സംവാദം:കുടുംബി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂപ്പൻ/മൂപ്പന്മാർ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. ഇവരുടെ സംസാരഭാഷ കൊങ്കിണിയാണെന്നത് പുതിയ അറിവാണ്. നന്ദി. അഗോ എന്നാണ് അമ്മയെ വിളിക്കുന്നത്. കൊങ്കിണിയിൽ അങ്ങനെത്തന്നെയാണല്ലോ അല്ലേ?--Vssun (സുനിൽ) 03:27, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

എന്റെ ഓഫീസിലെ 2 കൊങ്ങിണി ഗ്രൂപ്പുകാരോടും(ഹിന്ദു & കൃസ്ത്യൻ) ഞാൻ ചോദിച്ചു, 'അമ്മയെ' അവർ എന്താണ് വിളിക്കുകയെന്ന്. അവർ പറഞ്ഞത് ഇപ്രകാരമാണ്.
  • ഹിന്ദു - അമ്മ
  • കൃസ്ത്യൻ - മായി
--വൈശാഖ്‌ കല്ലൂർ 13:12, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]
അഗോ എന്നൊരു പ്രയോഗം ഉണ്ടോ എന്ന് ചോദിക്കാമായിരുന്നില്ലേ? --Vssun (സുനിൽ) 14:01, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]
ചോദിച്ചിരുന്നു, അങ്ങനൊരു വാക്ക് കേട്ടതായേ അവർക്കോർമ്മയില്ല! :( --വൈശാഖ്‌ കല്ലൂർ 14:14, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

അഗോ എന്നുപരഞ്ഞാൽ ഹലൊ എന്നനു അർതം. അമ്മ യെ അമ്മ എന്നും അവൊയ് എന്നും പരയാരരുടു്.

  • അമ്മ :: അമ്മ, അവൊയ്
  • അച്ചൻ :: ആബു‌

കൊങ്കിണി ഭാഷയിൽ നിന്നു അല്പം വ്യത്യാസമാായിട്ടനു കുടുംബി കൽ സംസാരിക്കുന്നതു . ‌‌‌‌‌Ashok.tcr 04:57, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

നന്ദി അശോക്. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 09:40, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

അശോക് പറഞ്ഞ വാക്കുകൾ ഞാൻ ഓഫീസിൽ പറഞ്ഞപ്പോൾ കിട്ടിയ വിവരങ്ങൾ

  • അച്ചൻ :: ആബു‌ : അപൂപ്പൻ :: ആബു
  • അച്ഛൻ :: ബാപ്പുയി

(കൃസ്ത്യൻ കൊങ്കിണി) --വൈശാഖ്‌ കല്ലൂർ 10:22, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

നന്ദി സുനിൽ , വൈശാഖ്‌ കല്ലൂർ സമയക്കുറവു മൂലമാനു മൊഴിമാറ്റം നടത്താൻ പറ്റാത്തതു , നിങ്ങലും സഹകരിക്കുമെല്ല്ലൊ ... source Kudumbi--Ashok.tcr 13:53, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റുക[തിരുത്തുക]

"കുടുംബി" അല്ല "കുഡുംബി" എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത് ഇത് നോക്കുക http://en.wikipedia.org/wiki/Kudumbi — ഈ തിരുത്തൽ നടത്തിയത് Ashok.tcr (സംവാദംസംഭാവനകൾ)

Please do it. --Vssun (സംവാദം) 03:47, 22 ജനുവരി 2016 (UTC)[മറുപടി]
@Ashok.tcr: @Vssun: @Akhiljaxxn: @Kiran Gopi: കേരള സർക്കാർ ഔദ്യോഗികമായി ഉപയോഗിക്കുന്നത് കുടുംബി എന്നാണ്. KSBCDC-കേരള സംസ്ഥാനത്തെ മറ്റു പിന്നോക്ക സമുദായങ്ങളുടെ പട്ടിക സ്കോളർഷിപുമായി ബന്ധപ്പെട്ട പിആർഡി വാർത്താക്കുറിപ്പ് നിയമസഭ ചോദ്യോത്തരം എന്നിവ കാണുക. Ajeeshkumar4u (സംവാദം) 03:53, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
തലക്കെട്ട് കുടുംബി എന്നാക്കി.--KG (കിരൺ) 04:00, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]

കുറുമരും കുടുംബിയും രണ്ടാണ്[തിരുത്തുക]

ഗോത്രവർഗ്ഗത്തിൽ പെടുന്ന കുറുമരും കുടുംബിയും രണ്ടാണ്. കുടുംബി ഗോവയിൽ നിന്ന് വന്നവരുടെ പിൻമുറക്കാരാണ്, അത് OBC യിൽ ഉള്ള വിഭാഗമാണ്. കൊടുങ്ങല്ലൂർ കാവുമായി ബന്ധമുള്ളത് കുടുംബിക്കാണ്. Ajeeshkumar4u (സംവാദം) 12:12, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Akhiljaxxn: ഗോവയിൽ നിന്ന് കൊടുങ്ങല്ലൂർ എത്തിയ ഇവർക്ക് കൊടുങ്ങല്ലൂരിലെ ഒരു തറയ്ക്കുള്ള അവകാശം രാജാവ് നൽകിയതാണെന്ന് പറയപ്പെടുന്നു. Ajeeshkumar4u (സംവാദം) 12:15, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Ajeeshkumar4u: ഉറപ്പാണൊ? രണ്ടു ലേഖനത്തിലും ഒരേ കണ്ടൻ്റ് ആണല്ലൊ ഉണ്ടായിരുന്നത്.? Akhiljaxxn (സംവാദം) 12:34, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

ഉറപ്പ് ആണ്. എഴുതിയ ആൾ രണ്ടും ഒന്നെന്ന് തെറ്റിദ്ധരിച്ചതാവും. കുറുമർ കേരളത്തിലെ ഗോത്രവിഭാഗമാണ്. അവർ ST യിൽ ഉൾപ്പെടുന്നു. കുടുംബി ഗോവയിൽ നിന്ന് വന്നവരുടെ പിൻമുറക്കാരാണ്. കുടുംബി നിലവിൽ OBC യിൽ ആണ്. കൊടുങ്ങല്ലൂരുമായി ബന്ധമുള്ളത് കുടുംബിക്കാണ്. അത് ഗോവയിൽ നിന്ന് കേരളത്തിൽ എത്തി ആദ്യം തങ്ങിയത് അവിടെ ആയതിനാൽ വന്ന ബന്ധമാണ്. കൊങ്ങിണി ഭാഷ സംസാരിക്കുന്നവരാണ് കുടുംബികൾ, അതും ഗോവ ബന്ധത്തിൽ കിട്ടിയതാണ്. Ajeeshkumar4u (സംവാദം) 12:42, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

കുറുമർ, കുഡുംബി നാൾവഴി നഷ്ടപ്പെടാതെ രണ്ട് ലേഖനങ്ങളാക്കിയിട്ടുണ്ട്, ആവശ്യമായ തിരുത്തൽ വരുത്തുമല്ലോ?--KG (കിരൺ) 20:06, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Kiran Gopi: ചെയ്യാം Ajeeshkumar4u (സംവാദം) 03:55, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുടുംബി&oldid=3429567" എന്ന താളിൽനിന്ന് ശേഖരിച്ചത്