി, അതായത് കൃഷിയുമായി ബന്ധപ്പെട്ടതാവാമെന്ന് ജി. എസ്. ഘുര്യെ സൂചിപ്പിക്കുന്നു.[2]

കൊളോണിയൽ കാലഘട്ടത്തിൽ, പോർച്ചുഗീസ് ഇന്ത്യയുടെ ഭാഗമായിരുന്ന ഗോവയിൽ നടന്ന മതപീഢനങ്ങൾ ആണ് ഗോവ ഇൻക്വിസിഷൻ (പോർച്ചുഗീസ്: Inquisição de Goa) എന്ന് അറിയപ്പെടുന്നത്. കത്തോലിക്കാ യാഥാസ്ഥിതികത നടപ്പിലാക്കുന്നതിന് വേണ്ടി 1560-ൽ തുടങ്ങിയ ഇൻക്വിസിഷൻ, 1774 മുതൽ 1778 വരെ ചെറുതായി കുറഞ്ഞെങ്കിലും, 1820-ൽ നിർത്തലാക്കപ്പെടുന്നതുവരെ തുടർന്നിരുന്നു.[3][4][5] നിയമങ്ങൾ പ്രകാരം മത ആചാരങ്ങൾ നിയന്ത്രിക്കുകയും, കൊങ്കണി ഭാഷ ഉപയോഗിക്കുന്നത് വിലക്കുകയും ഒക്കെ ചെയ്തുവന്നിരുന്നു.[6][7][8]

മതപരവും സാംസ്കാരികവുമായ സ്വത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ, ദിവാജ്നാസ്, വൈശ്യ വാനിസ്, കുടുംബികൾ എന്നിവർ ഗോവയിൽ നിന്ന്, പ്രധാനമായും കടൽ മാർഗ്ഗം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കുടിയേറി. ഗോവയിൽ നിന്ന് പലായനം ചെയ്ത ചില ഗ്രൂപ്പുകൾ കർണാടക സംസ്ഥാനത്തെ തീരദേശ ജില്ലകളായ അതായത് ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വന്നിറങ്ങി, ചില ഗ്രൂപ്പുകൾ കേരളത്തിലേക്ക് യാത്ര ചെയ്തു.[9][10]

സെൻസസ് ഓഫ് ഇന്ത്യ, 1961 - വാല്യം VII, കേരളം (പേജ് 210) കുടുംബി സമൂഹത്തെ പരാമർശിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്,

“അവർ യഥാർത്ഥത്തിൽ വടക്കൻ ഗോവ പ്രദേശത്തെ നിവാസികളായിരുന്നു, ഭാഷ, ആഭരണങ്ങൾ, സ്ത്രീകളുടെ വസ്ത്രധാരണരീതി എന്നിവയിൽ വടക്കൻ ഗോവ പ്രദേശത്തെ ഇപ്പോഴത്തെ നിവാസികളുമായുള്ള ശ്രദ്ധേയമായ സമാനതകൾ പൊതുവായ ഉത്ഭവം കാണിക്കുന്നു. അവർ കടൽ മാർഗ്ഗം സഞ്ചരിച്ച് കേരള പട്ടണങ്ങളുടെ തുറമുഖങ്ങളിൽ വന്നിറങ്ങിയതായി വിശ്വസിക്കപ്പെടുന്നു, ഇത് കൊടുങ്ങല്ലൂർ, കൊച്ചി, പറവൂർ, കായംകുളം, ആലപ്പുഴ, പുറക്കാട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കുടുംബികളിലെ ഒരു ചെറിയ എണ്ണം ബാംഗ്ലൂർ, മംഗലാപുരം, മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലും കാണപ്പെടുന്നു, പ്രത്യേകിച്ചും മികച്ച പ്രതീക്ഷകളും ഉപജീവനവും തേടി കേരളത്തിൽ നിന്ന് കുടിയേറിയവർ".

കേരളത്തിൽ

[തിരുത്തുക]

മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ ക്ഷണപ്രകാരം ഒരു കൂട്ടം കുടുംബികൾ കൊച്ചിയിൽ നിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറിയിരിക്കാം, അവിടെയെത്തിയപ്പോൾ അവർക്ക് തെങ്ങിൻതോപ്പും നെല്ല് വളർത്താൻ സ്ഥലവും (നികുതിയില്ലാതെ) നൽകി. അതിനു പകരമായി അവർക്ക് കൊട്ടാരത്തിലേക്കും ക്ഷേത്രത്തിലേക്കും അവിൽ സൌജന്യമായി വിതരണം ചെയ്യേണ്ടതുണ്ടായിരുന്നു.[11]

സാമൂഹിക സംഘടനകൾ

[തിരുത്തുക]

കുടുംബി സേവാ സംഘം (കെ‌എസ്‌എസ്), കേരള കുടുംബി ഫെഡറേഷൻ, കുടുംബി സേവാ സമിതി, കുടുംബി സമാജം, കുടുംബി കരയോഗങ്ങൾ, കുടുംബി മഹാജനസഭ-വൈപിൻ എന്നിവയാണ് കേരളത്തിൽ ഈ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സാമൂഹിക സംഘടനകൾ. കേരളത്തിലെ ഭൂരിപക്ഷം കുടുംബികളെയും പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയാണ് കെ‌എസ്‌എസ്, ഈ സംഘടന കുടുംബി സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തെ പിന്തുണയ്ക്കുന്നു.

കുഡുംബി മലയാളം
അവൊയി അമ്മ
അജ്ജൊ അമ്മയുടെ അച്ഛൻ
ആബു അച്ഛൻ
ആക്ക ചേച്ചി


[അവലംബം ആവശ്യമാണ്]

പരാമർശങ്ങൾ

[തിരുത്തുക]
  1. Dhume, Anant Ramkrishna (1986). The cultural history of Goa from 10000 B.C.-1352 A.D.(see pages 53, 94, 83, 95)
  2. Ghurye, G. S. (1969). Caste and Race in India. Popular Prakashan. p. 31. ISBN 9788171542055.
  3. Glenn Ames (2012). Ivana Elbl (ed.). Portugal and its Empire, 1250-1800 (Collected Essays in Memory of Glenn J. Ames).: Portuguese Studies Review, Vol. 17, No. 1. Trent University Press. pp. 12–15 with footnotes, context: 11–32.
  4. "Goa Inquisition was most merciless and cruel". Rediff. 14 September 2005. Retrieved 14 April 2009.
  5. Lauren Benton (2002). Law and Colonial Cultures: Legal Regimes in World History, 1400-1900. Cambridge University Press. pp. 114–126. ISBN 978-0-521-00926-3.
  6. ANTÓNIO JOSÉ SARAIVA (1985), Salomon, H. P. and Sassoon, I. S. D. (Translators, 2001), The Marrano Factory. The Portuguese Inquisition and Its New Christians, 1536–1765 (Brill Academic, 2001), pp. 345–353.
  7. Augustine Kanjamala (2014). The Future of Christian Mission in India: Toward a New Paradigm for the Third Millennium. Wipf and Stock. pp. 165–166. ISBN 978-1-62032-315-1.
  8. Maria Aurora Couto (2005). Goa. Penguin Books. pp. 109–121, 128–131. ISBN 978-93-5118-095-1.
  9. Rao, Y.R. (2003). Tribal Tradition and Change: A Study of Kudubis of South India. Mangala Publications. ISBN 9788188685004.
  10. "IUAES AAS ASAANZ Conference 2011". anthropologywa.org. Archived from the original on 2016-04-02. Retrieved 30 November 2014.
  11. Thampuran R. "Convergence and language shift: a case study of the Kudumbis of Kerala." Ciil-ebooks website.

കൂടുതൽ വായനക്ക്

[തിരുത്തുക]
  • The Kurmis-Kunbis of India by Pratap Singh Velip Kankar. Published by Pritam Publishers PajiFord, Margoa, Goa Year -2006
  • 1998ൽ പുറത്തിറക്കിയ കരിൻ ലാർസന്റെ ഫേസസ് ഓഫ് ഗോവ
  • 1956 An Introduction to the Study of Indian History (Popular Book Depot, Bombay)- D.D. Kosambi
  • Margdeepam, a Bi-Monthly magazine Published by Kudumbi Seva Sanghom, Kochi, Kerala in INDIA.
"https://ml.wikipedia.org/w/index.php?title=കുടുംബി&oldid=3973136" എന്ന താളിൽനിന്ന് ശേഖരിച്ചത്